• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നിയന്ത്രണങ്ങള്‍ ലംഘിച്ച് രാഷ്ട്രീയ പോര്; നടുറോഡില്‍ പ്രവര്‍ത്തകരുടെ ആവേശം

മലപ്പുറം: സര്‍വ നിയന്ത്രണങ്ങളും ലംഘിച്ച് മലപ്പുറത്ത് തിരഞ്ഞെടുപ്പ് കലാശക്കൊട്ട്. പലരും മാസ്‌ക് പോലും ധരിക്കാതെയാണ് ആഘോഷത്തിനെത്തിയത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെട്ടു. പോലീസ് എത്തിയിട്ടും പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണ സമയം തീരുംവരെ റോഡിലുണ്ടായിരുന്നു. എന്നാല്‍ ജില്ലയിലെ ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കൂട്ടത്തോടെ നടന്നുനീങ്ങിയാണ് പ്രചാരണത്തിന് അന്ത്യം കുറിച്ചത്. വാര്‍ഡുകളില്‍ മാത്രമായി ആഘോഷം ഒതുക്കിയ പഞ്ചായത്തുകളുമുണ്ട്. കൊട്ടിക്കലാശം വിലക്കി എസ്പി ഉത്തരിവിട്ടിരുന്നു.

രാവിലെ മുതല്‍ തന്നെ പ്രചാരണത്തിന്റെ അവസാന ദിനം എന്ന പ്രതീതിയായിരുന്നു. അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ തലങ്ങുവിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. ഉച്ച കഴിഞ്ഞപ്പോഴേക്കും ജില്ലയില്‍ പലയിടത്തും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ റോഡിലിറങ്ങി. ബൈക്കുകളില്‍ ബഹളമുണ്ടാക്കി യുവാക്കളുടെ ആഹ്ലാദം പ്രകടിപ്പിക്കലുമുണ്ടായി. കൊറോണ വ്യാപന ഘട്ടത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം നിലനില്‍ക്കെയാണിതെല്ലാം. ഇതുവരെ വോട്ടെടുപ്പ് നടന്ന മറ്റു ജില്ലകളില്‍ നിന്നെല്ലാം വ്യത്യസ്തമായിട്ടാണ് ഇന്ന് മലബാറില്‍ സംഭവിച്ചത്. മലപ്പുറത്ത് മാത്രമല്ല, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചിലയിടങ്ങളിലും ആവേശം അതിര് കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് മലപ്പുറം.

കോട്ടയത്ത് നെറ്റി ചുളിച്ച് മാണി സി കാപ്പന്‍; വെറും 165, എല്‍ഡിഎഫില്‍ പൊരിച്ചില്‍ തുടങ്ങി

ജില്ലയില്‍ ഇന്ന് 765 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 611 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ 24 പേരും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളും രോഗബാധിതരായി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാളും വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.

അതേസമയം 611 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 73,555 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. ജില്ലയിലിപ്പോള്‍ 86,931 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7,137 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 492 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 220 പേരും 236 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 407 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ധിക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മിപ്പിച്ചു.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

Malappuram

English summary
Malappuram Kottikalasham without Corona Protocol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X