മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗർഭിണിയാക്കി, വളാഞ്ചേരി സ്വദേശിയായ യുവാവിനെ തേടി യുവതി മലപ്പുറത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: വളാഞ്ചേരി സ്വദേശിയായ അജ്മല്‍ മുഹമ്മദ്് തന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയതായി ആരോപിച്ച് ബംഗളൂരുവില്‍നിന്നും യുവതി മലപ്പുറത്തെത്തി. മാസങ്ങളോളം യുവാവിന്റെ നാട്ടിലെത്തിച്ച കുടുംബത്തെ നാട്ടുകാരെയും എല്ലാം വിവരം അറിയിച്ചശേഷം താന്‍ പിന്‍മാറിപ്പോകാമെന്നും തിരിച്ചുപോകണമെങ്കില്‍ 10ലക്ഷം രൂപ നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടു. യുവാവിന്റെ ഇരട്ടി വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീ കായംകുളം സ്വദേശിയാണെന്നും ബംഗളൂവിലെ താമസക്കാരിയാണെന്നുമാണു പോലീസിനോട് പറഞ്ഞത്. എന്നാല്‍ നാട്ടിലെത്തി യുവാവിനെ നാറ്റിച്ചതോടെ ഇനി യുവതിക്ക് പണം നല്‍കാനാവില്ലെന്നും കേസുമായി മുന്നോട്ടുപോകാമെന്നുമാണ് യുവാവും കുടുംബവും തീരുമാനിച്ചത്.

വളാഞ്ചേരി പോലീസില്‍ പരാതി

വളാഞ്ചേരി പോലീസില്‍ പരാതി

യുവാവ് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തുകയാണ് എന്ന് പറഞ്ഞ് ആരോപമുന്നയിച്ച് യുവതി വളാഞ്ചേരി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതുപ്രകാരം പോലീസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പീഡിപ്പിച്ചതായി ആരോപിച്ച് യുവാവിനെതിരെ ബാംഗ്ലൂര്‍ പോലീസിലും യുവതി പരാതിനല്‍കിയിട്ടുണ്ട്. ഫേസ്ബുക്ക് വഴി സൗഹൃദം നടിച്ച് തന്നെ പീഢിപ്പിക്കുകയും ഗര്‍ഭിണിയാക്കിയതിന് ശേഷം പണംതട്ടി കടന്നുകളഞ്ഞെന്നും യുവതി പറയുന്നു. തന്റെ അവസ്ഥ മറ്റൊരു സ്ത്രീകള്‍ക്കും ഉണ്ടാകാതിരിക്കാനാണ് മാധ്യമങ്ങളിലൂടെ ഇത് തുറന്നുപറയുന്നതെന്നും യുവതി പറഞ്ഞു.

പരിചയം ഫേസ്ബുക്കിലൂടെ

പരിചയം ഫേസ്ബുക്കിലൂടെ


വളാഞ്ചേരി പാണ്ടികശാല സ്വദേശി അജ്മല്‍ മുഹമ്മദ് ഫേസ്ബുക്കിലൂടെയാണു ബെംഗളൂരുവിലുള്ള യുവതിയുമായി ബന്ധം സ്ഥാപിച്ചത്. ബംഗളൂരുവില്‍നിന്നും തന്നെ കയ്യില്‍നിന്നും 1.07 ലക്ഷം രൂപ തട്ടിയെടുത്തതിനു ശേഷമാണ് അജ്മലിനെ കാണാതായതെന്നാണ് സ്ത്രീ പറയുന്നത്. തുടര്‍ന്ന് തന്നെ വിവാഹം കഴിക്കാമെന്നും പണം തിരിച്ചു തരാമെന്നും പറഞ്ഞു നാട്ടിലേക്കു വിളിച്ചു വരുത്തി. നാട്ടിലെത്തിയതോടെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

 സ്ത്രീത്വത്തെ അപമാനിച്ചു!

സ്ത്രീത്വത്തെ അപമാനിച്ചു!


സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമെതിരെ അജ്മല്‍ മുഹമ്മദിനെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു. പീഡനത്തിനും പണം തട്ടിയെടുത്തതിനുമെതിരെ കര്‍ണാടക പൊലീസും അജ്മലിനെതിരെ കേസെടുത്തിട്ടുണ്ട്. യുവാവിനെ ഇരട്ടിയോളം വയസ്സ് തോന്നിക്കുന്ന യുവതി ഒരു മാസം മുമ്പുതന്നെ മലപ്പുറത്തു വരികയും യുവാവിനെ കാണുകയും ചെയ്തിരുന്നു. തുടര്‍ന്നു തിരിച്ചുപോകാതെ വളാഞ്ചേരിയില്‍തന്നെ താമസിക്കുകയായിരുന്നു.

മധ്യസ്ഥ ചര്‍ച്ച പരാജയം

മധ്യസ്ഥ ചര്‍ച്ച പരാജയം

മലപ്പുറത്ത് എത്തിയ സ്ത്രീക്ക് താമസ സൗകര്യമൊരുക്കാനും സഹായിക്കാനും ചിലര്‍ രംഗത്തുവന്നു. ഇതിനിടയില്‍ റഷീദ്, കുഞ്ഞാപ്പു തുടങ്ങിയവരുടെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തനിക്ക് നല്‍കാനുള്ള 1.7ലക്ഷവും ഇതിന് പുറമെ 10ലക്ഷം രൂപയം നല്‍കായാല്‍ മാത്രമെ താന്‍ പോകുകയുള്ളുവെന്നാണ് യുവതി പറഞ്ഞത്. എന്നാല്‍ ഇതിനുള്ള പണം തന്റെ കയ്യിലില്ലെന്നാണ് യുവാവ് പറഞ്ഞത്. പരാതിക്കാരിയായ യുവതി ഡോക്ടറാണെന്നു പറയുന്നുണ്ടെങ്കിലും ഇവരുടെ മൊഴികളും പോലീസിന് ചില സംശയങ്ങളുണ്ട്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ യുവതിയുടെ തിരിച്ചറിയല്‍ രേഖകള്‍ പോലീസ് ചോദിച്ചിട്ടും ഇതുവരെ നല്‍കാന്‍ സ്ത്രീ തെയ്യാറായിട്ടില്ല.

പ്രതിസ്ഥാനത്ത് 25കാരന്‍

പ്രതിസ്ഥാനത്ത് 25കാരന്‍


25വയസ്സുകാരനായ യുവാവിന് കാര്യമായ ജോലിയൊന്നുമില്ല. പെയിന്റിംഗാണ് ആകെ അറിയാവുന്ന ജോലി. ഇത്തരത്തില്‍ ഫേസ്ബുക്കിലൂടെ പരിയപ്പെട്ട വളാഞ്ചേരി മേഖലയില്‍തന്നെ മൂന്നുയുവാക്കള്‍ക്കെതിരെ കേസുണ്ട്. മൂന്നു കുഞ്ഞുങ്ങളുള്ള യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ വളാഞ്ചേരി സ്വദേശിക്കെതിരെ എറണാകുളത്താണ് മറ്റൊരു കേസുള്ളത്.

Malappuram
English summary
malappuram local news about bengaluru woman against malappuram native over marriage and relationship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X