Get Updates
Get notified of breaking news, exclusive insights, and must-see stories!

ചവിട്ടുപടിയായി രക്ഷാപ്രവര്‍ത്തനം നടത്തിയ ജെയ്സലിന് ദിവസം പത്തോളം സ്വീകരണങ്ങള്‍, സ്വീകരണപ്പെരുമഴ!

മലപ്പുറം: സ്വന്തംശരീരം ചവിട്ടുപടിയാക്കിമാറ്റി രക്ഷാപ്രവര്‍ത്തനം നടത്തി വൈറലായ ജെയ്സല്‍ പ്രളയക്കെടുതിക്ക് ശേഷം ജോലിക്കുപോയിട്ടില്ല. സ്വന്തം മുതുക് ചവിട്ടുപടിയാക്കിമാറ്റിയ വീഡിയോ വൈറലായതോടെ സംസ്ഥാനത്തെങ്ങും സ്വീകരണങ്ങളോട് സ്വീകരണങ്ങളാണ്. നിലവില്‍ ദിവസം പത്തോളം സ്വീകരണങ്ങള്‍ വരെ ലഭിക്കുന്നുണ്ടെന്നു ജെയ്സല്‍ പറയുന്നു. ഞായറാഴ്ച്ചയായ ലഭിച്ചു അഞ്ച് സ്വീകരണങ്ങള്‍. നിലവില്‍ സ്വീകരണങ്ങളില്‍ നിന്നും ലഭിക്കുന്ന ചെറിയ സഹായ ധനങ്ങള്‍ക്കൊണ്ടും മാറ്റുമാണ് ജെയ്സല്‍ കഴിയുന്നത്.

ഇതിനു പുറമെ കഴിഞ്ഞ ദിവസം കാറും ജെയ്സലിന് സമ്മാനമായി ലഭിച്ചിരുന്നു. അക്കൗണ്ടില്‍ ദിവസങ്ങള്‍ക്കു മുമ്പെ രണ്ടുലക്ഷം രൂപ ക്രെഡിറ്റായിട്ടുണ്ടെന്നും പിന്നീട് പരിശോധിച്ചു നോക്കിയിട്ടില്ലെന്നും ജെയ്സല്‍ പറയുന്നു. ജെയ്സലിന്റെ സ്വന്തം ജീവനോപാധിയായ മെഷീന്‍ ഘടിപ്പിച്ച വള്ളം നഷ്ടപ്പെട്ടതും മറ്റൊരു രക്ഷാപ്രവര്‍ത്തന് പോയ സമയത്താണ്. ഇതിനെ തുടര്‍ന്ന് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും ഇതുവരെയും ഒന്നും ലഭിച്ചില്ല.

jaisalfloodrescue


രണ്ടുമാസം മുമ്പു താനൂര്‍ തീരത്ത് കെട്ടിയിട്ടുപോയ വള്ളം ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്നു തകരുകയായിരുന്നു. കടല്‍ക്ഷോഭം മുന്‍കുട്ടിക്കണ്ട മറ്റുതൊഴിലാളികളെല്ലാം വള്ളങ്ങളും ബോട്ടുകളും കരക്കെത്തിച്ചെങ്കിലും ഈ സമയത്തു ജൈസല്‍ ട്രോമകെയറിനു കീഴില്‍ മറ്റൊരു രക്ഷാപ്രവര്‍ത്തന ദൗത്ത്യത്തിലായിരുന്നു. എടവണ്ണ പാലത്തില്‍നിന്നും ചാലിയാറിലേക്ക് ചാടിയ വിദ്യാര്‍ഥിയെ തെരയാനായി പോലീസുകാര്‍ക്കൊപ്പംചേര്‍ന്ന ട്രോമാകെയര്‍ വളണ്ടിയര്‍മാരിലെ ഒരംഗമായിരുന്നു ജൈസലും.


