മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാതുവെപ്പ് നടത്തി ചാലിയാര്‍ നീന്തിക്കടക്കാന്‍ പോയ: രണ്ട് ബംഗാളികളുടെ മൃതദേഹം മൂന്നാംദിനം കണ്ടെത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: വാതുവെപ്പ് നടത്തി ചാലിയാര്‍ നീന്തിക്കടക്കാന്‍ പോയി ഒഴുക്കിപ്പെട്ട് കാണാതായാ രണ്ട് ബംഗാളികളുടെ മൃതദേഹം മൂന്നാംദിവസം കണ്ടെത്തി. ഊര്‍ങ്ങാട്ടിരി ആതാടി തെഞ്ചേരി കടവില്‍നിന്നാണ് രണ്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ ഒഴുക്കില്‍പ്പെട്ടത്.

പശ്ചിമ ബംഗാളിലെ ആലിപ്പൂര്‍ ജില്ലക്കാരായ കാഞ്ചന്‍(22), ബപ്പി(21) എന്നിവരുടെ മൃതദേഹമാണ് ഇന്നു രാവിലെയോടെ കണ്ടത്തിയത്. ഇതില്‍ ഒരാളെ തെക്കെതല കടവിലൂടെ ഒഴുകി പോകുന്നത് കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ കരക്കെത്തിച്ചത്.

bengallabours

രണ്ടാമത്തെയാളെ രണ്ട് മണിക്കുറുകള്‍ക്ക് ശേഷം വടശേരി ഭാഗത്ത് നടത്തിയ തിരിച്ചലിനിടയില്‍ കണ്ടെത്തുകയായിരുന്നു. തിരുവാലി ഫയര്‍ഫോഴ്‌സും ട്രോമാകെയര്‍ വളണ്ടിയര്‍മാരുമാണ് ഇയാളെ കണ്ടത്തിയത് രണ്ട് പേരുടേയും മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാതുവെപ്പ് നടത്തി ചാലിയാര്‍ നീന്തിക്കടക്കാന്‍പോയ സംഘത്തിലെ രണ്ടുപേരാണ് മരിച്ചത്. അരീക്കോട്

ജലനിധി പദ്ധതിയുടെ തൊഴിലാളികളായ അഞ്ചുപേര്‍ വാതുവെപ്പ് നടത്തി പുഴയുടെ അക്കരമുതല്‍ ഇക്കരെവരെ നീന്തുമ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു. ഇതിലെമൂന്നുപേര്‍ രക്ഷപ്പെട്ടെങ്കിലും രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ ബംഗളാള്‍ സ്വദേശി ബോലായി സുഖം പ്രാപിച്ച് വരുന്നു.

ജലനിധി പദ്ധതിയുടെ തൊഴിലാളികളായ ഈ അഞ്ചുപേര്‍ സ്ഥിരമായി ഈകടവിലെത്തിയാണു കുളിക്കാറുള്ളത്. മുന്‍ദിവസങ്ങളിലേക്കാള്‍ വെളളം കുറഞ്ഞതിനാലാണ് സുഹൃത്തുക്കളായ യുവാക്കള്‍ വാതുവെപ്പ് നടത്തി നീന്തിയത്. എന്നാല്‍ അടിയൊഴുക്കുള്ള കാര്യം ഇവര്‍ക്ക് മനസ്സിലാക്കാനായില്ല.

Malappuram
English summary
Malappuram Local News about chaliyar river incident.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X