മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വെഹിക്കിള്‍ സൂപ്പര്‍ വൈസര്‍ക്ക് കൊറോണ; മലപ്പുറം കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ മലപ്പുറം ഡിപ്പോ അടച്ചു. ചെര്‍പ്പുളശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അടക്കം ആറ് പേര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ച ജീവനക്കാരന്‍ ഈ മാസം ഒമ്പതിനാണ് ഏറ്റവും അവസാനിമായി ഡിപ്പോയില്‍ വന്നത്. അന്ന് ചില രോഗലക്ഷണങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. തുടര്‍ന്ന് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു.

ks

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെയാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേരുമായി ഇദ്ദേഹത്തിന് സമ്പര്‍ക്കമുണ്ടായിരുന്നില്ലെന്നാണ് നിഗമനം. ആറ് പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കമുള്ളതായി കരുതുന്നത്. ഇവര്‍ ആറുപേരെയും കൊറോണ പരിശോധന നടത്തും. സ്രവങ്ങള്‍ പരിശോധനയ്ക്ക് വേണ്ടി എടുത്തിട്ടുണ്ട്. രണ്ടുദിവസത്തേക്ക് മാത്രമാണ് കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചിരിക്കുന്നത്. ഡിപ്പോ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു.

ഗുജറാത്തില്‍ നിന്നുള്ള കാറ്റ്; രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ശക്തി ഈ രണ്ടുപേര്‍, കിങ്‌മേക്കേഴ്‌സ് ബിടിപിഗുജറാത്തില്‍ നിന്നുള്ള കാറ്റ്; രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ ശക്തി ഈ രണ്ടുപേര്‍, കിങ്‌മേക്കേഴ്‌സ് ബിടിപി

ഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയംഖത്തറിന്റെ കിടിലന്‍ നീക്കം; സൗദിയിലേക്കും യുഎഇയിലേക്കും ലക്ഷങ്ങളുടെ ബില്ല്... ഇത് മൂന്നാം ജയം

പറയുന്നതെല്ലാം പച്ചക്കള്ളം; മായാവിദ്യകള്‍ തകരും... ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധിപറയുന്നതെല്ലാം പച്ചക്കള്ളം; മായാവിദ്യകള്‍ തകരും... ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

രാമക്ഷേത്രം കൊറോണ ഭേദമാക്കുമെന്ന് ചിലര്‍ കരുതുന്നു... നരേന്ദ്ര മോദിയെ ട്രോളി ശരദ് പവാര്‍രാമക്ഷേത്രം കൊറോണ ഭേദമാക്കുമെന്ന് ചിലര്‍ കരുതുന്നു... നരേന്ദ്ര മോദിയെ ട്രോളി ശരദ് പവാര്‍

നിരവധി തവണ പീഡിപ്പിച്ചു; നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ യുവതിയുടെ പരാതിനിരവധി തവണ പീഡിപ്പിച്ചു; നിര്‍മാതാവ് ആല്‍വിന്‍ ആന്റണിക്കെതിരെ യുവതിയുടെ പരാതി

Malappuram
English summary
Malappuram KSRTC Dippo Closed after worker confirmed Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X