മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബെംഗളൂരുവിലെ ജെഎംബി തലവന്റെ അറസ്റ്റ് മലപ്പുറത്തു വരാനുള്ള ഒരുക്കത്തിനിടെ: മുമ്പും പലതവണ മലപ്പുറത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കഴിഞ്ഞ ദിവസം ബംഗളൂരുവില്‍നിന്നും അറസ്റ്റിലായ ഭീകര സംഘടനയായ ജമാത്ത്-ഉള്‍-മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) തലവന്‍ എന്‍.ഐ.എയുടെ പിടിയിലായത് മലപ്പുറത്തേക്ക് വീണ്ടും വരാനുള്ള ഒരുക്കത്തിനിടെ. ഇയാള്‍ മുമ്പു പത്തോളം തവണ മലപ്പുറത്തെ വിവിധകേന്ദ്രങ്ങളിലെത്തിയതായി എന്‍.ഐ.എ സംഘത്തിന് വിവരം ലഭിച്ചു.

കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ മാത്രം പ്രതി ലപ്പുറത്തെത്തിയത് പത്തിലധികം തവണയാണെന്ന് എന്‍.ഐ.എ സംഘം വ്യക്തമാക്കുന്നത്. അല്‍കൈ്വദയുമായി അടുത്ത ബന്ധമുള്ള ജെ.എം.ബിയുടെ ഇന്ത്യയിലെ തലവനും
ബംഗ്ലാദേശ് മുതിര്‍ന്ന അംഗവുമായ മുഹമ്മദ് ജാഹിദുല്‍ ഇസ്ലാം(38) മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി, താനൂര്‍, കോട്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ വിവിധ തവണ സന്ദര്‍ശനം നടത്തിയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇതിനുപുറമെ ഒരുമാസത്തിനുള്ളില്‍ മലപ്പുറത്തേക്കുവരാനുള്ള ഒരുക്കത്തിലായിരുന്നുവെന്നുംഅന്വേഷണ സംഘം സ്ഥിരീകരിച്ചു.

accused


കഴിഞ്ഞ ദിവസം കോട്ടയ്ക്കലില്‍നിന്നും അറസ്റ്റിലായ ബോധ് ഗയ ബോംബ്‌കേസിലെ പ്രതികളെയും ജാഹിദുല്‍ ഇസ്ലാമിനേയും ചോദ്യംചെയ്തതില്‍നിന്നാണ് ഇത് സംബന്ധിച്ച വിവിരം എന്‍.ഐ.എ സംഘത്തിന് ലഭിച്ചത്.
അറസ്റ്റിലായതിന് ശേഷം ജാഹിദുല്‍ ഇസ്ലാമിന്റെ കയ്യില്‍നിന്നും പിടിച്ചെടുത്ത രേഖകളില്‍ വിവിധ അമ്പലങ്ങളുടേയും, മസ്ജിദുകളുടേയും രേഖാചിത്രങ്ങളും എന്‍.ഐ.എക്ക് ലഭിച്ചു. ഇവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ ആസൂത്രം ചെയ്യാനുള്ള തെയ്യാറെടുപ്പിലായിരുന്നുവെന്നാണ് കരുതുന്നത്. കേരളത്തില്‍നിന്നുള്ള സ്ഥലങ്ങളൊന്നും ഈരേഖകളിലില്ല. ഇതിന് പുറമെ ഇയാള്‍ക്ക് ആറ് വ്യാജ ഇലക്ഷന്‍ ഐ.ഡികാര്‍ഡുകളുള്ളതായും അന്വേഷണ സംഘം കണ്ടെത്തി.

ദലൈലാമയെ വധിക്കാന്‍ ബീഹാറിലെ ബോധ്ഗയയില്‍ ബോംബ്‌വെച്ച കേസിലെ മുഖ്യസൂത്രധാരനും ജാഹിദുല്‍ ഇസ്ലാമാണ്. കേസുമായി പങ്കുള്ള നാലു പ്രതികള്‍ക്ക് മലപ്പുറം കോട്ടയ്ക്കലില്‍ ഒളിവ് താമസമൊരുക്കിയതിനു പിന്നലെ ജാഹിദുല്‍ ഇസ്ലാമിന് പങ്കും അന്വേഷിക്കുന്നുണ്ട്. സംഘം കേരളത്തില്‍ അക്രമം നടത്താന്‍ പദ്ധതിയിട്ടതായ ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. കൗസര്‍, സുമന്‍, ബോമ മിസാര്‍, മുന്ന, മുനീര്‍ ഷെയ്ക്ക് എന്നീ പേരുകളിലും മുഹമ്മദ് ജാഹിദുല്‍ ഇസ്ലാം അറിയപ്പെടുന്നുണ്ട്. ബംഗളൂരുവില്‍നിന്നും പിടികൂടിയ പ്രതിയെ കൊച്ചിയിലെ എന്‍.ഐ.എ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം പ്ലാറ്റ്‌നയിലെ എന്‍.ഐ.എ സ്‌പെഷ്യല്‍ കോടതിയിലേക്കുകൊണ്ടുപോയി.

