മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം പെരുവള്ളൂരില്‍ ഫാമിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണു; ലക്ഷങ്ങൾ വിലയുളള 20പോത്തുകള്‍ ചത്തു!

പതിനെട്ട് പോത്തുകളെ രക്ഷപ്പെടുത്തി.

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സംഭവം മലപ്പുറം പെരുവള്ളൂരില്‍

മലപ്പുറം: കനത്ത മഴയില്‍ പെരുവള്ളൂരില്‍ ഫാമിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് 20പോത്തുകള്‍ ചത്തു. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയായിരുന്നു പെരുവള്ളൂരില്‍. മഴയെ തുടര്‍ന്നാണ് കുന്നിടിഞ്ഞ് വീണത്. കുന്നിന്റെ ഒരു വശം നികത്തിയതും അപകടത്തിന് കാരണമായി.

നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 18 പോത്തുകളെ രക്ഷപ്പെടുത്തി. കുന്നിടിഞ്ഞ് ഫാം ഭാഗികമായി മണ്ണിലടിയിലാവുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച മഴ ശക്തമായതോടെ രാവിലെ ഏഴോടെ ഫാമിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ കുന്നിടിയുകയും കന്നുകാലികള്‍ മണ്ണിനടിയില്‍പ്പെടുകയുമായിരുന്നു.

Buffalo

മൂച്ചിക്കല്‍ ചെമ്പാറത്ത് കണ്ടപ്പന്‍ ഷാഫിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഫാംമിന് മുകളിലേക്ക് വലിയ പാറയും മണ്ണുമടങ്ങിയ കുന്നാണ് ഇടിഞ്ഞ് വീണത്. അപകടത്തില്‍ ആറ് പോത്തുകള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മണ്ണിടിച്ചിനിടയില്‍ ഷെഡിനുള്ളില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. രണ്ട് ജെസിബികള്‍ ഉപയോഗിച്ച് രാവിലെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ഉച്ചയ്ക്ക് 12 ഓടെയാണ് അവസാനിച്ചത്.

Buffalo

ഒരു ലക്ഷത്തിലധികം വിലമതിക്കുന്ന പോത്തുകള്‍ വരെ ഫാമിലുണ്ടായിരുന്നതായി ഉടമ ഷാഫി പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസും സ്ഥലത്തെത്തിയിരുന്നു. തിരൂരങ്ങാടി താഹസില്‍ദാര്‍ പി.ഷാജു,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റര്‍ തടുങ്ങിയവര്‍ സന്ദര്‍ശിച്ചു.

Malappuram
English summary
Malappuram Local News; 20 buffalo dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X