കോഴിമുട്ടയുടെ ഉണ്ണി പച്ചതന്നെ!! ദിവസങ്ങള്‍ കാത്തു... സര്‍ക്കാര്‍ വക തീറ്റ കൊടുത്തു, മൂന്നാഴ്ച്ച കൂടി
മലപ്പുറം: പ്രത്യേകമായി പാര്‍പ്പിച്ച്, തീറ്റ നല്കി ദിവസങ്ങള്‍ കഴിഞ്ഞ് പരിശോധിച്ചിട്ടും ശിഹാബുദ്ദീന് വീട്ടിലെ കോഴികളുടെ മുട്ടയുടെ ഉണ്ണി പച്ച നിറം തന്നെ. തീറ്റയിലെ വ്യത്യാസമാകാം പച്ച ഉണ്ണിക്ക് കാരണമെന്നാണ് നേരത്തെ വിദഗ്ധര്‍ കരുതിയിരുന്നത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞുള്ള പരിശോധനയിലും പച്ച ഉണ്ണി തന്നെ കണ്ടെത്തി.
28 ദിവസം പ്രത്യേകമായി പാര്‍പ്പിച്ച് സര്‍ക്കാര്‍ നല്കിയ തീറ്റ കൊടുക്കാന്‍ കഴിഞ്ഞാഴ്ച വിദഗ്ധ സംഘം നിര്‍ദേശിച്ചിരുന്നു. അതുപോലെ ചെയ്തു. ഓരോ ആഴ്ചയിലും പ്രത്യേക പരിശോധന നടത്താനും തീരുമാനിച്ചു. ആദ്യ ആഴ്ചയിലെ പരിശോധനയാണിപ്പോള്‍ നടത്തിയത്. വരും ആഴ്ചകളിലും പരിശോധന തുടരും. വിശദാംശങ്ങള്‍ ഇങ്ങനെ...

പച്ച ഉണ്ണി തന്നെ
കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ പച്ച ഉണ്ണി തന്നെ കണ്ടു. ഈ സാഹചര്യത്തില്‍ ചില കോഴികളെ മണ്ണൂത്തിയിലെ വെറ്ററിനറി കോളജിന് കൈമാറിയിരിക്കുകയാണ്. ഒതുക്കുങ്ങള്‍ അമ്പലവന്‍ കുളപ്പുരയ്ക്കല് ശിഹാബുദ്ദീന്റെ വീട്ടിലെ എട്ട് കോഴികളിടുന്ന മുട്ടകളിലാണ് അപൂര്‍വത കാണുന്നത്. മുട്ടയുടെ രുചിയില്‍ വ്യത്യാസമില്ല. നിറത്തില്‍ മാത്രമാണ് മാറ്റം.

ഫാമില്‍ 20 കോഴികള്‍
സാധാരണ കോഴിമുട്ടകള്‍ക്ക് മഞ്ഞക്കരുവാണ് കാണാറ്. ശിഹാബുദ്ദീന്റെ വീട്ടിലെ ഫാമില്‍ 20 കോഴികളാണുള്ളത്. ഇതില്‍ ഏഴെണ്ണമാണ് പച്ചക്കരുവുള്ള മുട്ടയിടുന്നത്. ആദ്യം വീട്ടുകാര്‍ ഉപയോഗിക്കാന്‍ മടിച്ചെങ്കിലും പതിവായി കണ്ടതോടെ ഉപയോഗിക്കാന്‍ തുടങ്ങി.

പരിശോധനക്കെത്തി
കേരള വെറ്ററിനറി യൂണിവേഴ്സിറ്റി പൗള്‍ട്രി വിഭാഗത്തിലെ വിദഗ്ധരായ ഡോ. ശങ്കരന് ലിംഗം, ഡോ. ബിനോജ് ചാക്കോ, ഡോ. എസ് ഹരികൃഷ്ണന്, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. ബി സുരേഷ്, ഒതുക്കുങ്ങല്‍ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മായതമ്പി എന്നിവര്‍ ശിഹാബിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയും തീറ്റയും മറ്റു കാര്യങ്ങളും സംബന്ധിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു.

തീറ്റയാണോ കാരണം
ചില കോഴിമുട്ടകള്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുപോയി. ഭക്ഷ്യസുരക്ഷാ വിഭാഗവും മുട്ടകള്‍ പരിശോധിച്ചു. കോഴികള്‍ക്ക് നല്കുന്ന തീറ്റയിലുള്ള വ്യത്യാസമാകാം കരുവിന്റെ നിറത്തിലെ മാറ്റത്തിന് കാരണം എന്നാണ് കരുതിയത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും മാറ്റമുണ്ടായിട്ടില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications