മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം കരുവാരകുണ്ടില്‍ കാട്ടാന ചെരിഞ്ഞു; ശരീരത്തില്‍ മറിവുകള്‍, ചികില്‍സ ഫലിച്ചില്ല

  • By Desk
Google Oneindia Malayalam News

മലപ്പുറം: കരുവാരകുണ്ടില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന ചെരിഞ്ഞു. സൈലന്റ് വാലി ബഫര്‍ സോണിലുള്ള പ്രദേശത്ത് നാല് ദിവസം മുമ്പ് ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയാണ് ചെരിഞ്ഞത്. ഇതിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഞായറാഴ്ച ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര നാഥും സംഘവുമെത്തി പരിശോധിച്ചിരുന്നു. മറ്റു ആനകളുമായി കുത്തുകൂടിയപ്പോള്‍ ഏറ്റതാകാം ശരീരത്തിലെ മറുവുകള്‍ എന്നാണ് വിലയിരുത്തല്‍. മുറിവുകളിലെ അണുബാധയാണ് മരണ കാരണമായി പറയപ്പെടുന്നത്. വെറ്റിനറി സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ മൃതദേഹം പരിശോധിക്കും.

E

നേരത്തെ പാലക്കാട് ഗര്‍ഭിണിയായ ആന ദാരുണമായി കൊല്ലപ്പെട്ട സംഭവം വിവാദമായിരുന്നു. ബിജെപി നേതാവ് മനേക ഗാന്ധി സംഭവത്തില്‍ മലപ്പുറത്തെ കുറ്റപ്പെടുത്തി പ്രതികരിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. എന്നാല്‍ പ്രതിഷേധം കനത്തപ്പോള്‍ അവര്‍ നിലപാട് മാറ്റി. മലപ്പുറം മനോഹരമായ ചരിത്രമുള്ള നാടാണ് എന്ന് അവര്‍ പറഞ്ഞു. താനുദ്ദേശിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയെ കുറിച്ചാണെന്നും മുന്‍ കേന്ദ്രമന്ത്രി കൂടിയായ മനേക ഗാന്ധി പ്രതികരിച്ചു. സംസ്ഥാന വനം മന്ത്രി കെ രാജു, വനംവകുപ്പ് മേധാവി, വന്യജീവി സംഹക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പറഞ്ഞത് അനുസരിച്ചാണ് മലപ്പുറത്തെ പരാമര്‍ശിച്ചതെന്നും മനേക ഗാന്ധി പറഞ്ഞു.

അരവിന്ദ് കെജ്രിവാളിന് തൊണ്ടവേദന; കടുത്ത പനി; കൊറോണ രോഗപരിശോധന, യോഗങ്ങള്‍ റദ്ദാക്കിഅരവിന്ദ് കെജ്രിവാളിന് തൊണ്ടവേദന; കടുത്ത പനി; കൊറോണ രോഗപരിശോധന, യോഗങ്ങള്‍ റദ്ദാക്കി

ന്യൂസിലാന്റില്‍ ഇനി കൊറോണ രോഗികളില്ല; രോഗമുക്തം, ജാഗ്രതാ ലെവല്‍ ഒന്നിലേക്ക്ന്യൂസിലാന്റില്‍ ഇനി കൊറോണ രോഗികളില്ല; രോഗമുക്തം, ജാഗ്രതാ ലെവല്‍ ഒന്നിലേക്ക്

Malappuram
English summary
Wild Elephant died in near Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X