Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍സ്റ്റഗ്രാം കാമുകി 4 കുട്ടികളുടെ അമ്മ; മൂത്ത മകന് തന്റെ പ്രായം, പൊട്ടിക്കരഞ്ഞ് 22 കാരന്‍

ഏറെ നാളായി ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം തുടങ്ങിയിട്ട്. എന്നാല്‍ ഇതുവരെ നേരില്‍ കണ്ടിട്ടുണ്ടായിരുന്നില്ല

INSTAGRAM

മലപ്പുറം: സോഷ്യല്‍ മീഡിയ വഴിയുള്ള പ്രണയങ്ങള്‍ അബദ്ധമായി മാറുന്ന നിരവധി സംഭവങ്ങള്‍ കേള്‍ക്കാറുണ്ട്. നേരിട്ട് കാണാതെ ചാറ്റിംഗിലൂടെ ഇഷ്ടം തോന്നി പിന്നീട് നേരിട്ട് കാണുമ്പോള്‍ കബളിക്കപ്പെടുന്ന നിരവധി പേര്‍ നമുക്ക് ചുറ്റമുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്‍സ്റ്റഗ്രാമിലൂടെ പരിയപ്പെട്ട് പ്രണയത്തിലായ കാമുകിയെ നേരില്‍ കണ്ടപ്പോഴുണ്ടായ ഷോക്കില്‍ നിന്ന് മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശിയായ 22 കാരന്‍ ഇനിയും മുക്തനായിട്ടില്ല. താന്‍ ഇതുവരെ ചാറ്റ് ചെയ്തതും പ്രണയത്തിലായതും നാല് കുട്ടികളുടെ മാതാവായ വീട്ടമ്മയോടാണ് എന്ന് നേരിട്ട് കണ്ടപ്പോഴാണ് 22 കാരന് മനസിലായത്.

ഈ സ്ത്രീക്ക് 'കാമുകനായ' 22 കാരന്റെ പ്രായമുള്ള മകനുണ്ട്. കാമുകന്‍ പങ്ക് വെച്ച ലൊക്കേഷന്‍ അനുസരിച്ചാണ് കോഴിക്കോട് സ്വദേശിയായ കാമുകി മലപ്പുറം കാളികാവിലെത്തിയത്. കാളികാവിലെ 22 കാരന്റെ വീട്ടിലേക്കാണ് കാമുകി എത്തിയത്. ഇതിന് മുന്‍പ് ഇരുവരും നേരിട്ട് കണ്ടിട്ടില്ലാത്തതിനാല്‍ ഇവരുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

INSTA

ഇത്രയും നാള്‍ സ്‌നേഹിച്ച കാമുകിയെ കണ്ടതോടെ 22 കാരന്‍ അമ്പരന്നു. സംഭവമറിഞ്ഞ വീട്ടുകാരും ആകെ ഞെട്ടിപ്പോയി. 22 കാരന്റെ വീട്ടുകാര്‍ ഇവരെ വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 22 കാരന്റെ കൂടെ പുതിയ ജീവിതം തുടങ്ങാനാണ് താന്‍ വന്നത് എന്നായിരുന്നു കാമുകി പറഞ്ഞത്.

ഇതോടെ അങ്കലാപ്പിലായ 22 കാരന്‍ പൊട്ടിക്കരയാനും തുടങ്ങി. എന്നാല്‍ പിന്മാറാന്‍ കാമുകി തയ്യാറാകാതിരുന്നതോടെ വീട്ടുകാരും സ്തബ്ധരായി. ഒടുവില്‍ വീട്ടുകാര്‍ പൊലിസിനെ വിളിച്ചു. ഇതേ സമയം തന്നെ വീട്ടമ്മയുടെ കുടുംബം ഇവരെ കാണാനില്ല എന്ന് പറഞ്ഞ് കോഴിക്കോട് പൊലീസ് സ്റ്റേഷനിലും എത്തി.

ഇതിനിടെ ആണ് വീട്ടമ്മ കാളികാവില്‍ ഉണ്ട് എന്ന് ബന്ധുക്കള്‍ മനസിലാക്കിയത്. ഇതോടെ കാമുകന്‍ തട്ടിക്കൊണ്ട് വന്നതാകും എന്ന് തെറ്റിദ്ധരിച്ച വീട്ടമ്മയുടെ ബന്ധുക്കള്‍ കാമുകനെ കൈകാര്യം ചെയ്യാനുള്ള തയ്യാറെടുപ്പോടെ ആണ് വന്നത്. എന്നാല്‍ ഇത് മനസിലാക്കിയ കുടുംബം 22 കാരനെ സുരക്ഷിതമായി മാറ്റുകയും ചെയ്തു.

പൊലീസ് സ്റ്റേഷനില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ബന്ധുക്കള്‍ 22 കാരനെ മാറ്റിയത്. സ്വപ്നങ്ങളിലെ മധുര പതിനേഴുകാരിയെ കാത്തിരുന്ന കാമുകന്‍ ഇപ്പോഴും ആ ഷോക്കില്‍ നിന്ന് മുക്തനായിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+