മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനൊരുങ്ങി യുഡിഎഫ്: മോദി ജനങ്ങളാല്‍ വെറുക്കപ്പെട്ട നേതാവെന്ന് ചെന്നിത്തല

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആസന്നമായ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ ഭാഗമായി യുഡിഎഫ്. മലപ്പുറം, പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ ചേര്‍ന്നു. മലപ്പുറം ടൗണ്‍ഹാളിലും തിരൂര്‍ വാഗണ്‍ ട്രാജഡി ഹാളിലും നടന്ന കണ്‍വന്‍ഷനുകളില്‍ യു.ഡി.എഫിലെ മുഴുവന്‍ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.

കണ്‍വെന്‍ഷനുകള്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഇന്ത്യകണ്ട ഏറ്റവും വലിയ അപകടകാരിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനുള്ള നിര്‍ണായക തെരഞ്ഞെടുപ്പാണ് ആസന്നമായിരിക്കുന്നതെന്നും രാജ്യനന്മക്ക് യുപിഎയുടെ വിജയം അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെ തമ്മിലടിപ്പിച്ച് സ്വേഛാധിപത്യം നിലനിര്‍ത്താനാണ് നരേന്ദ്രമോദി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബിജെപി- ആര്‍എസ്എസ് കൂട്ടുകെട്ടില്‍ സമാനതകളില്ലാത്ത ഫാസിസ്റ്റ് ഭീകരതയാണ് രാജ്യത്ത് അരങ്ങേറുന്നത്.

udfconvention-

ഇന്ധനവില വര്‍ധനവിലൂടെ 11 ലക്ഷം കോടി രൂപയാണ് കേന്ദ്രം സാധാരണക്കാരില്‍ നിന്നും കൊള്ളയടിച്ചത്. കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും ഇല്ലതെയാക്കുമെന്ന് പറഞ്ഞാണ് മോദി നോട്ട് നിരോധിച്ചത്. എന്നാല്‍ കള്ളപ്പണവും കള്ളനോട്ട്, തീവ്രവാദവും കൂടുതല്‍ വ്യാപകമാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. തൊഴില്‍ രