മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ച അന്ത്യോദയ എക്സ്പ്രസിന് പുലര്‍ച്ചെ സ്വീകരണം നല്‍കി

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിരവധി പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം അന്ത്യോദയ എക്സ്പ്രസിന് ഇന്നു മുതല്‍ തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. പുലര്‍ച്ചെ നാലുമണിക്ക് തിരൂരിലെത്തിയ ട്രെിയിന് വന്‍ സ്വീകരണം നല്‍കി. റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ സാധരണകാര്‍ക്ക് വളരെ ഉപകാരപ്രദമാണ് ഈ ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനായ തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടു ജില്ലയില്‍ വിവിധ സമരങ്ങളും പ്രക്ഷോഭങ്ങളുംവരെ നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥലം എം.പി കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ നിരവധി തവണ റെയില്‍വേ മന്ത്രിയെ കാണുകയും വിഷയത്തിന്റെ പ്രാധാനം ധരിപ്പിക്കുകയും ചെയ്തത്.

ഇതിനെ തുടര്‍ന്നാണു ആറു മാസക്കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്. ആറുമാസത്തെ സര്‍വീസ് ഗുണകരമാകുകയാണെങ്കില്‍ തുടരും. ഇല്ലെങ്കില്‍ അവസാനിപ്പിക്കാനുമാണ് നീ്ക്കം. എന്നാല്‍ സര്‍വീസ് തിരൂരില്‍ തുടരുമെന്നാണു പ്രത്യാശയാണ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അടക്കമുള്ളവര്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് ട്രയിന്‍ ആദ്യമായ തിരൂരില്‍ നിര്‍ത്തിയത്. 3.30ന് തിരൂരില്‍ എത്തേണ്ട ട്രെയിന്‍ അരമണിക്കൂര്‍ വൈകി ഇന്നു പുലര്‍ച്ചെ നാലു മണിക്കാണ് തിരൂരില്‍ എത്തിയത്.

anthyodhayaexpress-

ട്രെയില്‍ ഇ.ടി മുഹമ്മദ് ബഷീറും തിരൂര്‍ എം.എല്‍.എ സി. മമ്മൂട്ടിയും ഉണ്ടായിരുന്നു. ഇവരെ മുസലിംലീഗ്, യു.ഡി.എഫ് ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തംഗം വെട്ടംആലിക്കോയ, മുസ്ലിംലീഗ് മണ്ഡലം ഭാരവാഹികള്‍, ട്രെയിന്‍ യൂസേഴ്‌സ് ഭാരവാഹികള്‍, ചേമ്പറോഫ് കൊമേഴ്‌സ് ഭാരവാഹികള്‍ എന്നിവരെല്ലാംതന്നെ പുലര്‍ച്ചെ ട്രെയ്‌നിനെ സ്വീകരിക്കാന്‍ തിരൂര്‍ റെയില്‍വേ സറ്റേഷനില്‍ എത്തിയിരുന്നു. ട്രെയിന്‍ ഇറങ്ങിയ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയേയും മമ്മൂട്ടി എം.എല്‍്എയോയും മുസ്ലിംലീഗ്-യു.ഡി.എഫ് ഭാരവാഹികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. നേതാക്കള്‍ക്ക് പ്രവര്‍ത്തകര്‍ പൂമാല ചാര്‍ത്തി സ്റ്റോപ് അനുവദിച്ചു തന്ന റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന് ഇ ടി മുഹമ്മദ് ബഷീര്‍ നന്ദി അറിയിച്ചു.

Malappuram
English summary
malappuram local news about andhyodhaya express.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X