മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇനി പൊടിപാറും പോര്; മലപ്പുറത്ത് മുന്നണി സംവിധാനം കൂടുതല്‍ ശക്തം;ആത്മവിശ്വാസത്തില്‍ യുഡിഎഫ്

Google Oneindia Malayalam News

മലപ്പുറം: തിരഞ്ഞെടുപ്പിന് സജ്ജമായിരിക്കുകയാണ് മലപ്പുറം ജില്ലയില്‍. ഇനി പാര്‍ട്ടികള്‍ തമ്മിലുള്ള പോരിന് വീറും വാശിയുമേറും. പരസ്യ പ്രചാരണം ശക്തമാക്കാനാണ് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും തീരുമാനം. മുന്നണി സംവിധാനം കൂടുതല്‍ ശക്തമായതിന്റെ ആത്മവിശ്വാസത്തിലും പ്രതീക്ഷയിലുമാണ് യുഡിഎഫ്. കോണ്‍ഗ്രസ് മുസ്ലീം ലീഗ് പോരില്‍ കഴിഞ്ഞ തവണ 24 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണം നഷ്ടമായെന്നാണ് നേതൃത്വത്തിന്റെ കണക്ക്. ഇത്തവണ അത് ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമം.

1

രണ്ടിടങ്ങളില്‍ ഒഴികെ മറ്റെല്ലാ ഭരണങ്ങളും അധികം നീണ്ടുനിന്നില്ലെങ്കിലും മുന്നണി ബന്ധത്തില്‍ വലിയ കല്ലുകടിയായി. കരുവാരക്കുണ്ട്, പൊന്‍മുണ്ടം പഞ്ചായത്തുകള്‍ ഒഴികെ മറ്റെല്ലായിടത്തും യുഡിഎഫായി തന്നെയാണ് മത്സരരംഗത്തുള്ളത്. പല പഞ്ചായത്തുകളിലും ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. താഴേ തട്ടിലെ വികാരങ്ങള്‍ പരിഗണിക്കാതെയാണ് ഈ നീക്കങ്ങള്‍ എന്ന ആരോപണവും ശക്തമാണ്. പല നേതാക്കളിലും ഈ അമര്‍ഷം കൂടുതലായുണ്ട്.

വോട്ട് ചോര്‍ച്ച പേടി ഇരുപാര്‍ട്ടികള്‍ക്കിടയിലുമുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് അടക്കം വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. ലീഗ്-കോണ്‍ഗ്രസ് തര്‍ക്കത്തില്‍ മുന്നില്‍ നില്‍ക്കുന്നവര്‍ സ്ഥാനാര്‍ത്ഥികളായ ഇടങ്ങളിലാണ് വോട്ട് മറിക്കല്‍ ഭീഷണി നേരിടുന്നത്. സാഹചര്യങ്ങള്‍ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അത്ര അനുകൂലമല്ലെന്ന വിലയിരുത്തലിലാണ് എല്‍ഡിഎഫ് ഉള്ളത്. യുഡിഎഫ് മുന്നണി സംവിധാനത്തില്‍ ഒറ്റക്കെട്ടായാണ് മത്സര രംഗത്ത് ഉള്ളതെന്നതും എല്‍ഡിഎഫ് ഗുണം ചെയ്യുന്നതല്ല. കഴിഞ്ഞ തവണത്തെ പോലെ നേട്ടം കൊയ്യാനുള്ള അവസരം ഇത് ഇല്ലാതാക്കും.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; ഇനി പൊടിപാറും പോര്; മലപ്പുറത്ത് മുന്നണി സംവിധാനം കൂടുതൽ ശക്തം; ആത്മവിശ്വാസത്തിൽ യുഡിഎഫ്

34 തദ്ദേശ സ്ഥാപനങ്ങളുടെ ഭരണം പിടിക്കാനായെന്നായെന്നാണ് എല്‍ഡിഎഫ് അവകാശപ്പെട്ടിരുന്നത്. പിന്നീട് ഉപതിരഞ്ഞെടുപ്പുകളിലൂടെ മൂന്ന് പഞ്ചായത്തുകളുടെ കൂടി ഭരണം ഉറപ്പാക്കാനായെന്നും എല്‍ഡിഎഫ് അവകാശപ്പെടുന്നു. പ്രാദേശിക നേതൃത്വങ്ങളുടെ വികാരം മാനിക്കാതെ യുഡിഎഫ് മത്സരിക്കാന്‍ നിര്‍ബന്ധിതമായ സ്ഥലങ്ങളിലെ അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തിരിച്ചടിയാവുമോ എന്ന ഭയം എല്‍ഡിഎഫിനുണ്ട്.

അതേസമയം മുസ്ലീം ലീഗിലെ രണ്ട് എംഎല്‍എമാര്‍ അറസ്റ്റിലായതും, കെഎം ഷാജിക്ക് എന്‍ഫോഴ്‌സ്‌മെന്റ് കുരുക്ക് മുറുക്കുന്നതും ചൂണ്ടിക്കാട്ടി പ്രതിരോധം തീര്‍ക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു നേതൃത്വം. ഇരുമുന്നണികള്‍ക്കുള്ളിലെ അഴിമതി നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നി പ്രചാരണം ശക്തമാക്കാനാണ് തീരുമാനം. ജില്ലയില്‍ എന്‍ഡിഎ മുന്നണി ആദ്യമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.

Malappuram
English summary
malappuram: ldf and udf expected to gain in local body election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X