കരിപ്പൂരിൽ സ്വർണം പിടികൂടി; ഒളിപ്പിച്ചത് ശരീരത്തിൽ; കസ്റ്റംസിനെ കബളിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
കരിപ്പൂർ: വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം പിടിച്ചെടുത്ത് പോലീസ്. കസ്റ്റംസിനെ കബളിപ്പിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണം ആണ് പോലീസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. ഏറെ സമയത്തെ പരിശോധനയ്ക്ക് ശേഷമായിരുന്നു യാത്രക്കാരനിൽ നിന്നും പൊലീസ് സ്വർണം പിടിച്ചെടുത്തത്.
ഏകദേശം 34.4 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിത്. കരിപ്പൂർ പോലീസിന്റെയും പ്രത്യേക അന്വേഷണ സംഘത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് യാത്രക്കാരനിൽ നിന്നും സ്വർണം കണ്ടെത്താൻ കഴിഞ്ഞത്.

ചൊവ്വാഴ്ച അർധരാത്രി ആയിരുന്നു ആസ്പദമായ സംഭവം നടന്നത്. പൊലീസ് പിടിയിലായ പ്രതി ബഹറൈനിൽ നിന്ന് നാട്ടിലേക്ക് എത്തിയതായിരുന്നു. ബാലുശ്ശേരി പുനത്ത് കെ.ടി.സാഹിർ (38) നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിനെ കബളിപ്പിച്ച് വിമാനത്താവളത്തിൽ നിന്നും ഇയാൾ പുറത്തിറങ്ങിയിരുന്നു. പിന്നാലെ പോലീസിന്റെ നേതൃത്വത്തിൽ പ്രതിയെ പിടിക്കുകയാണ് ചെയ്തത്.
700 ഗ്രാം മിശ്രിതം മൂന്ന് ക്യാപ്സ്യൂളിൽ ആക്കിയാണ് ശരീര ഭാഗത്ത് ഒളിപ്പിച്ചിരുന്നത്. കണ്ടെത്തിയ സ്വർണം പരിശോധനയുടെ ഭാഗമായി പോലീസ് വേർ തിരിച്ചപ്പോൾ 650 ഗ്രാം സ്വർണം ലഭിച്ചു. 34 ലക്ഷം രൂപയിലധികം വിലമതിക്കുന്നതാണ് പിടിച്ച് എടുത്ത സ്വർണം എന്ന് പരിശോധനയ്ക്ക് ശേഷം പൊലീസ് വ്യക്തമാക്കി.
പ്രതിയെ സ്വീകരിക്കാനായി ഇദ്ദേഹത്തിന്റെ സുഹൃത്ത് വിമാനത്താവളത്തിന് പുറത്ത് കാത്ത് നിൽപ്പുണ്ടായിരുന്നു. കുറ്റ്യാടി വേളം സ്വദേശി അമീറാണ് കാത്ത് നിന്നത്. അമീറിനെയും വിമാനത്താവളത്തിൽ കൊണ്ടു വന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടരന്വേഷണത്തിന് വേണ്ടി പൊലീസ് പ്രതിയെ കസ്റ്റംസിന് കൈമാറി എന്നാണ് വിവരം.
അതേസമയം, ഇക്കഴിഞ്ഞ ദിവസം സമാന സംഭവമ റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിന് ഉളളിൽ നിന്ന് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നും 46 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. ഇതും ശരീരത്തിൽ ഒളിപ്പിച്ച നിലായിലായിരുന്നു. കസ്റ്റംസിനെ കബളിപ്പിച്ച് പുറത്ത് ഇറങ്ങാനായിരുന്നു ശ്രമം. എന്നാൽ കയ്യോടെ പൊലീസ് പിടി കൂടുകയായിരുന്നു. വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് റമീസ് (29) ആണ് പിടിയിലായത്. കാപ്സ്യൂള്‍ രൂപത്തിലുള്ള 1.04 കിലോഗ്രാം മിശ്രിതത്തില്‍ നിന്ന് 909 ഗ്രാം സ്വര്‍ണം ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
യാത്രക്കാരനെയും സ്വീകരിക്കാൻ പുറത്ത് എത്തിയ രണ്ടു പേരെയും അവരുടെ കാറും കസ്റ്റഡിയിൽ എടുത്തിരുന്നു. കരിപ്പൂര്‍ പൊലീസും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് പ്രതിയെ പിടി കൂടിയത്. ദുബായിൽ നിന്ന് നാട്ടിൽ എത്തിയതായിരുന്നു 29 - കാരനായ മുഹമ്മദ് റമീസ്. സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാൾ നാട്ടിൽ എത്തിയത്.
കസ്റ്റംസ് നടത്തിയ പരിശോധനയിൽ ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് വിമാനത്താവളത്തിൽ ഇയാളെ പിടി കൂടുകയായിരുന്നു. നേരത്തെ തന്നെ കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. അതിനാൽ തന്നെ വിമാനത്താവളത്തിൽ നിന്നും പുറത്ത് എത്തിയ ഇയാളെ അതിവേഗം പിടികൂടാൻ കഴിഞ്ഞിരുന്നു. ഇയാളെ സ്വീകരിക്കാൻ വന്ന താമരശ്ശേരി സ്വദേശി മുഹമ്മദ് മുസ്തഫ (36), കോഴിക്കോട് കുന്നമംഗലം സ്വദേശി ഉവൈസ് (33) എന്നിവരെയും പൊലിസ് കസ്റ്റഡിയിൽ എടുത്തു. എസ് ഐ പി.സാമി , പൊലീസ് ഉദ്യോഗസ്ഥരായ ഷബീറലി , മിഥുൻ , ആരോഹ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം നടന്നത്. പിടികൂടിയവരെയും സ്വര്‍ണവും തുടര അന്വേഷണത്തിനായി കസ്റ്റംസിന് കൈമാറിയിരുന്നു.












Click it and Unblock the Notifications