മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് പോസിറ്റീവ്, പക്ഷേ കിട്ടിയ സര്‍ട്ടിഫിക്കറ്റ് നെഗറ്റീവ്, വന്‍ തട്ടിപ്പ്, സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

വളാഞ്ചേരി: ഒരു ലാബ് കാരണം യുവാവിന് സംഭവിച്ചത് വലിയ പ്രശ്‌നങ്ങള്‍. കോവിഡ് പോസിറ്റീവ് ആയ വ്യക്തിക്ക് നെഗറ്റീവ് എന്ന സര്‍ട്ടിഫിക്കറ്റാണ് ലാബില്‍ നിന്ന് കിട്ടിയത്. വളാഞ്ചേരി കൊളമംഗലത്തുള്ള സ്വകാര്യ ലാബില്‍ നിന്നാണ് ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഈ ലാബിനെതിരെ നടപടി ഉണ്ടായിരിക്കുകയാണ്. സ്ഥാപന ഉടമയ്‌ക്കെതിരെ കേസെടുത്ത ശേഷം പോലീസ് ലാബ് പൂട്ടിച്ചു. കൊളമംഗലത്തെ സ്ഥാപനം സാംപിളുകള്‍ കോഴിക്കോട്ടെ സ്വകാര്യ ലബോറട്ടറിയിലേക്ക് അയച്ചാണ് പരിശോധന നടത്തിയിരുന്നത്.

1

ഇവിടെ നിന്ന് ലഭിക്കുന്ന ഫലം നെഗറ്റീവാണെങ്കില്‍ ഫ്രാഞ്ചൈസികളായ ലാബുകള്‍ക്ക് റിസള്‍ട്ട് നല്‍കും. പോസിറ്റീവായാല്‍ ആരോഗ്യ വകുപ്പിന് ഫലം കൈമാറും. ഈ മാസം 14ന് പരിശോധന നടത്തിയ തൂത സ്വദേശിക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നത്. പോസിറ്റീവാണെന്ന് പിന്നാലെ ആരോഗ്യ വകുപ്പില്‍ നിന്ന് അറിയിപ്പും വന്നു. ഇതോടെ ഇയാള്‍ സ്രവ പരിശോധന നടത്തിയ കോഴിക്കോട്ടെ ലബോറട്ടറിയെ സമീപിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.

ധോണിക്ക് മുന്നില്‍ രോഹിത് വീഴും, ഇതാണ് 3 കാരണങ്ങള്‍, ചെന്നൈക്ക് അനുകൂലം ഇവ, വീഴ്ച്ചയ്ക്ക് കാരണങ്ങള്‍ധോണിക്ക് മുന്നില്‍ രോഹിത് വീഴും, ഇതാണ് 3 കാരണങ്ങള്‍, ചെന്നൈക്ക് അനുകൂലം ഇവ, വീഴ്ച്ചയ്ക്ക് കാരണങ്ങള്‍

തങ്ങള്‍ ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയ കോഴിക്കോട്ടെ ലബോറട്ടറി അധികൃതരാണ് വളാഞ്ചേരിയിലെ സ്ഥാപനത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. കോഴിക്കോട്ടെ ലബോറട്ടറിയുടെ വെബ്‌സൈറ്റില്‍ കയറി കോവിഡ് നെഗറ്റീവ് ആയ മറ്റൊരു വ്യക്തിയുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കിയെന്നാണ് പോലീസിന് ലഭിച്ചത്. വിവരം. ഈ ലാബിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സോണിയ തിരിച്ചെത്തിയാല്‍ ഇനിയും മാറ്റം, കോണ്‍ഗ്രസില്‍ രാഹുലിന്റെ ലിസ്റ്റ്, തരൂരിന് പ്രതീക്ഷ!!സോണിയ തിരിച്ചെത്തിയാല്‍ ഇനിയും മാറ്റം, കോണ്‍ഗ്രസില്‍ രാഹുലിന്റെ ലിസ്റ്റ്, തരൂരിന് പ്രതീക്ഷ!!

അതേസമയം കോവിഡ് കേസുകള്‍ ജില്ലയില്‍ വര്‍ധിച്ച് വരികയാണ്. മൂര്‍ക്കനാട് പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. മേലേക്കുളമ്പ് കൂത്തല പ്രദേശത്തെ ഒരാള്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ വീട്ടിലെ അഞ്ച് പേര്‍ക്കാണ് പോസിറ്റീവായത്. കീഴ്മുരിയില്‍ താമസിക്കുന്ന പട്ടാമ്പിയില്‍ ജോലി ചെയ്യുന്നയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ചായക്കട നടത്തുന്ന സഹോദരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Malappuram
English summary
malappuram: laboratory gave fake ceritificate to a man who tested covid positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X