മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഭിനയിച്ച മൂന്ന് സിനിമകളുടേയും പ്രതിഫലം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ബാലതാരം

Google Oneindia Malayalam News

മലപ്പുറം: താന്‍ അഭിനയിച്ച മൂന്ന് സിനിമകളുടേയും പ്രതിഫലം പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിദാശ്വാസ പ്രവര്‍ത്തങ്ങള്‍ക്ക് നല്‍കി ബാലതാരം മാസ്റ്റര്‍ ആദര്‍ശ് ദിനേശ് നായര്‍. എടപ്പാള്‍-കണ്ടനകം സ്വദേശിയും അഹമ്മദാബാദില്‍ പഠിക്കുകയും ചെയ്യുന്ന ആദര്‍ശ് ചാനലുകളിലൂടേയും മറ്റു മാധ്യമങ്ങളിലൂടെയും പ്രളയ ദുരിതത്തിന്റെ ദുഖകരമായ അവസ്ഥകള്‍ കണ്ടാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ സഹായവുമായി രംഗത്തെത്തിയത്.

മോഹന്‍ സംവിധാനം ചെയ്ത മൈ ഗോഡ് സിനിമയില്‍ പ്രധാന വേഷമിട്ട ആദര്‍ശ് ഇപ്പോള്‍ ഒരു ബോളിവുഡ്, തമിഴ് സിനികളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. മൈ ഗോഡിന്റെയ് ഷൂട്ടിംഗിനായി ഇപ്പോള്‍ പ്രളയ കെടുതി നേരിട്ട ഒട്ടു മിക്ക സ്ഥലങ്ങളിലും ആദര്‍ശ് താമസിച്ചിരുന്നു. മനോഹരമായ ആ പ്രദേശങ്ങളേയും അവിടെ ഇപ്പോള്‍ ദുരിതമനുഭവിക്കുന്നവരുടേയും സഹായിക്കാന്‍ ആദര്‍ശ് തീരുമാനിക്കുകയായിരുന്നു.

adarshdineshnair-1

ഗുജറാത്തില്‍ ഉദ്യോഗസ്ഥനായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യാ റീജയണ്‍ ജനറല്‍ സെക്രട്ടറി എടപ്പാള്‍-കണ്ടനകം സ്വദേശി ദിനേഷ്നായരുടെ മകനാണ് ആദര്‍ശ്. മൂന്ന് ലക്ഷം രൂപക്കുള്ള അവശ്യ സാധനങ്ങള്‍ ഗുജറാത്തില്‍ നിന്ന് കോഴിക്കോട്, എറണാംകുളം ജില്ലാ കലക്ടര്‍മാര്‍ക്ക് അയച്ചു നല്‍കിയിരിക്കയാണ്. സാമ്പത്തികമായി അത്ര വലിയ നിലയില്‍ ഒന്നും അല്ല എന്നും എന്നാല്‍ മക്കളുടെ നല്ല സ്വപ്ങ്ങളുടെ കൂടെ നില്‍ക്കുന്നതില്‍ സന്തോഷമേ ഉള്ളു എന്നും ''ഓരോ കുട്ടിക്കും ഒരു സ്വപ്നമുണ്ട്' എന്ന സന്ദേശവുമായ പുറത്തിറങ്ങിയ മൈഗോഡ് സിനിമയിലെ നായകന്റെ രക്ഷിതാക്കള്‍ കൂട്ടിച്ചേര്‍ത്തു

Malappuram
English summary
malappuram local news about child artist gave remuneration of three films for relief activities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X