മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ഥാനാര്‍ഥി സാനുവിനെ കാണാന്‍ പൊട്ടിക്കരഞ്ഞ് രണ്ടുവയസ്സുകാരന്‍, തിരക്കുകള്‍ മാറ്റി വച്ചു ഫൈസാനെ കാണാന്‍ സാനു എത്തി, സമ്മാനവും നൽകി...

  • By Desk
Google Oneindia Malayalam News

മലപ്പുറം: എനിക്ക് വി പി സാനുവിനെ കാണണം എന്ന് പറഞ്ഞു കരയുന്ന രണ്ടു വയസ്സുകാരന്‍ ആയിരുന്നു കഴിഞ്ഞ ദിവസത്തെ സോഷ്യല്‍ മീഡിയയിലെ താരം. യു ഡി എഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കാണിച്ചു തരാം എന്ന് പറയുമ്പോള്‍ വിപി സാനുവിനെ തന്നെ കാണണം എന്ന് പറഞ്ഞു കരയുന്ന ബാലന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ അത് മലപ്പുറം ലോകസഭാ മണ്ഡലം സ്ഥാനാര്‍ഥി വി.പി. സാനുവിന്റെ ശ്രദ്ധയിലും പെട്ടു.

<strong>ഇന്ത്യകണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് രാഹുല്‍ഗാന്ധി വയനാട്ടില്‍ വിജയിക്കും; മോദി ഭരണം അവസാനിപ്പിക്കണമെന്നത് ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹമെന്ന് കുഞ്ഞാലിക്കുട്ടി</strong>ഇന്ത്യകണ്ട റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് രാഹുല്‍ഗാന്ധി വയനാട്ടില്‍ വിജയിക്കും; മോദി ഭരണം അവസാനിപ്പിക്കണമെന്നത് ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹമെന്ന് കുഞ്ഞാലിക്കുട്ടി

തുടര്‍ന്നാണ് ചെമ്മങ്കടവിലെ ഫൈസാന്റെ വീട്ടിലേക്ക് വി പി സാനു എത്തിയത്.ഫൈസാന്റേയും കുടുംബത്തിനെയുമൊപ്പം സമയം ചെലവിട്ട സാനു കുരുന്നിനു ഫുട്ബാള്‍ സമ്മാനിച്ചാണ് മടങ്ങിയത് കോഡൂര്‍ പഞ്ചായത്തിലെ ചെമ്മങ്കടവ് കളത്തിങ്ങല്‍തൊടി ലുബ്‌ന-നിഷാദ് ദമ്പതികളുടെ ഏക പുത്രനാണ് ഫൈസാന്‍..ഈ ഇലക്ഷന്‍ തിരക്കിനിടക്കും ഫൈസാനെ തിരഞ്ഞു സാനു എത്തിയതിന്റെ സന്തോഷത്തിലാണ് കുടുബം

VP Sanu

അതേസമയം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ജില്ലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചത് 15408 ഉദ്യോഗസ്ഥരെ. ജില്ലാ പരിധിയില്‍ വരുന്ന 2750 പോളിംഗ് ബൂത്തുകളിലേക്കാണ് ഇത്രയും ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയത്. 13204 ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് തെരഞ്ഞെടുപ്പ് നിര്‍വ്വഹണ ചുമതല നല്‍കിയപ്പോള്‍ 2204 ജീവനക്കാര്‍ അവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനുള്ള പരിഗണന വിഭാഗത്തിലാണ് ഉള്‍പ്പെട്ടത്.

പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങള്‍ക്ക് പുറമെ വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ കൂടി തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഓരോ പോളിംഗ് ബൂത്തിലും ഒന്നു വീതം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, മൂന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ എന്ന കണക്കിലാണ് ചുമതല.

ഓരോ മണ്ഡലത്തിലും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ കണക്ക് ഇപ്രകാരമാണ്. കൊണ്ടോട്ടി -821, മഞ്ചേരി-816, പെരിന്തല്‍മണ്ണ-859, മങ്കട-845, മലപ്പുറം-850, വേങ്ങര-744, വള്ളിക്കുന്ന്-805, തിരൂരങ്ങാടി-773, താനൂര്‍-715, തിരൂര്‍-878, കോട്ടക്കല്‍-875, തവനൂര്‍-758, പൊന്നാനി-768. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍പ്പെടുന്ന ഏറനാട്-763, നിലമ്പൂര്‍-955, വണ്ടൂര്‍-979 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരും വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍മാരും ഭക്ഷണത്തിന് ഇനി അലയണ്ട. പോളിങ് ബൂത്തില്‍ രുചികരമായ ഭക്ഷണവുമായി ഇത്തവണ കുടുംബശ്രീ പ്രവര്‍ത്തകരെത്തും. പ്രഭാത ഭക്ഷണം മുതല്‍ ഉച്ചയൂണ്‍ വരെ നാടന്‍ വിഭങ്ങളാണ് ഇത്തവണ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണ കേന്ദ്രത്തില്‍ ഒരുക്കുന്നത്.

മഞ്ചേരി, തിരൂരങ്ങാടി, തിരൂര്‍ പൊന്നാനി, പ്രദേശങ്ങളിലെ ഏഴ് കുടുംബശ്രീ വിതരണ കേന്ദ്രങ്ങളാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും നാടന്‍ രീതിയിലുള്ള ഭക്ഷണവിഭവങ്ങള്‍ ഒരുക്കാന്‍ തയ്യാറാവുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണ കേന്ദ്രങ്ങളില്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകള്‍ നീക്കാനും, കൃത്യമായി ജോലി സമയം ക്രമീകരിക്കാനും സൗകര്യമാവുന്ന തരത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഭക്ഷണ വിതരണം സജ്ജീകരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണം വലഭ്യമാകും. ജില്ലാഭരണകൂടം ഒരുക്കി തന്ന ഇത്തരമൊരു അവസരം കുടുംബശ്രീ കൂട്ടായ്മക്കും വരുമാന മാര്‍ഗമാണെന്ന് ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത പറഞ്ഞു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Malappuram
English summary
Malappuram LDF candidate VP Sanu visits Faisan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X