മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജ്യത്ത് പാസ്‌പോർട്ട് ഉടമകളുടെ എണ്ണത്തിൽ മലപ്പുറം 3ാമത് ; കേരളത്തിലെ മൊത്തം കണക്ക് ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: ഇന്ത്യയിൽ പാസ്‌പോർട്ട് ഉടമകളുടെ എണ്ണത്തിൽ നമ്മുടെ കേരളത്തിലെ ഒരു ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. മലപ്പുറം ആണ് ആ ജില്ല. 19,32,622 പാസ്‌പോർട്ടുകളാണ് ജില്ലയിലുള്ളത്. മുംബൈ (35,56,067) യാണ് ഒന്നാം സ്ഥാനത്ത്. രണ്ടാംസ്ഥാനം ബെംഗളൂരു (34,63,405)വിനാണ്.

ഇന്ത്യയിലെ കണക്കെടുത്ത് നോക്കുമ്പോൾ കേരളമാണ് പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ മുൻപിൽ. 1.13 കോടി മലയാളികൾക്ക് പാസ്പോർട്ടുണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാലും മുന്നിൽ കേരളമാണ്. 31.6 ശതമാനംപേർക്ക് പാസ്‌പോർട്ടുണ്ട്.

1

മഹാരാഷ്ട്രയും തമിഴ്നാടുമാണ് എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്ത്. എന്നാൽ, ജനസംഖ്യാനുപാതികമായി പരിശോധിച്ചാൽ തമിഴ്നാടാണ് (12.7 ശതമാനം) മഹാരാഷ്ട്രയെക്കാൾ (8.4ശതമാനം) മുന്നിൽ. 2022 ഡിസംബർ എട്ടുവരെയുള്ള കണക്കുപ്രകാരം ഇന്ത്യയിൽ 9.58 കോടി പാസ്പോർട്ട് ഉടമകളാണുള്ളത്.

ശാലിനിയുടെ ഉള്ളിലെ ആ സ്വപ്നം എന്താണ്?!! പോസ്റ്റിന് പിന്നാലെ ആകാംക്ഷയോടെ ആരാധകർശാലിനിയുടെ ഉള്ളിലെ ആ സ്വപ്നം എന്താണ്?!! പോസ്റ്റിന് പിന്നാലെ ആകാംക്ഷയോടെ ആരാധകർ

2

അടുത്തിടെ ലോക്സഭയിൽ ചോദ്യത്തിന് മറുപടിയായി വദേശകാര്യമന്ത്രാലയവും ഈ കണക്ക് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ആകെയുള്ള പാസ്‌പോർട്ടുകളുടെ 11.8 ശതമാനം കേരളത്തിലാണ്.

3

കേരളത്തിലെ രണ്ടുവർഷത്തെ കണക്ക് പരിശോധിച്ചാൽ: കോവിഡിന്റെ വ്യാപനം പാസ്‌പോർട്ട് അപേക്ഷകരുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തിയെങ്കിലും നിയന്ത്രണങ്ങൾ നീങ്ങിത്തുടങ്ങിയതും. വിമാനസർലീസുകകൾ പഴയപോലെ ആയിത്തുടങ്ങുകയും ചെയ്തതോടെ വീണ്ടും പാസ്പോർ‌ട്ട് അപേക്ഷകരുടെz എണ്ണത്തിൽ വർദ്ധനവ് ഉണ്ടാക്കി. 2021-ൽ നിന്ന് 2022-ൽ എത്തിയപ്പോൾ പാസ്പോർട്ട് ലഭിച്ചവർ ഇരട്ടിയിലധികം ആയി കൂടി. റീജണൽ പാസ്പോർട്ട് ഓഫീസുകളിൽ കോഴിക്കോട്ട് 59.96 ശതമാനവും കൊച്ചിയിൽ 67.22 ശതമാനവും തിരുവനന്തപുരത്ത് 59.14 ശതമാനവും വർധനയുണ്ടായി.

3

പാസ്പോർട്ട് അപേക്ഷകരുടെ എണ്ണത്തിൽ വർധനവ് വരാൻ കാരണവും ഉണ്ട്..പഠനാവശ്യത്തിന് വിദേശത്ത് പോകാൻ താല്പര്യപ്പെടുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായി. വിദേശസർവകലാശാലകളിൽ കോഴ്സുകൾ കാലതാമസമില്ലാതെ പൂർത്തിയാക്കാമെന്നത് വിദ്യാർഥികളെയും പാസ്പോർട്ടിനപേക്ഷിക്കാൻ പ്രേരിപ്പിച്ചു. തായ്ലാൻഡ്, മലേഷ്യ, മാലദ്വീപ് തുടങ്ങി വിവിധരാജ്യങ്ങൾ നൽകുന്ന ടൂറിസം പാക്കേജുകൾ വിദേശവിനോദസഞ്ചാരത്തിനായി പാസ്‌പോർട്ടെടുക്കുന്നവരുടെ എണ്ണവുംകൂട്ടി.

5


പഠനത്തിനൊപ്പം പാർട്ട്‌ടൈം ജോലിയും രണ്ടുവർഷത്തിനുള്ളിൽ ആശ്രിതവിസ ലഭിക്കുന്നതിനാലും യു.കെ.യിലേക്കുള്ള വിസയ്ക്ക് ആവശ്യക്കാരേറെയാണെന്ന് കോഴിക്കോട്ടെ വിസാ കൺസൽട്ടൻസി എക്‌സിക്യുട്ടീവ് ഡയറക്ടർ എം.ബി.എം. മുബഷിർ പറഞ്ഞു.

9

ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് നേപ്പാൾ, ഭൂട്ടാൻ, മൗറീഷ്യസ്, ഗാംബിയ, സെർബിയ, ബാർബഡോസ്, ഡൊമിനിക്ക, ഗ്രനഡ, ജമൈക്ക, സെയ്ന്റ് കിറ്റിസ് ആൻഡ് നെവിസ്, സെയ്ന്റ് വിൻസെന്റ് ആൻഡ് ഗ്രെനാഡിൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, എൽസാൽവദോർ, ഹെയ്തി, മൈക്രൊനീഷ്യ, വനൗടു, ഫിജി തുടങ്ങിയ 22 രാജ്യങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് ഫ്രീവിസയിൽ യാത്ര ചെയ്യാം.

Malappuram
English summary
Malappuram is third in the number of passport holders in the country,Here are the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X