തുടര്‍ന്നു രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ മെഷിന്‍ ഘടിപ്പിച്ച വള്ളം തകര്‍ന്നത് കണ്ടതോടെ ജൈസലിന്റെ മനസ്സും തകര്‍ന്നു. ഏക ജീവനോപാധിയാണു നഷ്ടപ്പെട്ടത്. തുടര്‍ന്നു നഷ്ടപരിഹാരത്തിനായി മത്സ്യഫെഡില്‍ അപേക്ഷിച്ചെങ്കിലും ഇതുവരെയും ഒരു സഹായവും ലഭിച്ചില്ല. ഇതിനുശേഷം വള്ളമില്ലാത്തതിനാല്‍ ജൈസല്‍ കടലില്‍പോയിട്ടുമില്ല. ജൈസല്‍ തനിച്ചാണു പലപ്പോഴും സ്വന്തംവെള്ളത്തില്‍ മത്സ്യബന്ധനത്തിനു പോകാറുള്ളത്. പുലര്‍ച്ചെ നാലോടെ പുറപ്പെട്ട് ഉച്ചയ്ക്കു 12ഓടെ തിരിച്ചുവരുന്ന രീതിയിലാണു പ്രവര്‍ത്തനം.

തുടര്‍ന്ന് മത്സ്യത്തൊഴിലാളികളെ വിവിധ ഹാര്‍ബറുകളിലേക്ക് എത്തിക്കുന്ന ചെറിയൊരു ബസില്‍ ഡ്രൈവറായി പോകും. ഈ ജോലി വല്ലപ്പോഴുമെ ഉണ്ടാകുകയുളളു. ഇതിനിടയിലാണ് ട്രോമാകെയര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. മുതുക് ചവിട്ടുപടിയാക്കിയ വീഡിയോ വൈറലായതോടെ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന തിരക്കിലാണ് ജൈസല്‍. ഇതിനോടകം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് രണ്ടുലക്ഷം രൂപ വന്നിട്ടുണ്ട്. ഇതിന് പുറമെ കഴിഞ്ഞ ദിവസം കാറും സമ്മാനമായി ലഭിച്ചു.

തന്റെ മത്സ്യബന്ധനയാനം കേടായിട്ടും ഇതുവരെ സഹായം ലഭിക്കാത്തത് സത്യസന്ധമായ വിവരങ്ങള്‍ നല്‍കിയതിനാലാകാം എന്നാണ് ജൈസല്‍ വിശ്വസിക്കുന്നത്. 30,000രൂപയുടെ നഷ്ടപരിഹാരത്തിനാണ് ജൈസല്‍ മത്സ്യഫെഡില്‍ അപേക്ഷിച്ചത്. ഈ സമയത്ത് വള്ളത്തിനും മോട്ടറിനും പുറമെ വലകളും മറ്റും കേടായതായി പരാതിയില്‍ സൂചിപ്പിച്ചിരുന്നെങ്കിലും വേഗത്തില്‍ സഹായം ലഭിക്കുമായിരുന്നുവെന്നും എന്നാല്‍ നേരായ രീതിയിലുള്ള പണം മാത്രം തനിക്ക് മതിയെന്നും ജൈസല്‍ പറയുന്നു. അന്ന് മത്സ്യബന്ധനത്തിനു എണ്ണയടിക്കാന്‍ വാങ്ങിയ 5700രൂപ തനിക്ക് ഇപ്പോഴും ജൈസലിന് കടമുണ്ട്. തനിക്ക് ലഭിച്ച പണത്തില്‍നിന്നും ഈ കടങ്ങളെല്ലാം കൊടുത്തു തീര്‍ക്കാനാണ് ജൈസല്‍ കരുതുന്നത്.

Recommended Video

cmsvideo
    മത്സ്യത്തൊഴിലാളി രക്ഷാപ്രവർത്തകൻ ജൈസിലിനെ സംഘിയാക്കിയത് അറിഞ്ഞോ ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+