മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദേവികയുടെ കുടുംബത്തിന്റെ കണ്ണീര്‍ മാറില്ല... പക്ഷേ അവര്‍ക്ക് വീടൊരുക്കും, സഹായഹസ്തം നീട്ടി അവര്‍!!

Google Oneindia Malayalam News

വളാഞ്ചേരി: ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാനാവാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനി ദേവികയുടെ വീട് പുതുക്കിപണിയുന്നതിന് നടപടിയെടുത്ത് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗം. ഇതോടൊപ്പം ഇവരുടെ വീടിന് സമീപമുള്ള ജീര്‍ണാവസ്ഥയിലുള്ള മറ്റ് രണ്ട് വീടുകളും നവീകരിക്കുന്നതിന് നടപടി സ്വീകരിക്കും. ബ്ലോക്ക് പഞ്ചായത്തിലെ നിഷ്‌ക്രിയ ആസ്തിയായി കിടന്നിരുന്ന ഫണ്ട് ഇതിലേക്ക് വകയിരുത്താന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കും.

1

ദേവികയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ആശ്വാസധനമായി സര്‍ക്കാര്‍ അനുവദിക്കണമെന്നും, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും വീടും നിര്‍മിച്ച് നല്‍കണമെന്നും കെപിസിസി ഉപാധ്യക്ഷന്‍ ടി സിദ്ദീഖ് ആവശ്യപ്പെട്ടു. ദേവികയുടെ വീട്ടില്‍ എത്തിയതായിരുന്നു അദ്ദേഹം. അതേസമയം വീട്ടുകാരെ അദ്ദേഹം സമാശ്വസിപ്പിച്ചു. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും തിരുനിലത്തുള്ള ദേവികയുടെ വീട്ടിലേക്ക് അദ്ദേഹത്തെ അനുഗമിച്ചിരുന്നു.

കോണ്‍ഗ്രസ് ദേവികയുടെ മരണം വലിയ രീതിയില്‍ ഉയര്‍ത്തി കൊണ്ടുവരുന്നുണ്ട്. എല്ലാ വിധ സഹായവും നല്‍കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. നിലവില്‍ ഇരിമ്പിളിയം പുളിയപ്പറ്റക്കുഴി കോളനിയിലാണ് ദേവികയുടെ വീടുള്ളത്. ഇതാണ് ഇപ്പോള്‍ പുതുക്കി പണിയാന്‍ ഒരുങ്ങുന്നത്. ഇവരുടെ കുടുംബത്തിന് മറ്റ് സഹായങ്ങളും ലഭ്യമാക്കാന്‍ സര്‍ക്കാരും മുന്‍നിരയിലുണ്ട്.

അതേസമയം ദേവികയുടെ സഹോദരിയുടെ ഉന്നത വിദ്യാഭ്യാസം വരെയുള്ളച ചെലവുകള്‍ വഹിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവഹാജി. തന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഡെന്റല്‍ കോളേജ്, മലബാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഷൊര്‍ണൂര്‍ അല്‍ അമീന്‍ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠനത്തിന് സൗകര്യമൊക്കും. ബാവഹാജി ദേവികയുടെ വീട് സന്ദര്‍ശിച്ച് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

Malappuram
English summary
kuttippuram panchayat will help devika's family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X