മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരുമ്പാമ്പിനെ പിടികൂടി ഭക്ഷിച്ച നാലുപേര്‍ പിടിയില്‍: സംഭവം പുലര്‍ച്ചെ, ഒരു കിലോയോളം ഇറച്ചിയും!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഒരു കിലോയോളം ഇറച്ചിയും പിടികൂടി | Oneindia Malayalam

മലപ്പുറം: പെരുമ്പാമ്പിനെ പിടികൂടി പാചകം ചെയ്ത് കഴിക്കുകയായിരുന്ന നാലുപേരെ വനംവകുപ്പ് പിടികൂടി. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭരം. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ പൈങ്ങക്കോട് സ്വദേശികളായ എടവപ്പറമ്പില്‍ സതീശന്‍ (30), പുത്തന്‍പുരക്കല്‍ രതീഷ് (30), അന്പലത്തില്‍ പ്രദീപ് (27), അമ്പായത്തൊടി ദിനേശ് (33) എന്നിവരെയാണ് എടവണ്ണ റേഞ്ച് ഓഫീസര്‍ സി. അബ്ദുള്‍ ലത്തീഫിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ അറസ്റ്റു ചെയ്തത്. പെരുമ്പാമ്പനെ പാചകം ചെയ്ത ഒരു കിലോയോളം ഇറച്ചിയും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടര്‍ന്നാണ് സംഘത്തെ പിടികൂടിയത്. സ്ഥലത്തെ വീടിനു സമീപത്തുമാണ് ഇവര്‍ പെരുമ്പാമ്പിനെ പിടികൂടിയത്.

അതേ സമയം കഴിഞ്ഞ ദിവസം പന്നിപ്പടക്കം ഉപയോഗിച്ച് കാട്ടുപന്നിയെ വേട്ടയാടിയ കേസില്‍ രണ്ടു പേര്‍ ചുങ്കത്തറയില്‍ പിടിയിലായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശികളായ കണ്ണന്‍കുളങ്ങര രാജന്‍(51), കരിക്കാട്ടില്‍ ജോണി (55) എന്നിവരെ നിലമ്പൂര്‍ വനം റെയ്ഞ്ച് ഓഫീസര്‍ രവീന്ദ്രനാഥ് പിടികൂടിയത്. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കാട്ടുപന്നിയുടെ മാംസം കണ്ടെടുത്തു.

accusedsnakecase

സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ പന്നിപ്പടക്കം വെച്ച് പാമ്പിനെ പിടികൂടുകയായിരുന്നു എന്ന് പ്രതികള്‍ മൊഴി നല്‍കി. പ്രതികളെ മഞ്ചേരി വനം കോടതിയില്‍ ഹാജരാക്കി. റെയ്ഞ്ച് ഓഫീസര്‍ക്ക് പുറമെ വള്ളുവശ്ശേരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.രാംകുമാര്‍, ബി.എഫ്.ഒ.മാരായ മുഹമ്മദ് അലി, കെ.വിപിന്‍രാജ്, എ.എല്‍.അഭിലാഷ്, ഇ.എസ്.സുധീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. പന്നിപ്പടക്കം ഉപയോഗിച്ച് ഇവര്‍ ഇതിനു മുമ്പും മൃഗങ്ങളെ വേട്ടയാടിയതായി വനംവകുപ്പ് സംശയിക്കുന്നുണ്ട് ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Malappuram
English summary
Malappuram Local News about catching snake and got arrest.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X