മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂരിലെ കാര്‍ഗോ കോംപ്ലക്‌സില്‍ ഗുരുതര പ്രശ്‌നങ്ങള്‍, സ്വര്‍ണക്കടത്തിന് സാധ്യത, എക്‌സ്‌റേ തകരാര്‍

Google Oneindia Malayalam News

മലപ്പുറം: സ്വര്‍ണക്കടത്ത് കേസ് കേരളം ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യുമ്പോള്‍ കോഴിക്കോട് വിമാനത്താവളത്തിലെ വീഴ്ച്ചകളും ചര്‍ച്ചയാവുന്നു. പരിശോധനകള്‍ ഇല്ലാത്ത നയതന്ത്ര ചാനല്‍ പോലെ സ്വര്‍ണക്കടത്തുകാര്‍ക്കായി തുറന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ കോംപ്ലക്‌സ്. ബാഗേജുകളില്‍ ഒളിപ്പിച്ച് കടത്തുന്ന സ്വര്‍ണം കണ്ടെത്താനുള്ള എക്‌സ്‌റേ സംവിധാനം ഇവിടെ പ്രവര്‍ത്തനരഹിതമാണ്. ഇത് എട്ട് മാസത്തോളമായി ഇതേ പ്രശ്‌നത്തിലാണ്.

1

വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അടിയന്തരമായി പുതിയ മെഷീന്‍ സ്ഥാപിക്കണമെന്ന് കസ്റ്റംസ് അധികൃതര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ കെഎസ്‌ഐഇ നടപടിയെടുത്തിട്ടില്ല. കഴിഞ്ഞ നവംബറിലാണ് എയര്‍ കസ്റ്റംസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ബാഗേജുകളില്‍ ഒളിപ്പിച്ച സ്വര്‍ണം കാര്‍ഗോ കോംപ്ലക്‌സില്‍ നിന്ന് പിടികൂടിയത്.

Recommended Video

cmsvideo
NIA Invokes UAPA in Fir, Swapna Suresh claims involvement of diplomat

സ്വര്‍ണം പിടിച്ച് രണ്ട് ദിവസത്തിനകം എക്‌സ്‌റേ മെഷീന്‍ കേടായെന്നാണ് കോഴിക്കോട്ടെ എയര്‍ കസ്റ്റംസ് അധികൃതര്‍ പറയുന്നത്. അതിന് ശേഷം എക്‌സ്‌റേ പരിശോധനകള്‍ ഇല്ലാതെയാണ് ബാഗേജുകള്‍ ഉടമസ്ഥര്‍ക്ക് കൈമാറുന്നത്. ഇത്ര ഒരിക്കലും സുരക്ഷിതമല്ല. എളുപ്പത്തില്‍ സ്വര്‍ണം കടത്താനുള്ള മാര്‍ഗമായും മാറും. പുതിയ മെഷീന്‍ സ്ഥാപിച്ചിട്ടില്ലെങ്കില്‍ കാര്‍ഗോ ലൈസന്‍സ് റദ്ദാക്കുമെന്ന് അടക്കം ഭീഷണിപ്പെടുത്തിയതാണ്. എന്നിട്ടും ഇവര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല.

്അതേസമയം ഈ വിഷയത്തില്‍ തര്‍ക്കം നടക്കുന്നുണ്ട്. എക്‌സ്‌റേ മെഷീന്‍ സ്ഥാപിക്കേണ്ടത് കസ്റ്റംസ് വിഭാഗമാണെന്ന് കെഎസ്‌ഐഇ പറയുന്നു. കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് വര്‍ധിക്കുന്നുവെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റംസ് ഇന്റലിജന്‍സ് മാര്‍ച്ചില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. കസ്റ്റംസ് ഹാളിലേക്ക് കൊണ്ടുപോയി നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ രണ്ട് ബാഗേജുകളില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കസ്റ്റംസ് ഇന്റലിജന്‍സിന്റെ അനുമതിയില്ലാതെ ഒരു ബാഗേജും വിട്ടുകൊടുക്കേണ്ടതില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു. ഇതോടെ കരിപ്പൂരില്‍ ബാഗേജുകള്‍ കെട്ടിക്കിടക്കുകയാണ്.

Malappuram
English summary
malappuram: karipur airport xray system have problems but authorities not fixing it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X