വിവാഹത്തിൽ നിന്ന് പിന്മാറി; മലപ്പുറത്ത് വരൻ വധുവിന്റെ വീടിന് നേരെ വെടിയുതിർത്തു
മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ വരൻ അബുതാഹിറിനെ കോട്ടയ്ക്കൽ പോലീസ് കസ്റ്റഡിയിൽ എടുത്തു. മലപ്പുറം കോട്ടയ്ക്കൽ അരിച്ചോളിൽ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. എയർഗൺ ഉപയോഗിച്ച് ആണ് വെടി വെച്ചത്. മൂന്ന് റൗണ്ട് വെടിയാണ് ഇയാൾ ഉതിർത്തത്.
വെടി വെയ്പ്പിൽ വധുവിന്റെ വീടിന്റെ ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയത് എന്നാണ് വിവരം. വിവാഹം ഉറപ്പിച്ച ശേഷം ഇയാളുടെ സ്വഭാവത്തിൽ കാര്യമായ മാറ്റം ഉണ്ടായിരുന്നുവെന്നാണ് വിവരം. അബുതാഹീർ പെൺവീട്ടുകാരോട് മോശമായി പെരുമാറിയ സംഭവം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടയയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയത് എന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്യുന്നത്.

ഒരുതരത്തിലും ഇയാളുമായി സഹകരിച്ച് പോകാൻ കഴിയില്ലെന്ന് പെൺകുട്ടിയും നിലപാട് എടുത്തതോടെയാണ് വിവാഹത്തിൽ നിന്ന് പിന്മാറയിത് എന്നാണ് വിവരം. ഇതിന്റെ വിരോധം കൊണ്ടാണ് ഇയാൾ വീടിന് നേരെ വെടിയുതിർത്ത് എന്നാണ് പറയുന്നത്. ഇയാൾ പരസ്പരം വിരുദ്ധമായാണ് പോലീസിനോടും സംസാരിക്കുന്നത് എന്നാണ് വിവരം.












Click it and Unblock the Notifications