മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൊന്നാനിക്കാരനെ വിവാഹം കഴിച്ച ശ്രീലങ്കന്‍ സ്ത്രീക്ക് ഇന്ത്യന്‍ പൗരത്വം: 17 വര്‍ഷം കേരളത്തില്‍ താമസം

Google Oneindia Malayalam News

മലപ്പുറം: പൊന്നാനിക്കാരനെ വിവാഹം കഴിച്ച് പൊന്നാനിയില്‍ താമസിച്ചുവരുന്ന ശ്രീലങ്കന്‍ സ്ത്രീക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി. 17 വര്‍ഷമായി പൊന്നാനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ യുവതിക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയത്. പൊന്നാനി നഗരം ചന റോഡിലെ കരുവാര വീട്ടില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ സെഗു മുഹ്‌യുദ്ദീന്‍ മല്ലികക്കാണ് വ്യാഴാഴ്ച കലക്ടറേറ്റില്‍ വെച്ച് മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ പൗരത്വ രേഖ കൈമാറിയത്.

51 വയസ്സുകാരിയായ, ശ്രീലങ്കയിലെ അനുരാധ പുര സ്വദേശിനിയായ സെഗു കുവൈറ്റില്‍ മാതൃ സഹോദരനോടൊപ്പം കഴിയുന്നതിനിടെയാണ് അവിടെ ജോലിക്കെത്തിയ പൊന്നാനി സ്വദേശി അബ്ദുല്‍ ഖാദറിനെ പരിചയപ്പെടുന്നത്. നാട്ടിലെത്തിയ ശേഷം പൊന്നാനിയില്‍ വെച്ച്് 1992 നവംബറില്‍ അബ്ദുല്‍ഖാദറും സെഗുവും വിവാഹിതരായി. തുടര്‍ന്ന് 2002 ഡിസംബര്‍ മുതല്‍ സെഗു പൊന്നാനിയില്‍ സ്ഥിര താമസമായതിനെ തുടര്‍ന്ന് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കുകയായിരുന്നു.

indiancitizenship-

കഴിഞ്ഞ ദിവസമാണ് ഇവര്‍ക്ക് പൗരത്വം അനുവദിച്ച് ഉത്തരവിറങ്ങയത്. പൗരത്വ രേഖ കൈമാറ്റ ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ്പ് ഭരദ്വാജ്, ഹുസൂര്‍ ശിരസ്തദാര്‍ വിജയസേനന്‍, സീനിയര്‍ ക്ലര്‍ക്ക് ജഗന്നിവാസന്‍, അബ്ദുല്‍ ഖാദറിന്റെ ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്തു.


Malappuram
English summary
Malappuram Local News about citizen ship to sri lankan woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X