മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍വകലാശാലയ്ക്ക് 'റഗുലര്‍' എന്ന് എഴുതാന്‍ മടി: യുഇഎയില്‍ ജോലി നഷ്ടപ്പെടുക ആയിരക്കണക്കിന് പേര്‍ക്ക്!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കേരളത്തിലെ സര്‍വകലാശാലകളുടെ അനാസ്ഥ കാരണം യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെടാനിരിക്കുന്നത് ആയിരക്കണക്കിന് അധ്യാപകര്‍ക്ക്. പ്രൈവറ്റായി ബിരുദം നേടി അധ്യാപനം ചെയ്യുന്നവരാണ് പ്രതിസന്ധിയിലായത്. സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫൈ ചെയ്യണമെന്ന നിബന്ധന യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കര്‍ശനമാക്കിയിരിക്കുകയാണ്. ഏതു രൂപത്തിലാണ് ബിരുദം പഠിച്ചത് എന്നത് മന്ത്രാലയത്തിന്റെ ചോദ്യാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പ്രൈവറ്റ് എന്നു രേഖപ്പെടുത്തുന്നതാണ് അധ്യാപകര്‍ക്ക് വിനയായിരിക്കുന്നത്. സെപ്റ്റംബര്‍ 30നകം റെഗുലര്‍ എന്നെഴുതിയ സാക്ഷ്യം ലഭിച്ചില്ലെങ്കില്‍ പിരിഞ്ഞുപോകേണ്ടി വരുമെന്നാണ് യുഎഇ വിദ്യാഭ്യാസ മന്തരാലയം അന്തിമഅറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് അധ്യാപകരുടെ ഭാവി പ്രതിസന്ധിയിലായി.

ആവശ്യത്തിന് സര്‍ക്കാര്‍ കോളെജുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് പ്ലസ്ടുവിനോ പ്രഡിഗ്രിക്കോ ശേഷം ഈ അധ്യാപകര്‍ പാരലല്‍ കോളെജ് വഴി ബിരുദമെടുത്തത്. റഗുലറായി ക്ലാസില്‍ പോയി, സര്‍വകലാശാല നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച്, റഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പരീക്ഷ എഴുതുന്ന ഇവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും റഗുലറിന് സമാനമാണ്. പ്രൈവറ്റ് എന്ന് എവിടെയും രേഖപ്പെടുത്തുന്നുമില്ല. എന്നാല്‍, എംബസി മുഖാന്തരം യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന് നല്‍കുന്ന വിശ്വാസ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ ചോദ്യത്തിന് ഉത്തരമായി പ്രൈവറ്റ് എന്നു രേഖപ്പെടുത്തുന്നതാണ് ഇപ്പോള്‍ വിഷയങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുന്നത്. എംബസിയെയും യൂണിവേഴ്‌സിറ്റിയെയും മാറിമാറി സമീപിച്ചിട്ടും അനുകൂല നിലപാടുകള്‍ ഉണ്ടാവുന്നില്ലെന്ന് അധ്യാപകര്‍ പറയയുന്നു. സര്‍ട്ടിഫിക്കറ്റില്‍ റഗുലര്‍ എന്ന് എഴുതി നല്‍കാനുള്ള നയപരമായ തീരുമാനമാണ് സര്‍ക്കാരും യുജിസിയും സര്‍വകലാശാലകളും ചേര്‍ന്ന് എടുക്കേണ്ടത്.

calicutucity-

യുഎഇ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സൂരി, കോണ്‍സുലേറ്റ് ജനറല്‍ വിപുല്‍, പങ്കജ് ബോഡ്‌കെ, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, എംപിമാരായ പി.വി അബ്ദുല്‍ വഹാബ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍, പി.കെ ബിജു, ഇന്നസെന്റ്, എം.ബി രാജേഷ് തുടങ്ങിയവരെ നേരില്‍ക്കണ്ട് അധ്യാപകര്‍ വിഷയം ശ്രദ്ധയില്‍പ്പെടുത്തി. പരിഹാരങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തില്‍ ബുധനാഴ്ച കാലിക്കറ്റ് സര്‍വകലാശാലയുടെ മുന്നില്‍ ധര്‍ണ നടത്തുമെന്ന് അധ്യാപകരായ പി.എന്‍ മുഹമ്മദ് അഫ്‌സല്‍, അജ്‌ന ടി., മുരളീധരന്‍ നരിക്കുനി, ജിഷാ രാജന്‍, കെ.എ നിസാര്‍ തുടങ്ങിയവര്‍ അറിയിച്ചു.

Malappuram
English summary
malappuram Local News about calucut university.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X