വൻ സ്വർണവേട്ട; പിടികൂടിയത് ഒരു കോടി രൂപ വിലമതിക്കുന്നത്; കാത്തു നിന്നവരും കെണിയിലായി
മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇത്തവണ പിടികൂടിയത്. ഇതിന് പിന്നാലെ 5 യാത്രക്കാർ കസ്റ്റംസിന്റെ പിടിയിലായി. രണ്ടര കിലോ സ്വർണം ആണ് കോഴിക്കോട്ടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും പൊലീസും ചേർന്ന് പിടികൂടിയത്.
5 യാത്രക്കാർക്ക് പുറമേ ഇവരെ കൂട്ടി കൊണ്ട് പോകാൻ വിമാനത്താവളത്തിൽ എത്തിയ ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ക്യാപ്സ്യൂൾ ആക്കി ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
ഇതിനൊപ്പം കാലിൽ വെച്ചുകെട്ടിയ നിലയിലും ലഗേജിൽ ആരുമറിയാതെ ഒളിപ്പിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു പ്രതികൾ.

തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. വിമാനത്താവളത്തിന് ഉള്ളിലെ പരിശോധന പൂർത്തിയാക്കിയ ശേഷം യാത്രക്കാർ പുറത്തിറങ്ങിയിരുന്നു. ഇവരിൽ നിന്നും ആണ് സ്വർണം പിടികൂടിയത്. നാല് കാറുകളും ഇവരിൽ നിന്നും പിടികൂടി എന്നാണ് റിപ്പോർട്ട്.വയനാട് സ്വദേശി അബ്ദുല്‍ റസാഖിൽ നിന്നും 1600 ഗ്രാം സ്വർണം പിടികൂടി. ഇതിനെ തരികൾ ആക്കി കാലിൽ വച്ചുകെട്ടി ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയതായിരുന്നു അബ്ദുൽ റസാഖ്.

ഇയാളെ കൂട്ടി കൊണ്ടു പോകാൻ വിമാനത്താവളത്തിന് പുറത്ത് കാവൽ നിന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ സുബൈർ, ഫഹദ് എന്നിവർ പൊലീസിന്റെ പിടിയിലായി. കാർ സഹിതം പൊലീസ് പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ കോഴിക്കോട്ടുകാരൻ മജീദിയിൽ നിന്നും സ്വർണ്ണം പിടികൂടി. സ്പേസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നും നാട്ടിൽ എത്തിയതായിരുന്ന മജീദ്. ഇയാളെ കൂട്ടി കൊണ്ടുപോകാൻ എത്തിയ പൊന്നാനി സ്വദേശികളായ ഹംസയുടെയും ഫര്‍ദാനിന്റെയും കാറടക്കം പിടിയിലായി.

അതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അടിക്കടി ഇപ്പോൾ സ്വർണ്ണം പിടി കൂടുന്നുണ്ട്. ഏപ്രിൽ 18 - ന് വിമാനത്താവളത്തിന് ഉളളിൽ നിന്നും പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയിരുന്നു. മൂന്ന് യാത്രക്കാരാണ് പൊലീസ് പിടിയിലായത്. ഇവരെ കൂട്ടി കൊണ്ടു പോകാൻ വിമാനത്താവളത്തിന് പുറത്ത് കാത്തു നിന്ന 10 പേരും പിടിയിലായി. പിടിയിലായവരിൽ നിന്നും 1.23 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പോലീസ് കണ്ടെത്തിയത്. ഇതിന് പുറമേ മൂന്നു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ദുബായിൽ നിന്ന് നാട്ടിൽ എത്തിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
കള്ള ചിരിയിൽ കനിഹ; ആരാധകരുടെ മനം കവർന്നു; ചിത്രങ്ങൾ കാണാം

കാസർകോട് കാഞ്ഞങ്ങാട് അറങ്ങാടി പട്ടാമ്പി വീട്ടിൽ അഫ്രുദ്ദീൻ (21) പിടിയിലായി. ഇയാളുടെ പക്കൽ 822 ഗ്രാം സ്വർണ മിശ്രിതം ആണ് ഉണ്ടായിരുന്നത്. ഇയാളെ കൂട്ടി കൊണ്ടു പോകാൻ വിമാനത്താവളത്തിന് മുന്നിൽ എത്തിയ 3 പേർ പിടിയിൽ ആയി. കണ്ണൂർ മുഴപ്പിലങ്ങാട് എം.മൊയ്തു (38), കണ്ണൂർ കണ്ണുകര ബി.സിയാദ് (51), മുഴപ്പിലങ്ങാട് കെ.പി.റാസിഖ് (38), തലശ്ശേരി പി.കെ.നജാസ് (28) തുടങ്ങിയവരാണ് പിടികൂടി.
Recommended Video

അതേസമയം, ഷാർജയിൽ നിന്നും എത്തിയ 30 വയസ്സുകാരനിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. കണ്ണൂർ ഏച്ചൂർ ഇ.കെ.ആബിദാണ് പൊലീസിന്റെ പിടിയിൽ ആയത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണ്ണം. 1.04 കിലോഗ്രാം സ്വർണ മിശ്രിതമായിരുന്നു ഇത്. എന്നാൽ, വഴിക്കടവ് വട്ടപാടം ഇ.ആസിഫലി (29) ശരീരത്തിൽ ഒളിപ്പിച്ച സ്വർണ്ണം പിടി കൂടി.












Click it and Unblock the Notifications