മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യാത്രക്കാരുടെ അഭ്യർഥന; കണ്ണൂർ–കോയമ്പത്തൂർ മെമു സാധാരണ കോച്ചിലേക്കോ? റെയിൽവേയുടെ പരിഗണനയിൽ !

Google Oneindia Malayalam News

മലപ്പുറം:

2022 - മെയ് ആദ്യ വാരം ആയിരുന്നു കണ്ണൂർ - കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസ് മെമു റേക്കുകളിലേക്ക് മാറ്റി ക്രമീകരിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷം എക്സ്പ്രസ് ട്രെയിൻ ആക്കി മാറ്റിയ പഴയ പാസഞ്ചർ സർവീസാണിത്.

tarin

എന്നാൽ, റെയിൽവേ കാലപ്പഴക്കം ചെന്ന റേക്കുകൾ അനുവദിച്ചു എന്ന ആക്ഷേപമുണ്ട് . മുൻപ് 14 ബോഗികളുമായി യാത്രക്കാർക്ക് വേണ്ടി സർവീസ് നടത്തിയിരുന്ന വണ്ടിയായിരുന്നു ഇത്. എന്നാൽ, ഇന്ന് 3 മോട്ടർ കാറുകളും 9 ട്രെയിലർ കാറുകളുമടക്കം 12 റേക്കുകളാണ് ഉണ്ടായിരുന്നത് .

സാധാരണ നിലയിൽ പോലും നല്ല തിരക്കുളള സർവ്വീസാണിത്. ഇതോടെ കൂടുതൽ തിരക്കായി മാറി. ശേഷം , യാത്രക്കാരിൽ നിന്ന് വലിയ പ്രതിഷേധം ഉണ്ടായി. ഇക്കാര്യം സൂചിപ്പിച്ച് പാലക്കാട് ഡിവിഷൻ ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്ക് കത്തയച്ചിരുന്നു .

എന്നാൽ, ഇതിന് പിന്നാലെയാണ് മെമു ഒഴിവാക്കി പഴയ രീതിയിൽ തുടരാനുള്ള തീരുമാനത്തിലേക്ക് റെയിൽവേ ആലോചന ആരംഭിച്ചത് . വരുന്ന ജൂലൈ ആദ്യവാരത്തിൽ തന്നെ ഇതു നടപ്പാക്കാൻ സാധ്യതയുണ്ട് . മെമു ഒഴിവാക്കി പഴയ രീതിയിൽ തുടരാനുള്ള റെയിൽവേയുടെ തീരുമാനം യാത്രക്കാർക്ക് സ്വാഗതാർഹമാണ്. കാരണം ഒത്തിരി യാത്രക്കാർ കണ്ണൂർ - കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസിനെ നിരന്തരം ആശ്രയിക്കുന്നു .

റെയിൽവേയുടെ മാറിയ നടപടി യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. വീണ്ടും വിഷയത്തിൽ റെയിൽവേ തീരുമാനമെടുക്കുന്നതോടെ ട്രെയിനിനെ സർവ്വീസിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ യാത്ര പഴയ രീതിയിലാകും.

തൃശ്ശൂർ - കണ്ണൂർ ട്രെയിൻ വീണ്ടും ആരംഭിക്കുന്നു: നിരക്ക് വർദ്ധന യാത്രക്കാർക്ക് തിരിച്ചടി

മലപ്പുറം : തൃശ്ശൂർ - കണ്ണൂർ പാസഞ്ചർ വീണ്ടും സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നു . മുൻപ് 56603 എന്ന നമ്പറിൽ തൃശ്ശൂരിൽ നിന്ന് രാവിലെ 5 . 55 നാണ് ട്രെയിൻ പുറപ്പെട്ടിരുന്നത്. എന്നാൽ, ട്രെയിൻ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ 16609 എന്ന നമ്പറിൽ രാവിലെ 6 . 30 നാണ് തൃശ്ശൂരിൽ നിന്നും സർവീസ് ആരംഭിക്കുക .

സമയ ക്രമത്തിൽ നേരിയ ഇളവുകൾ മാത്രമാണ് റെയിൽവേ വരുത്തിയിട്ടുള്ളത്. യാത്രക്കാരെ സംബന്ധിച്ച് ഏറെ ആശ്വാസകരമായ വാർത്തയാണിത്. എന്നാൽ, സർവീസ് ആരംഭിക്കുമ്പോൾ മറ്റൊരു തിരിച്ചടിയും യാത്രക്കാർ നേരിടേണ്ടി വരുന്നു. നിരക്ക് വർധന ആണിത് . മുൻപ് പാസഞ്ചർ ആയിരുന്നപ്പോൾ പത്ത് രൂപയ്ക്ക് യാത്രക്കാർക്ക് തിരൂരിൽ നിന്ന് കോഴിക്കോട് വരെ പോകാം. എന്നാൽ, ഇനി മുതൽ എക്സ്പ്രസ് ട്രെയിൻ ആയിട്ടാണ് ഇവ സർവീസ് നടത്തുക . അതിനാൽ തന്നെ 30 രൂപ നൽകേണ്ടി വരും .

ലയണൽ മെസ്സിയുടെ ജന്മദിനം ആഘോഷമാക്കി മലപ്പുറം; വാർത്ത ഏറ്റെടുത്ത് അർജന്റീന മാധ്യമങ്ങളുംലയണൽ മെസ്സിയുടെ ജന്മദിനം ആഘോഷമാക്കി മലപ്പുറം; വാർത്ത ഏറ്റെടുത്ത് അർജന്റീന മാധ്യമങ്ങളും

ആ ട്രെയിൻ രാവിലെ 9.32 - ന് കോഴിക്കോട് എത്തും. സർവ്വീസ് ആരംഭിക്കുന്നതോടെ, രാവിലെ കോഴിക്കോട്ടേക്കുള്ള ജില്ലയിലെ യാത്രക്കാരുടെ പ്രയാസം കുറയും. തിരിച്ചു വരവിനും യാത്രക്കാർ പ്രയാസം നേരിടില്ല. നമ്പർ മാറി സർവ്വീസ് ഉണ്ടാകും. അതായത്, 06456 എന്ന നമ്പറിലാണ് തിരിച്ചുള്ള വരവ്.

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ

ഉച്ചകഴിഞ്ഞ് 3.10 - ന് കണ്ണൂരിൽ നിന്ന് പുറപ്പെടും. വൈകിട്ട് 5.25 - ന് കോഴിക്കോട്ടും രാത്രി 8.10 - ന് ഷൊർണൂരിലും എത്തും. പിന്നീട് കോയമ്പത്തൂരിലേക്കാണ് യാത്ര. അവിടെ നിന്ന് തിരിച്ച് തൃശൂരിലേക്കും എത്താം.

Malappuram
English summary
malappuram Kannur Coimbatore memo will be converted to a local coach by the Railway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X