മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ചരിത്ര വിജയമെന്ന് എംഎസ്എഫ്; അട്ടിമറി വിജയമെന്ന് എസ്എഫ്ഐ

Google Oneindia Malayalam News

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മകൂടുതല്‍ സീറ്റുകള്‍ നേടിയെന്ന അവകാശവാദവുമായി വിദ്യാര്‍ഥി സംഘടനകള്‍.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ 190 കോളേജുകളില്‍ 140 ലും എസ്എഫ്ഐ ചരിത്രവിജയം നേടയതായി ഭാരവാഹികള്‍ അവകാശപ്പെടുമ്പോള്‍ തങ്ങള്‍ 79 യു.യു.സിമാരും നാല്‍പതിലധികം കോളേജുകളില്‍ യൂണിയന്‍ ഭരണവും നേടിയതായി എം.എസ്.എഫ് അറിയിച്ചു.

 electn-colge

എംഎസ്എഫ്-എസ്എഫ്ഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് നടത്തിയ ആഹ്‌ളാദ പ്രകടനം


കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും യുയുസിമാരുടെ എണ്ണം പതിനഞ്ചാക്കി ഉയര്‍ത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞതായി കെ.എസ്.യു നേതൃത്വവും അറിയിച്ചു.യു.ഡി.എസ്.എഫ് മുന്നണിയായി 15ലധികം കോളേജുകളിലും ഭരണത്തിലെത്തി. ഗവ. മലപ്പുറം, അമല്‍ കോളജ് നിലമ്പൂര്‍, ഫാത്തിമ കോളേജ് മൂത്തേടം, എം.ഇ.എസ് കോളേജ് മമ്പാട്, ദാറുന്നജാത്ത് ആട്‌സ് കോളേജ് കരുവാരകുണ്ട്, ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി, പി.എസ്.എം.ഒ തിരൂരങ്ങാടി, പി.എം.എസ്.ടി.എം കുണ്ടൂര്‍, ഗ്രേസ്‌വാലി കാടാമ്പുഴ, മലബാര്‍ കോളേജ് വേങ്ങര, പി.പി.ടി.എം ചേറൂര്‍, ഫാറൂഖ് കോട്ടക്കല്‍, എം.ഐ.സി അത്താണിക്കല്‍, ഐ.കെ.ടി ചെറുകുളമ്പ്, യൂണിറ്റി വനിത കോളേജ് മഞ്ചേരി, ഖിദ്മത്ത് കോളെജ് തിരുനാവായ, മര്‍ക്കസ് ആതവനാട്, അന്‍സാര്‍ അറബിക് കോളെജ് വളവന്നൂര്‍, എം.ഐ.സി അത്താണിക്കല്‍, കെ.പി.പി.എം അനക്കയം, മദീനത്തുല്‍ ഉലൂം അറബിക് കോളെജ് പുളിക്കല്‍ ,സഫ കോളേജ് പൂക്കാട്ടിരി തുടങ്ങി നാല്‍പതോളം കോളെജുകളില്‍ ഒറ്റക്ക് ഭരണം നേടിയതായും ഗവ: മങ്കട, സഹ്യ കോളേജ് വണ്ടൂര്‍, സുല്ലമുസലാം അരീക്കോട്, എച്ച്എം കോളെജ് മഞ്ചേരി, ബ്ലോസം കോളെജ് കൊണ്ടോട്ടി, സാഫി കോളെജ് വാഴയൂര്‍, ഗവ: കോളെജ് കൊണ്ടോട്ടി, ഐ.എച്ച്.ആര്‍.ഡി മുതുവല്ലൂര്‍, ജെംസ് കോളെജ് രാമപുരം, മലമ്പാര്‍ കോളേജ് മാണൂര്‍, കെ.എം.സി.ടി ലോ കോളേജ് കുറ്റിപ്പുറം, മജ്‌ലിസ് കോളേജ് പുറമണ്ണൂര്‍, എം.ഇ.എസ്.കെ.വി.എം വളാഞ്ചേരി, മജ്‌ലിസ് കോളേജ് പുറമണ്ണൂര്‍ തുടങ്ങി പതിനഞ്ചോളം കോളേജുകളില്‍ യു.ഡി.എസ്.എഫ് നേതൃത്വത്തിലും ഭരണം നേടിയതായി ഭാരവാഹികള്‍ അറിയിച്ചു.

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴില്‍ 190 കോളജുകളില്‍ 140ലും എസ്എഫ്ഐ ചരിത്രവിജയം നേടിയതായി നേതൃത്വം അറിയിച്ചു.

