• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാലിക്കറ്റ് യൂണിവേഴ്‌സ്റ്റിയില്‍ പുതിയ സിവില്‍ സര്‍വീസ് അക്കാദമി വരുന്നു

  • By desk

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിക്കുന്നു. സിവില്‍ സര്‍വീസ് കരസ്ഥമാക്കിയവര്‍ക്ക് സ്വീകരണവും, സിവില്‍ സര്‍വീസ് ശില്‍പശാലയും കാമ്പസില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ അറിയിച്ചതാണിത്. പ്രാരംഭമായി അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവധിദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തും. വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നോക്കമായിരുന്ന മലബാര്‍ പ്രദേശം ഇന്ന് ഉന്നത പഠനരംഗത്ത് ഏറെ മുന്നിലായികഴിഞ്ഞു. ഇത് ഒരു തുടക്കം മാത്രമായിരിക്കണം. സിവില്‍ സര്‍വീസ് പോലുള്ള അത്യുന്നത മേഖലകളില്‍ എത്തിപ്പെടാനാണ് ശ്രമം ഉണ്ടാവേണ്ടത്. ഈ ലക്ഷ്യത്തോടെയാണ് സിവില്‍ സര്‍വീസ് അക്കാദമി സ്ഥാപിക്കാന്‍ സര്‍വകലാശാല മുന്‍കൈയ്യെടുക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. പിന്നോക്ക പ്രദേശമെന്ന പദം പഴയകാലത്ത് പ്രസക്തമായിരുന്നു. എന്നാല്‍ പഠനത്തില്‍ മുന്നേറിയ നിലവിലെ സാഹചര്യങ്ങളില്‍ ആ വാക്കിന് പ്രസക്തിയില്ലെന്നും മികച്ച കരിയര്‍ മേഖലകളിലേക്ക് മുന്നേറാനാകണം ശ്രമമെന്നും ഡോ.കെ.മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ശില്‍പശാലയില്‍ സംബന്ധിക്കുന്നതിന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലേറെ പേര്‍ സെമിനാര്‍ കോപ്ലക്സിലെത്തി. ഹാളിന് പുറത്തും പ്രത്യേക ഇരിപ്പിടങ്ങളും ശബ്ദസംവിധാനവും ഒരുക്കിയിട്ടും ഏറെപേര്‍ക്ക് പരിപാടികള്‍ ശ്രവിക്കാനായില്ല. ജനങ്ങളുടെ ഇത്രയും മികച്ച പ്രതികരണം, സമാനമായ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സര്‍വകലാശാലക്ക് പ്രേരകമാകുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഇടവേളയില്ലാതെ അഞ്ച് മണിക്കൂറിലേറെ നീണ്ട സെഷനില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ജേതാക്കള്‍ കൃത്യമായ മാര്‍ഗദര്‍ശനം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ബിരുദധാരികള്‍ വരെയുള്ളവരുടെ നിരവധി സംശയങ്ങള്‍ക്ക് ഉത്തരങ്ങള്‍ കിട്ടി.

സിവില്‍ സര്‍വീസ് ജേതാക്കളായ എസ്.അഞ്ജലി, സി.എം.ഇര്‍ഷാദ്, ഷാഹിദ് ടി. കോമത്ത്, നാഗലാന്റിലെ കിഫിരെ ജില്ലാ കളക്ടറായ മുഹമ്മദലി ഷിഹാബ് ഐ.എ.എസ്, മുന്‍ ഐ.എ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ.പി.സരിന്‍ എന്നിവരെ വൈസ് ചാന്‍സലര്‍ പൊന്നാട അണിയിച്ച് ഉപഹാരങ്ങള്‍ സമ്മാനിച്ചു. മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ.അന്‍വഹര്‍ സുബേരി വിശിഷ്ടാതിഥിയായിരുന്നു.

പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍ അധ്യക്ഷനായിരുന്നു. രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, സിന്റിക്കേറ്റ് അംഗം കെ.കെ.ഹനീഫ, ഡോ.സി.സി.ഹരിലാല്‍, എം.വി.സക്കറിയ, എന്‍.വി.സമീറ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വകലാശാലാ പബ്ലിക് റിലേഷന്‍സ് വിഭാഗവും എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

ന്യൂനപക്ഷക്ഷേമ പ്രവര്‍ത്തനങ്ങളുടെ ന്യൂക്ലിയസ് വിദ്യാഭ്യാസമുന്നേറ്റം: വൈസ് ചാന്‍സലര്‍

ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി തീരേണ്ടത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ മുന്നേറ്റവുമാണെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍.കെ അഭിപ്രായപ്പെട്ടു.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകപ്പ് 2018-19 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വിവിധ പദ്ധതികളെകുറിച്ച് യൂനിവേഴ്സിറ്റി സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരത നിലനിര്‍ത്താന്‍ ആവശ്യമാണെന്ന് പ്രൊ.വൈസ് ചാന്‍സലര്‍ പ്രൊഫ.പി.മോഹന്‍ പറഞ്ഞു. ചടങ്ങില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയടക്റര്‍ ഡോ. മൊയ്തീന്‍കുട്ടി. എ.ബി. അദ്ധ്യക്ഷത വഹിച്ചു. കെ.മോയീന്‍കുട്ടി മാസ്റ്റര്‍ (ജംഇയത്തുല്‍ മുഅല്ലീമീന്‍), അബ്ദുല്‍മജീദ് (എം.എസ്.എസ്), അബ്ദുല്‍ ഖാദര്‍ (സംസ്ഥാന വഖഫ് സംരക്ഷണ സമിതി), മൊയ്തീന്‍കുട്ടി (എം.എസ്.എസ്), പി.കെ. അബ്ദുല്‍ ലത്തീഫ് (എം.ഇ.എസ്), നജാത്തുള്ള (ജമാഅത്തെ ഇസ്ലാമി), മുഹമ്മദ് റാഫി (വിസ്ഡം ഗ്ലോബല്‍ മൂവ്മെന്റ്), എന്‍.കെ. അലി (മെക്ക), വി.കെ അക്ബര്‍ (എം.ഡി, സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍), പി.എം. ഹമീദ് (മാനേജര്‍, കേരള മദ്രസാധ്യാപക ക്ഷേമനിധി) എന്നിവര്‍ പ്രസംഗിച്ചു. പി.ആര്‍ 1810/2018

സംസ്ഥാന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ സിറ്റിംഗ് മൂന്നിന് സര്‍വകലാശാലയില്‍

ഗവേഷണ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ നിയോഗിച്ച സമിതി ആഗസ്റ്റ് മൂന്നിന് കാലിക്കറ്റ് സര്‍വകലാശാലാ ശാസ്ത്ര പഠനവിഭാഗത്തിലെ ആര്യഭട്ട ഹാളില്‍ വെച്ച് ഗവേഷണ മാര്‍ഗനിര്‍ദേശകരും ഗവേഷകരുമായി സിറ്റിംഗ് നടത്തുന്നു. രാവിലെ 10.30 മുതല്‍ 12.30 വരെ ഗവേഷക മാര്‍ഗനിര്‍ദ്ദേശകരുമായും ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ ഗവേഷകരുമായും സംവാദം ഉണ്ടായിരിക്കും. പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക്: 0494 2407494.

സിവില്‍ സര്‍വീസ് ജേതാക്കള്‍ക്ക് കാലിക്കറ്റ് സര്‍വകാശാല നല്‍കിയ സ്വീകരണത്തില്‍ ജേതാകളും വൈസ് ചാന്‍സലറും പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കൊപ്പം.

Malappuram
English summary
Malappuram Local News about civil service academy in calicut university.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X