മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിമുട്ടയുടെ ഉണ്ണി പച്ചതന്നെ!! ദിവസങ്ങള്‍ കാത്തു... സര്‍ക്കാര്‍ വക തീറ്റ കൊടുത്തു, മൂന്നാഴ്ച്ച കൂടി

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രത്യേകമായി പാര്‍പ്പിച്ച്, തീറ്റ നല്‍കി ദിവസങ്ങള്‍ കഴിഞ്ഞ് പരിശോധിച്ചിട്ടും ശിഹാബുദ്ദീന്‍ വീട്ടിലെ കോഴികളുടെ മുട്ടയുടെ ഉണ്ണി പച്ച നിറം തന്നെ. തീറ്റയിലെ വ്യത്യാസമാകാം പച്ച ഉണ്ണിക്ക് കാരണമെന്നാണ് നേരത്തെ വിദഗ്ധര്‍ കരുതിയിരുന്നത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞുള്ള പരിശോധനയിലും പച്ച ഉണ്ണി തന്നെ കണ്ടെത്തി.

28 ദിവസം പ്രത്യേകമായി പാര്‍പ്പിച്ച് സര്‍ക്കാര്‍ നല്‍കിയ തീറ്റ കൊടുക്കാന്‍ കഴിഞ്ഞാഴ്ച വിദഗ്ധ സംഘം നിര്‍ദേശിച്ചിരുന്നു. അതുപോലെ ചെയ്തു. ഓരോ ആഴ്ചയിലും പ്രത്യേക പരിശോധന നടത്താനും തീരുമാനിച്ചു. ആദ്യ ആഴ്ചയിലെ പരിശോധനയാണിപ്പോള്‍ നടത്തിയത്. വരും ആഴ്ചകളിലും പരിശോധന തുടരും. വിശദാംശങ്ങള്‍ ഇങ്ങനെ...

പച്ച ഉണ്ണി തന്നെ

പച്ച ഉണ്ണി തന്നെ

കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ പച്ച ഉണ്ണി തന്നെ കണ്ടു. ഈ സാഹചര്യത്തില്‍ ചില കോഴികളെ മണ്ണൂത്തിയിലെ വെറ്ററിനറി കോളജിന് കൈമാറിയിരിക്കുകയാണ്. ഒതുക്കുങ്ങള്‍ അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബുദ്ദീന്റെ വീട്ടിലെ എട്ട് കോഴികളിടുന്ന മുട്ടകളിലാണ് അപൂര്‍വത കാണുന്നത്. മുട്ടയുടെ രുചിയില്‍ വ്യത്യാസമില്ല. നിറത്തില്‍ മാത്രമാണ് മാറ്റം.

ഫാമില്‍ 20 കോഴികള്‍

ഫാമില്‍ 20 കോഴികള്‍

സാധാരണ കോഴിമുട്ടകള്‍ക്ക് മഞ്ഞക്കരുവാണ് കാണാറ്. ശിഹാബുദ്ദീന്റെ വീട്ടിലെ ഫാമില്‍ 20 കോഴികളാണുള്ളത്. ഇതില്‍ ഏഴെണ്ണമാണ് പച്ചക്കരുവുള്ള മുട്ടയിടുന്നത്. ആദ്യം വീട്ടുകാര്‍ ഉപയോഗിക്കാന്‍ മടിച്ചെങ്കിലും പതിവായി കണ്ടതോടെ ഉപയോഗിക്കാന്‍ തുടങ്ങി.

പരിശോധനക്കെത്തി

പരിശോധനക്കെത്തി

കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി പൗള്‍ട്രി വിഭാഗത്തിലെ വിദഗ്ധരായ ഡോ. ശങ്കരന്‍ ലിംഗം, ഡോ. ബിനോജ് ചാക്കോ, ഡോ. എസ് ഹരികൃഷ്ണന്‍, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ഡോ. ബി സുരേഷ്, ഒതുക്കുങ്ങല്‍ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മായതമ്പി എന്നിവര്‍ ശിഹാബിന്റെ വീട്ടിലെത്തി പരിശോധന നടത്തുകയും തീറ്റയും മറ്റു കാര്യങ്ങളും സംബന്ധിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു.

തീറ്റയാണോ കാരണം

തീറ്റയാണോ കാരണം

ചില കോഴിമുട്ടകള്‍ സര്‍വകലാശാലയിലേക്ക് കൊണ്ടുപോയി. ഭക്ഷ്യസുരക്ഷാ വിഭാഗവും മുട്ടകള്‍ പരിശോധിച്ചു. കോഴികള്‍ക്ക് നല്‍കുന്ന തീറ്റയിലുള്ള വ്യത്യാസമാകാം കരുവിന്റെ നിറത്തിലെ മാറ്റത്തിന് കാരണം എന്നാണ് കരുതിയത്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും മാറ്റമുണ്ടായിട്ടില്ല.

സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു; സര്‍ക്കാരിനെതിരെ നീങ്ങി..., ഗൗരവമേറിയ വകുപ്പുകള്‍, വിവരങ്ങള്‍...

ഇന്ത്യയുടെ മുറത്തില്‍ കൊത്തി നേപ്പാള്‍; പുതിയ ഭൂപടം തയ്യാറാക്കി, കൊറോണയും... തിരിച്ചടിച്ച് കേന്ദ്രംഇന്ത്യയുടെ മുറത്തില്‍ കൊത്തി നേപ്പാള്‍; പുതിയ ഭൂപടം തയ്യാറാക്കി, കൊറോണയും... തിരിച്ചടിച്ച് കേന്ദ്രം

Malappuram
English summary
No change after one week; Green Egg examination result details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X