• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം; ജില്ല വിട്ടു പോകരുത്, എല്ലാ ദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകണം, പാസ്പോർട്ട് പോലീസ് സ്റ്റേഷനിൽ...

  • By Desk

മലപ്പുറം: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കോളേജില്‍ പോസ്റ്റര്‍ പതിചതിനാണ് വിദ്യാര്‍ഥികള്‍ അറസ്റ്റിലായിരുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ചൊവ്വാഴ്ച്ച മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ആണ് ജാമ്യം അനുവദിച്ചത്. ജില്ലാ വിട്ടു പോകരുത്, എല്ലാ ദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകണം , പാസ്‌പോര്ട്ട് പോലീസില്‍ ഏല്‍പ്പിക്കണം തുടങ്ങിയ വ്യവസ്ഥകള്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആധുനിക സംവിധാനങ്ങള്‍; 1500 കിലോമീറ്റര്‍ ദൂരം റെയിഞ്ചുള്ള സാറ്റലൈറ്റ് ഫോണുകള്‍, ശക്തികുളങ്ങര ഹാര്‍ബര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ചതാക്കി മാറ്റുമെന്ന് മന്ത്രി

പ്രതികളായ മലപ്പുറം ഗവ. കോളജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥി മേലാറ്റൂര്‍ എടയാറ്റൂരിലെ പാലത്തിങ്ങല്‍ മുഹമ്മദ് റിന്‍ഷാദ് (20), ഒന്നാംവര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് പട്ടര്‍ക്കടവിലെ ആറുകാട്ടില്‍ മുഹമ്മദ് ഫാരിസ്(18) എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം ഗവ. കോളജ് വിദ്യാര്‍ഥികളുടെ മൊബൈലും ലാപ്ടോപ്പും പോലീസ് ഫോറന്‍സിക് പരിശോധനക്കയക്കുകയും ചെയതിരുന്നു. പ്രതികളുമായി പോലീസ് തിങ്കളാഴ്ച്ച കോളജില്‍ തെളിവെടുപ്പ് നടത്തി.

Sedition case

ഇവരുമായി അടുപ്പമുള്ള സുഹൃത്തുക്കളേയും, ബന്ധുക്കളേയും പോലീസ് ചോദ്യംചെയ്തു. ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ പുതിയ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. പ്രതികള്‍ പോസ്റ്റര്‍ പതിച്ച ക്യാമ്പസിലെ വിവിധ ഭാഗങ്ങളിലെത്തിയാണ് പോലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്. കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ ക്യാമ്പസിനകത്ത് പോസ്റ്റര്‍ പതിച്ചത്

കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഗവ. കോളജ് കാമ്പസില്‍ വിദ്യാര്‍ഥികള്‍ പോസ്റ്റര്‍ പതിച്ചത്. കാമ്പസില്‍ തീവ്ര ഇടതുപക്ഷ നിലപാടുകള്‍ പ്രചരിപ്പിക്കാനായി രൂപവത്കരിച്ച റാഡിക്കല്‍ സ്റ്റുഡന്റ്സ് ഫോറത്തിന്റെ സ്ഥാപകനാണ് റിന്‍ഷാദ്. ഈ ആശയങ്ങളില്‍ ആകൃഷ്ടനായി പേപ്പര്‍ വാങ്ങി പോസ്റ്ററൊട്ടിക്കാന്‍ സഹായിച്ചത് ഫാരിസാണ്. ബുധനാഴ്ച്ചയാണ് കാമ്പസില്‍ പോസ്റ്റര്‍ ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പല്‍ മലപ്പുറം പോലീസില്‍ പരാതിപ്പെട്ടത്.

ഫ്രീഡം ഫോര്‍ കാശ്മീര്‍, മണിപ്പൂര്‍, പാലസ്തീന്‍ എന്നാണ് ഒരു പോസ്റ്ററിലെ ഉള്ളടക്കം. സോളിഡാരിറ്റി വിത്ത് കാശ്മീരി പീപ്പിള്‍, എന്‍ഡ് ദ ബ്ലഡ് ഷെഡ് ആന്റ് ഒപ്രെഷന്‍, ആസാദി ഫോര്‍ കാശ്മീര്‍, വോയ്സ് ഒഫ് സെല്‍ഫ് ഡിറ്റര്‍മിനേഷന്‍ ലോംഗ് ലിവ് എന്നെഴുതി മറ്റൊരു പോസ്റ്ററും കാമ്പസില്‍ കണ്ടെത്തി. ഈ പോസ്റ്ററുകള്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന 124 (എ) വകുപ്പ് പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തത്.

കാശ്മീരിലെ സംഘപരിവാര്‍ അക്രമണത്തില്‍ പ്രതിഷേധിച്ചുള്ള മറ്റൊരു പോസ്റ്ററും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. രണ്ടുപേരെയും സ്പെഷല്‍ ബ്രാഞ്ചും പൊലീസും ചോദ്യം ചെയ്തു. മാവോയിസ്റ്റ്, തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ഇവര്‍ക്ക് ബന്ധമുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫിലിപ്പെന്‍സിലെ രണ്ട് തീവ്ര ഇടതുപക്ഷ സംഘടനകളിലെ നേതാക്കളുമായി ഫേസ്ബുക്ക് മുഖേന റിന്‍ഷാദ് നിരന്തരം ബന്ധപ്പെട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചു പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Malappuram

English summary
Malappuram government collage students get bail for sedition case

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more