മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആഗസ്റ്റ് 31 വരെ വയനാട്ടില്‍ ശുചിത്വ സര്‍വെ: പൊതുവിട ശുചിത്വത്തിന് റാങ്കിംഗ്

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ശുചിത്വ സര്‍വ്വെയിലൂടെ വയനാടിന്റെ വിവിധ പ്രദേശങ്ങള്‍ക്ക് റാങ്ക് നല്‍കുന്നതിനുളള ആദ്യ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സ്വച്ഛ് സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍ 2018ന് വയനാട്ടില്‍ തുടക്കമായി. പൊതുവിടങ്ങള്‍ ശുചിത്വത്തോടെ എങ്ങനെ കാത്തുസൂക്ഷിക്കാമെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രാവര്‍ത്തികമാകുന്നതോട് കൂടി ഓരോ പ്രദേശവും ശുചിത്വമാവും.

ആഗസ്ത് 31 വരെ നടക്കുന്ന ശുചിത്വ സര്‍വ്വെയില്‍ രാജ്യത്തെ എല്ലാ ജില്ലകളെയും, ഗ്രാമപഞ്ചായത്തുകളെയും, വിവിധ ശുചിത്വ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തി റാങ്ക് നല്‍കുന്നതിനാണ് കേന്ദ്ര കുടിവെളള ശുചിത്വ മന്ത്രാലയം സ്വച്ഛ് സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍ 2018 പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകള്‍, അങ്കണവാടികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ചന്തകള്‍, പഞ്ചായത്തുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ ശുചിത്വം, വൃത്തിയുടെ കാര്യത്തില്‍ പൊതുജനങ്ങളുടെ കാഴ്ചപ്പാട്, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി മെച്ചപ്പെടുത്തുന്നതിനുളള നിര്‍ദ്ദേശങ്ങള്‍ എന്നിങ്ങനെയുളള മത്സരാധിഷ്ഠിതമായ മാനദണ്ഡങ്ങള്‍ അടിസ്ഥാ നമാക്കി നടത്തുന്ന സര്‍വ്വേ യിലൂടെയാണ് റാങ്കിഗ് നിശ്ചയിക്കുന്നത്.

cleaningsurvey

മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും ഒക്‌ടോബര്‍ രണ്ടിന് അവാര്‍ഡുകള്‍ സമ്മാനിക്കും. പദ്ധതിയുടെ ജില്ലാതല പരിശീലനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, എ.ഡി.എം. ഇന്‍ ചാര്‍ജ്ജ് ഇ.പി. മേഴ്‌സി, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എ. ജസ്റ്റിന്‍, ഹരിത കേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.കെ. സുധീര്‍കിഷന്‍, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശില്പശാലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം.പി.രാജേന്ദ്രന്‍, എ.കെ. രാജേഷ്, സാജി യോ ജോസഫ്, അനൂപ് കിഴക്കേപ്പാട്ട് തുടങ്ങിയവര്‍ ക്ലാസെടുത്തു.


സ്വച്ഛ് സര്‍വ്വേക്ഷ ഗ്രാമീണ്‍ 2018ന്റെ ജില്ലാതല പരിശീലനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യുന്നു

Malappuram
English summary
Malappuram Local News about cleaning survey in wayanad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X