മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യയുടെ കണ്‍മുന്നില്‍വെച്ച് ഭര്‍ത്താവ് ട്രെയിനിടിച്ച് മരിച്ചു: സംഭവം മലപ്പുറത്ത്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: പരപ്പനങ്ങാടിയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ഭാര്യയുടെ കണ്‍മുന്നില്‍ ഭര്‍ത്താവിന് ട്രയിനിടിച്ച് മരിച്ചു. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിയും പാലത്തിങ്ങലിലെ ഓട്ടോ ഡ്രൈവറുമായ വലിയപീടിയേക്കല്‍ മുഹമ്മദ് കോയ(60)യാണ് മരിച്ചത്. ഭാര്യ ഖദീജ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട്ടേക്ക് പോകുവാന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ കയറുവാന്‍ പാളം മുറിച്ചു കടക്കുന്നതിനിടെ അടുത്ത ട്രാക്കിലൂടെ കുതിച്ചെത്തിയ മറ്റൊരു ട്രയിനിടിച്ചാണ് അപകടം. മക്കള്‍: നൗഫല്‍, മുംതാസ്, ഇഖ്ബാല്‍, സുലൈഖ, ശരീഫ്. മരുമക്കള്‍ : സമീര്‍, മുജീബ്.

muhammed

പരപ്പനങ്ങാടിയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ ഭാര്യയുടെ കണ്‍മുന്നില്‍ ഭര്‍ത്താവിന് ട്രയിനിടിച്ച് മരിച്ച സംഭവം നാട്ടുകാരെയാകെ നടുക്കി. പ്രദേശവാസികളെല്ലാം ഓടിക്കൂടിയാണ് മുഹമ്മദ് കോയയുടെ മൃതദേഹം ആശുപത്രിയിലെച്ചത്.


Malappuram
English summary
Malappuram Local News about accidental death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X