Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്കിന്റെ ടാങ്ക് കവറില്‍ കെട്ടുകളാക്കി കുഴല്‍പ്പണം കടത്തി, ഒമ്പത് ലക്ഷം രൂപ പിടിച്ചെടുത്തു!

മലപ്പുറം: ഒന്‍പത് ലക്ഷത്തി നാല്‍പത്തി അയ്യായിരം രൂപയുടെ കുഴല്‍പണവുമായി യുവാവ് പൂക്കോട്ടുംപാടം പോലീസിന്റെ പിടിയില്‍. മലപ്പുറം മൊറയൂര്‍ അരിമ്പ്ര സീനത്ത് മന്‍സിലില്‍ മഖ്‌സൂദ്അലി (28) ണ് പാലാങ്കരയില്‍ വാഹന പരിശോധനക്കിടയില്‍ പിടിയിലായത്. വിദ്യാര്‍ത്ഥികളില്‍ വാഹനങ്ങളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെ പൂക്കോട്ടുംപാടം പോലീസ് പാലാങ്കര പള്ളിക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് കൊണ്ടോട്ടിയില്‍ നിന്നും കരുളായി, മൂത്തേടം,എടക്കര, വഴിക്കടവ് ഭാഗങ്ങളില്‍ വിവിധ വ്യക്തികള്‍ക്ക് എത്തിക്കാനായി കൊണ്ടു പോവുകയായിരുന്ന കുഴല്‍പണം പിടികൂടിയത്.

blackmoney-1

കെ.എല്‍.52 .ഏ .3560 ഹേറോ ഹോണ്ട ബൈക്കിന്റെ ടാങ്ക് കവറില്‍ കെട്ടുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. അഞ്ചൂറ് രൂപയുടെ നൂറെണ്ണമുള്ള പതിനെട്ട് കെട്ടുകളും, അഞ്ചൂറ് രൂപയുടെ 90 എണ്ണമുള്ള ഒരു കെട്ടുമായി സൂക്ഷിച്ച നിലയിലായിരുന്നു പണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി. അഡീഷണല്‍ എസ്.ഐ ജോര്‍ജ് ചെറിയാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാലന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, മനു മാത്യു, വിനീഷ്, പോലീസ് െ്രെഡവര്‍ ജോണ്‍ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് കുഴല്‍പണം പിടികൂടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+