പെരുന്നാളിന് ബൈക്കില്‍ യാത്രപോയ പ്രവാസി യുവാവ് അപകടത്തില്‍ മരിച്ചു: സംഭവം മലപ്പുറത്ത്
മലപ്പുറം: പെരുന്നാളിന് ബൈക്കില്‍ സുഹൃത്തിനോടൊപ്പം വിനോദയാത്ര പോയ യുവാവ് അപകടത്തില്‍പ്പെട്ട് മരിച്ചു. കോന്നല്ലൂര്‍ പരിയാരത്ത് അഷ്‌റഫിന്റെ മകന്‍ സര്‍ഫാസ് (23) കോഴിക്കോട് വെച്ച് മരണപ്പെട്ടത്. എതിരെ വന്ന കാര്‍ പെട്ടെന്ന് തിരിക്കുകയും ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയും ബൈക്കിനെ പിന്നിലിരുന്നിരുന്ന ഷര്‍ഫാസ് തെറിച്ച് വീഴുകയായിരുന്നു.
തുടര്‍ന്ന് ഗുരുതര പരിക്ക് പറ്റി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണമടയുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന അയല്‍വാസിയും സുഹൃത്തുമായ ജംഷിക്ക് നിസ്സാര പരിക്കേറ്റു. പരിയാരത്ത് അഷ്‌റഫിന്റെ മകന്‍ സര്‍ഫാസിന്റെ മരണത്തിന്റെ ഞെട്ടലില്‍നിന്നും വീട്ടുകാര്‍ ഇതുവരെ ഉണര്‍ന്നിട്ടില്ല.

അല്‍ ഐനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജോലിക്കാരായ പിതാവുമൊന്നിച്ച് ലീവിന് നാട്ടില്‍ വന്നതായിരുന്നു ആറ് മാസം മുമ്പ് തിരൂര്‍ മൂച്ചിക്കല്‍ സ്വദേശിനി തെസ്‌നിയുമായി നിക്കാഹ് നടന്നത്. കൂട്ടി കൊണ്ട് വരല്‍ മറ്റു ചടങ്ങുകള്‍ ഉറപ്പിക്കാനിരിക്കെയാണ് അപകടം. നാട്ടുകാരെ വിളിച്ച് വിവാഹപാര്‍ട്ടി ഉടന്‍തന്നെ നടത്താനുള്ള ഒരുക്കത്തിലായിരുന്നു. സര്‍ഫാസിന്റെ മാതാവ് സെലിനയാണ്. സഹോദരങ്ങള്‍ അജ്മല്‍, അല്‍ഫാസ്, അഫ്‌ന , കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൊണ്ടുവന്ന് കൈത്തക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി












Click it and Unblock the Notifications