അധികാരികൾക്ക് മിണ്ടാട്ടമോ ? 12 ദിവസം പ്രായമുള്ള പൈതലിന് അമ്മയുടെ മടി തന്നെ വീട്...
അധികാരികൾക്ക് മിണ്ടാട്ടമോ ? 12 ദിവസം പ്രായമുള്ള പൈതലിന് അമ്മയുടെ മടി തന്നെ വീട്...
മലപ്പുറം: പെയ്തിറങ്ങിയ മഴയിൽ ചോർന്ന് ഒലിക്കുന്ന വീട്ടിൽ ദുരിതം അനുഭവിക്കുകയാണ് ആ ആദിവാസി യുവതി. അതും കൈയ്യിൽ 12 ദിവസം മാത്രം പ്രായം ഉളള ഒരു കുഞ്ഞുമായി. നനഞ്ഞ തറയിൽ പായ വിരിച്ച് കിടത്താൻ കഴിയില്ല. പകരം കൈ കുഞ്ഞിനെ തന്റ മടിയിൽ കിടത്തിയാണ് ഈ അമ്മ നേരം വെളുപ്പിക്കുന്നത്. മലപ്പുറം നിലമ്പൂരിൽ സുനിത എന്ന ആദിവാസി യുവതിയുടെ തീരാ ദുരിതം ആണിത്. നിലമ്പൂർ നഗരസഭയിൽ നല്ലം തണ്ണി കോളനിയിലാണ് മനം പൊള്ളിക്കുന്ന ഈ ദുരിത കാഴ്ച.

കൂലി പണിക്കാരനായ രമേശന്റെ ഭാര്യയാണ് സുനിത. 23 വയസ്സുണ്ട് ഇവർക്ക്. പ്രസവം കഴിഞ്ഞ 11 - ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ആയിരുന്നു. ഒരു ജീവന് ജന്മം നൽകി. തുടർന്ന് പ്രസവ ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും ഒരാഴ്ച മുൻപ് ഡിസ്ചാർജ് ചെയ്തു. പിന്നെ കൈ കുഞ്ഞിനെയും കൊണ്ട് കോളനിയിലെ തന്റെ ആ കുഞ്ഞ് വീട്ടിലേയ്ക്ക് പോയി.
എ ടി എസ് പി പദ്ധതിയിൽ ഉൾപ്പെടുത്തി 3 വർഷം മുൻപാണ് സുനിതയ്ക്ക് കിട്ടിയത്. എന്നാൽ, നിർമിച്ച ഈ വീടിന്റെ മുഴുവൻ ഭാഗവും മഴയത്ത് ചോരാറുണ്ട്. വീടിന്റെ ഭിത്തികളും തറയും സിമന്റ് ഉപയോഗിച്ച് തേയ്ച്ചിട്ട് ഇല്ല. മുറികൾക്ക് വാതിൽ, ജനൽ പാളികൾ ഒന്നും വച്ചിട്ടും ഇല്ല. ഈ കൊച്ച് വീട്ടിൽ ഒരു അടുപ്പ് പോലും നേരെ ഇല്ല എന്നതാണ് സത്യം . എന്നിട്ടും 2019 ഒക്ടോബർ 3 - ന് തന്നെ പണി തുടങ്ങി ആ വർഷം ഡിസംബർ 31 - ന് തന്നെ വീടിന്റ പണി പൂർത്തീകരിച്ചെന്ന് വീട് ഭിത്തിയിൽ ഫലകം സ്ഥാപിച്ചു. ആവശ്യത്തിന് വസ്ത്രങ്ങളോ കുഞ്ഞിന് തൊട്ടിൽ കെട്ടാനുള്ള സൗകര്യമോ പോലും ഈ വീട്ടിന് ഉളളിൽ ഇല്ല. സുനിതയ്ക്കും രമേശനും 3 മക്കൾ ആണ് ഉളളത്. രണ്ടിനും ആറിനും ഇടയ്ക്കു പ്രായമുള്ള മൂന്നു മക്കൾ ആണ് ഇവർ.
കഠിനമായ തണുപ്പിനെ പ്രതിരോധിക്കാൻ പുതയ്ക്കാൻ വേണ്ടി പുതപ്പ് പോലും ഇല്ലാത്ത അവസ്ഥ. ഈ വീട്ടിലെ നനഞ്ഞ തറയിൽ പായ വിരിച്ചാണ് തന്റ കുഞ്ഞുങ്ങളെ സുനിത ഉറങ്ങുന്നത്. പോഷക ആഹാരം ലഭിക്കാത്ത കാരണത്താൽ കുട്ടികൾക്ക് ശരീര ഭാരത്തിലും കുറവുണ്ട്. വൈദ്യുതിയും ശുദ്ധ ജല പൈപ്പ് കണക്‌ഷനും വീട്ടിൽ ഇല്ല. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും അകലെ കിണറ്റിൽ നിന്ന് വെള്ളം കൊണ്ടു വരണം ഈ കുടുംബം. കൂലി പണിക്കാരനാണ് രമേശൻ. കോവിഡും കാലാവസ്ഥാ വ്യതിയാനത്തിലെ മഴയും പണി കുറവാകാൻ കാരണം ആകുന്നു. അമ്മയും കുട്ടികളും മിക്കവാറും ദിവസങ്ങളിലും അര പട്ടിണിയിൽ ആണ് കഴിയുന്നത്. അതേസമയം, കുടുംബത്തിന് വേണ്ടി കോളനിയിലെ അങ്കണവാടി പ്രവർത്തകർ എത്തിക്കുന്ന ആഹാരമാണ് ഇപ്പോൾ സുനിതയുടെയും മക്കളുടെയും ജീവൻ നില നിർത്തുന്നത്.












Click it and Unblock the Notifications