കഷ്ടപ്പെട്ടുവാങ്ങിയ മാല മോഷണംപോയി; വയോധികയുടെ കണ്ണീർ തുടയ്ക്കാൻ ഫൈസൽ വന്നു 2 പവന്റെ പുത്തൻ മാലയുമായി
കഴിഞ്ഞ ദിവസമാണ് തിരൂർ വൈരങ്കോട് ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന വയോധികയായ ചക്കിയുടെ സ്വർണമാല ബസിൽനിന്ന് ആരോ കവർന്നത്.

മനുഷ്യനുള്ള കാലത്തോളം മനുഷ്യ സ്നേഹവും നിലനിൽക്കും..മനുഷ്യന്റെ ഉള്ളിലെ സ്നേഹം നശിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന പല സംഭവങ്ങളും നമ്മൾ കണ്ടുകാണും ഇപ്പോൾ അത്തരം ഒരു സംഭവമാണ് നടന്നിരിക്കുന്നത്. സങ്കടപ്പെടുന്ന മനുഷ്യർക്കൊപ്പം നിൽക്കാൻ ഇപ്പോഴും ഏതെങ്കിലും ഒരു മനുഷ്യൻ ഉണ്ടാകും. ഇവിടെയും ഉണ്ടായി ആ മനുഷ്യൻ. ചക്കി എന്ന വയോധികയുടെ ഹൃദയത്തിൽ പുഞ്ചിരി തുകാൻ അയാൾ വന്നു..
കഴിഞ്ഞ ദിവസമാണ് തിരൂർ വൈരങ്കോട് ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന വയോധികയായ ചക്കിയുടെ സ്വർണമാല ബസിൽനിന്ന് ആരോ കവർന്നത്. ബസിൽ പോകുമ്പോഴായിരുന്നു ചക്കി എന്ന സ്ത്രീയുടെ മാല ആരോ മോഷ്ടിച്ചത്.. കൂലിപ്പണിക്ക് പോയി സ്വരുക്കൂട്ടിയ പണം കൊണ്ടായിരുന്നു ചക്കി ആ മാല വാങ്ങിയത്.. ആ മാലയാണ് ആരോ ബസിൽ നിന്ന് കവർന്നെടുത്തത്. ആകെയുള്ള തന്റെ സമ്പാദ്യമായ മാല നഷ്ടപ്പെട്ട ചക്കി പൊട്ടിക്കരഞ്ഞു. ചക്കയുടെ ദുഖം കണ്ടുനിന്നവരും ആകെ വിഷമത്തിലായി

ബസ്സ് നേരെ പോലീസ് സ്റ്റേഷനിലേക്ക്...
ബസ്, യാത്രക്കാരുമായി പൊലീസ് സ്റ്റേഷനിലെത്തി പരിശോധന നടത്തി. പക്ഷേ ആഭരണം കണ്ടെത്താനായില്ല. രണ്ട് പവനോളം തൂക്കം വരുന്ന മാലയാണ് മോഷണം പോയത്. സഹോദരികളായ നീലി, കാളി എന്നിവരോടൊപ്പം തിരൂരിലേക്ക് വരുന്നതിനിടെയാണ് ചക്കിയുടെ കഴുത്തിൽ നിന്ന് മാല നഷ്ടമായത്. വൈരങ്കോട് ഉത്സവമായതിനാൽ ബസിൽ തിരക്കായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മോഷണം..

ചക്കിയുടെ ദുഖം...
മാല കിട്ടാതായതോടെ ചക്കി ആകെ വല്ലാണ്ടായി. അധ്വാനം പാഴായ വിഷമത്തിലായിരുന്നു ചക്കി. അപ്പോഴാണ് ഇ സംഭവം അറിഞ്ഞ
തിരൂരിലെ ഫൈസൽ ജ്വല്ലറി ഉടമ സ്ഥലത്തെത്തിയത്. അദ്ദേഹത്തിന് ചക്കിയുടെ സങ്കടം കണ്ട് സഹിക്കാനായില്ല. ഉടനെ തന്നെ അദ്ദേഹം ചക്കിയുടെ വിഷമം മാറ്റാനുള്ള വഴിയും പറഞ്ഞു.

നിറയെ സ്നേഹവുമായി ആ മനുഷ്യൻ...
ബസിൽ നിന്ന് ആരോ കവർന്ന മാലക്ക് പകരം ജ്വല്ലറി ഉടമ ചക്കിക്ക് തനി തങ്കം തന്നെ നൽകാൻ തീരുമാനിച്ചു. നഷ്ടപ്പെട്ട മാലയ്ക്ക് പകരം പുത്തൻ മാല തന്നെ ഫൈസൽ ചക്കി നൽകാൻ തീരുമാനിച്ചു. കച്ചവടം മാത്രമല്ല നന്മയും വേണമെന്ന വലിയ ഒരു മെസേജ് ആണ് ഫൈസൽ നൽകിയത്. രണ്ട് പവന്റെ പുതിയ സ്വർണ മാലയുമായാണ് അദ്ദേഹം വന്നത് .

കണ്ണീർ ഇപ്പോൾ പുഞ്ചിരിയായി...
ഫൈസൽ വരുമ്പോൾ കണ്ടത് മല നഷ്ടമായ സങ്കടത്തിൽ നിൽക്കുനര്ന ചക്കിയെ ആണ്.. ഫൈസൽ നൽകിയ മാലയിട്ടപ്പോൾ ചക്കിയുടെ വിഷമം മാറി. കണ്ണുനീർ പുഞ്ചിരിയായി. ലാഭം നോക്കാതെ മനുഷ്യത്വം ഉയർത്തിപ്പിടിച്ച ഫൈസലിന്റെ ഈ പ്രവൃത്തി കയ്യോടിയോടെയാണ് ആളുകൾ അഭിനന്ദിച്ചത്...












Click it and Unblock the Notifications