ഗവ.വിമന്‍സ് കോളജ് മലപ്പുറം,തിരൂര്‍ ജെ എം കോളജ്,തിരൂര്‍കാട് നസ്ര കോളജ്,എന്നി കോളജുകള്‍ യു.ഡി.എസ്.എഫ് ന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തു .ചേലക്കര ഗവ.ആര്‍ട്‌സ് കോളജ്,ഐ.എച്ച്.ആര്‍.ഡി കോളേജ് പഴയന്നൂര്‍ എന്നീ കോളേജുകള്‍ കെ.എസ് യു വിന്റെ കൈയില്‍ നിന്ന് എസ് എഫ് ഐ തിരിച്ചുപിടിച്ചു.ചെര്‍പ്പുളശ്ശേരി ഐഡിയല്‍ കോളേജ് എം എസ് എഫ് ന്റെ കയ്യില്‍ നിന്ന് തിരിച്ചുപിടിച്ചു.ഐ എച്ച് ആര്‍ ഡി കോളേജ് മലമ്പുഴ എബിവിപി യുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തു.എബിവിപി യുടെ കുത്തകയായിരുന്ന ചെമ്പയി സംഗീത കോളേജ് എസ് എഫ് ഐ നേരത്തെ തന്നെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.കെഎസ് യു വിന്റെ കയ്യിലിരുന്ന എസ് എന്‍ കോളേജ് പുല്‍പള്ളി എസ് എഫ് ഐ എതിരില്ലാതെ തിരഞ്ഞെടുത്തു.

 ലെെംഗികാരോപണത്തില്‍ ആടിയുലഞ്ഞ് സിപിഎം; കോടിയേരിയുമായി തിരക്കിട്ട ചര്‍ച്ച, ആദ്യ പ്രതികരണവുമായി ശശി ലെെംഗികാരോപണത്തില്‍ ആടിയുലഞ്ഞ് സിപിഎം; കോടിയേരിയുമായി തിരക്കിട്ട ചര്‍ച്ച, ആദ്യ പ്രതികരണവുമായി ശശി

എം ഡി കോളേജ് പഴഞ്ഞി,സെന്റ് അലോഷ്യസ് കോളേജ്,എന്‍ എസ് എസ് വ്യാസ കോളേജ്,ശ്രീഗോകുലം കോളേജ്,ശ്രീകൃഷ്ണപുരം കോളേജ്,ഗവ.കോളേജ് ചിറ്റൂര്‍,ലയണ്‍സ് വടക്കാഞ്ചേരി,ഐ എച്ച് ആര്‍ ഡി വടക്കാഞ്ചേരി,മലപ്പുറം ഐ എച്ച് ആര്‍ ഡി കോളേജ്,ഗവ കോളേജ് മൊകേരി,ഐ എച്ച് ആര്‍ ഡി കോളേജ് നാദാപുരം,എസ് എന്‍ ഡി പി കോളേജ്, എന്നിവിടങ്ങളില്‍ എസ് എഫ് ഐ എതിരില്ലാതെ തിരഞ്ഞെടുത്തു.എസ്.എഫ്.ഐ ക്കു ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് വി.എ വിനീഷ് സെക്രട്ടറി സച്ചിന്‍ദേവ് കെ.എം എന്നിവര്‍ അഭിവാദ്യം ചെയ്തു.

17ക്യാമ്പസുകള്‍ കെ.എസ്.യു- എം.എസ്.എഫ് സംഖ്യം എസ്.എഫ. ഐയില്‍ നിന്നും യൂണിയന്‍ തിരിച്ചുപിടിച്ചതായി കെ.എസ്.യു അവകാശപ്പെട്ടു. ചരിത്രത്തിലാദ്യമായി വളാഞ്ചേരി എം ഇ എസ് കോളജില്‍ മുന്നണിക്ക് തുടര്‍ ഭരണവും നേടാനായി. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും യൂനിവേഴ്‌സിറ്റി കൗണ്‍സിലര്‍മാരുടെ എണ്ണം പതിനഞ്ചാക്കി ഉയര്‍ത്താനും കെ എസ് യു വിന് കഴിഞ്ഞതായി ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ പറഞ്ഞു.

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ നടന്ന തെരെഞ്ഞെടുപ്പില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന് സ്വന്തമായി അഞ്ച് യൂണിയനുകളും മുന്നണിയുടെ ഭാഗമായി മൂന്ന് യൂണിയനും നേടിയതായി ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് കെ.കെ.അഷ്‌റഫ് അറിയിച്ചു. 44 ജനറല്‍ സീറ്റുകള്‍, 25 അസോസിയേഷനുകള്‍, മൂന്ന് പി.ജി റപ്പ്, 14 ഡിഗ്രി റപ്രസെന്റേറ്റീവ്, 54 ക്ലാസ് റപ്രസെന്റേറ്റീവുകള്‍ എന്നിവയാണ് ജില്ലയില്‍ ഫ്രറ്റേണിറ്റി നേടിയത്. കാമ്പസുകളിലെ അക്രമരാഷ്ര്ടീയത്തിനെതിരെ നവജനാധിപത്യ രാഷ്ര്ടീയത്തിന് വിദ്യാര്‍ഥികള്‍ നല്‍കിയ പിന്തുണയാണ് ഈ മുന്നേറ്റത്തിന് കാരണമെന്ന് ജില്ല പ്രസിഡന്റ് കെ.കെ.അഷ്‌റഫ് അഭിപ്രായപ്പെട്ടു. പുതിയ രാഷ്ര്ടീയ മുന്നേറ്റങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ പിന്തുണക്ക് ഫ്രറ്റേണിറ്റി അഭിവാദ്യം അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Malappuram
English summary
Malappuram Local News:about college union election results
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X