മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്ക് ഇനി എപ്പോഴും 87രൂപ മാത്രം, ഒരുസമയത്തും വിലകൂടില്ലെന്ന് ഭാരവാഹികള്‍, വിലക്കയറ്റമില്ലെന്ന്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഒരുകിലോ കോഴിക്ക് ഇനി 87രൂപ മാത്രം, ഒരുസമയത്തും വിലകൂടില്ലെന്ന് ഭാരവാഹകള്‍ പറയുന്നു. വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയും കേരളാ പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് സംസ്ഥാനത്ത് ഉത്സവ സമയത്തടക്കം ഇനി 87രൂപക്ക് കോഴിവില്‍പന നടത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കേരളാ ചിക്കന്‍ പദ്ധതി അനുസരിച്ചാണ് ഇവയുടെ വിപണനം നടക്കുക. കോഴിവളര്‍ത്തലും വിപണയിലും ലക്ഷ്യമിട്ടുളള പദ്ധതി. മലപ്പുറം,കോഴിക്കോട്,വയനാട്,പാലക്കാട് ജില്ലകളിലാണ് ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങുന്നത്. ഇവ രണ്ടുമാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും. ഇതിന് ശേഷം സംസ്ഥാനം മൊത്തം വ്യാപിപ്പിക്കും.

chickenrate-

പ്രത്യേക ഡിസൈനിലാണ് ഇതിനായി കടകള്‍ പ്രവര്‍ത്തിക്കുക. നിലവിലുളള വ്യാപാരികള്‍ തന്നെയാണ് പുതിയ സംവിധാനത്തില്‍ അംഗമാവുന്നത്. കോഴിവിപണയിലെ വിലവര്‍ധനവ് ഇല്ലാതിരിക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെ വില സ്ഥിരതാ നിധി രൂപീകരിച്ചു വില കുറവ് വരുത്തിയാണ് വില്‍പന നടത്തുക. കോഴിമാലിന്യങ്ങളും കടകളില്‍ നിന്നും ശേഖരിച്ചു ജൈവവള നിര്‍മാണം നടത്തും.

കര്‍ഷകര്‍ക്ക് സ്ഥിരമായി നിശ്ചിത വിലയില്‍ കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ,മരുന്നുകള്‍ എന്നിവ ലഭ്യമാക്കുകയും കിലോക്ക് 11രൂപ വരേ വളര്‍ത്തുകൂലി നല്‍കി കോഴികളെ തിരിച്ചുവാങ്ങുകയുംചെയ്യുന്നുണ്ട്. ഈ കോഴികളാണ് കേരളാ ചിക്കന്‍ ഔട്ട്‌ലറ്റുകളില്‍ വില്‍പന നടത്തുക. പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായ ബ്രഹ്മഗിരി സൊസൈറ്റി, പൗള്‍ട്രി ഫാമേഴ്‌സ് അസോസിയേഷന്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ കൂട്ടായ്മായ ഇതിനായി രൂപം നല്‍കുന്നുണ്ട്. ആഗസ്ത നാലിനു മലപ്പുറം ഡിടിപിസി ഹാളില്‍ ഫെഡറേഷന്‍ രൂപീകരണം മന്ത്രി കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും.തുടര്‍ന്നു മറ്റു ജില്ലകളിലും തുടങ്ങും.

അഞ്ചുവര്‍ഷം കൊണ്ടു സംസ്ഥാനത്തെ കോഴിവിപണിയുടെ ഇരുപത്തിയഞ്ച് ശതമാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ഖാദറലി വറ്റലൂര്‍, ഡോ.നൗഷാദ് അലി, അഡ്വ.കെടി.ഉമര്‍,സെയ്ത് മണലായ,ഹൈദര്‍ ഉച്ചാരക്കടവ്,ടി.നാരായണന്‍,ഹരിദാസ് പങ്കെടുത്തു

Malappuram
English summary
Malappuram Local News about chicken price.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X