ബംഗ്‌ളാദേശിലെ ജമാല്‍പൂര്‍ സ്വദേശിയായ പ്രതി 2014ലാണ് ബംഗളാദേശ് പോലീസിന്റെ കസ്റ്റഡിയില്‍നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയത്. ബംഗളാദേശിലെ വിവിധ സ്‌ഫോടനക്കേസുകളിലെ പിടിക്കിട്ടാപ്പുള്ളിയായ പ്രതി ബംഗളാദേശില്‍ പോലീസ് വാഹനം അക്രമിച്ചകേസിലും പ്രതിയാണ്. ഈകേസുകളില്‍ ബംഗ്‌ളാദേശ് കോടതി ഇദ്ദേഹത്തിന് 95വര്‍ഷം തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്, നിലവില്‍ ഒരുകൊലപാതക കേസിലും പ്രതിയാണ്. ബംഗ്‌ളാദേശ്‌ പോലീസില്‍നിന്നും രക്ഷപ്പെട്ട് ബംഗളൂരുവിലെത്തി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചു. വസ്ത്ര വില്‍പനക്കാരനായും ജോലിചെയ്യുകയും

ഈപേരില്‍ നാട്ടുകാര്‍ക്കിടയില്‍ പേരുണ്ടാക്കുകയും ചെയ്തു. അറസ്റ്റിലായ ശേഷം ബംഗളൂരുവിലെ രാംനഗരയിലെ വീട് പരിശോധിച്ചപ്പോള്‍ ഇലക്‌ട്രോണി ഉപകരണങ്ങളും സ്‌ഫോടക വസ്തുക്കളും ലഭിച്ചു. സ്‌ഫോടക വസ്തുനിര്‍മാണത്തില്‍ വിദഗ്ധനാണ്. ഇയാളെപിടികൂടിയതോടൊപ്പംതന്നെ വലംകൈയ്യായി പ്രവര്‍ത്തിക്കുന്ന

വെസറ്റ്ബംഗാള്‍ മുര്‍ശിദാബാസ് സ്വദേശിയായ ആദില്‍ എന്ന അസദുള്ള(29)യെയും എന്‍.ഐ.എ സംഘം പിടികൂടി. ബംഗളൂരുവിലെ റെയില്‍വേ സ്‌റ്റേഷന് അടുത്തുള്ള ഓട്ടോ സ്റ്റാന്‍ഡില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവിലേ സ്‌പെഷ്യല്‍ കോടതി ഹാരാക്കിശേഷം റിമാന്‍ഡില്‍ വാങ്ങിയ പ്രതിയെ പ്ലാറ്റ്‌നയില്‍ ഹാജരാക്കും. ഇയാളുടെ കയ്യില്‍നിന്നും മൂന്നു മൊബൈല്‍ ഫോണ്‍, ബാങ്കില്‍ പണമടച്ച രസീറ്റ്, എന്നിവക്ക് ബോംബ്‌നിര്‍മിക്കുന്നതിന്റെ രൂപരേഖയടങ്ങിയ കൈപുസ്തകവും എന്‍.ഐ.എ സംഘം പിടിച്ചെടുത്തു.


ദലൈലാമയെ വധിക്കാന്‍ ബീഹാറിലെ ബോധ്ഗയയില്‍ ബോംബ്‌വെച്ച കേസില്‍ നാലുപേരെയാണ് എന്‍.ഐ.എ സംഘം കോട്ടയ്ക്കലില്‍നിന്നും പിടികൂടിയത്. ഇതില്‍ രണ്ടുപേരുടെ അറസ്റ്റ് മാത്രമാണ് ആദ്യഘട്ടത്തില്‍രേഖപ്പെടുത്തിയത്. പിന്നീടാണ് രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതില്‍ മൂന്നുപേര്‍ ജൂലൈ രണ്ടാംവാരത്തോടെയാണ് മലപ്പുറം ജില്ലയിലെത്തിയത്. ഒരാള്‍ രണ്ടുദിവസം മുമ്പും എത്തി.


കോട്ടയ്ക്കലിലെ ബംഗാളി തൊഴിലാളികള്‍ക്കൊപ്പം താമസിക്കുകയും ഇവരോടൊപ്പം വിവിധ കൂലിപ്പണിക്കുപോകുകയും ചെയ്തുവരികയായിരുന്നു ഇവര്‍. ബംഗാളിലെ മുര്‍ഷിദാബാദില്‍ താമസക്കാരായ അബ്ദുള്‍ കരിം(19) , വീര്‍ഭൂം സ്വദേശി മുസാഫിര്‍ റഹ്മാന്‍(35), അബ്ബാസ് ശൈഖ്(40), അബ്ദുല്‍ ഷെയ്ഖ്(26) എന്നിവരാണ് കോട്ടയ്ക്കലില്‍നിന്നും അറസ്റ്റിലായത്.

Malappuram
English summary
Malappuram Local News about arrested jmb head.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X