മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാവിന് എലിപ്പനി: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട യുവാവിനെ എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുത്തരിക്കല്‍, വേങ്ങര എന്നീ പ്രദേശങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട കടലുണ്ടി നഗരം സ്വദേശി പുളിക്കലകത്ത് ഫൈസല്‍(38) എലിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ശനി രാത്രി 12ന് ദുരിതാശ്വാസ പ്രവര്‍ത്തനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കടലുണ്ടി നഗരം ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററില്‍ നിന്ന് എലിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കടലുണ്ടി നഗരം എസ്.ഡി.പി.ഐ ബ്രാഞ്ചിലെ ആര്‍.ജി ഗ്രൂപ്പിലെ പ്രവര്‍ത്തകനാണ് ഫൈസല്‍.

ഡോ. കെ.പി.ഹുസൈന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് വെട്ടം, മംഗലം, പുറത്തൂര്‍ പഞ്ചായത്തുകള്‍ക്കും ജന്മനാട്ടിലെ സന്നദ്ധ സംഘടനയായ നന്മ വെല്‍ഫയര്‍ അസോസിയേഷന്‍ വിദ്യാനഗറിനും കൈമാറി. നന്മ വെല്‍ഫെയര്‍ അസോസിയേഷന്‍ വിദ്യാനഗര്‍ തിരൂര്‍ സംഗമം റസിഡന്‍സിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നന്മ പ്രസിഡന്റ് അഫ്‌സല്‍ നവാസ് അധ്യക്ഷത വഹിച്ചു. തിരൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.ബാവ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ധനസഹായ വിതരണം ഡോ. കെ.പി ഹുസൈന്‍ നിര്‍വ്വഹിച്ചു.

faisal-1535279430.jpg

തിരൂര്‍ തഹസില്‍ദാര്‍ യൂജിന്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ.ഹഫ്‌സത്ത്, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് പി.പി.മെഹറുന്നീസ, മംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം, പുറത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൗദ കാദര്‍, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.നസറുള്ള, തിരൂര്‍ ചേംബര്‍ പ്രസിഡന്റ് പി.പി അബ്ദുറഹിമാന്‍, അബ്ദുറഹ്്മാന്‍ രണ്ടത്താണി, പാറപ്പുറത്ത് ബാവ ഹാജി, കീഴേടത്ത് ഇബ്രാഹിം ഹാജി പ്രസംഗിച്ചു. പ്രളയ മേഖലയില്‍ വ്യത്യസ്തമാര്‍ന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയരായ തിരൂര്‍ എസ്.ഐ സുമേഷ് സുധാകര്‍, മത്സ്യ തൊഴിലാളിയായ സിയാദ് കൂട്ടായി എന്നിവരെ ചടങ്ങില്‍ ഡോ. കെ.പി.ഹുസൈന്‍ പൊന്നാട അണിയിച്ചു ആദരിച്ചു. നന്മ വെല്‍ഫയര്‍ അസോസിയേഷന്‍ വിദ്യാനഗറും പാറപ്പുറത്ത് ബാവഹാജിയും സിയാദ് കൂട്ടായിക്ക് പാരിതോഷികം കൈമാറി.

Malappuram
English summary
malappuram local man who joins rescue operation infected leptospirosis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X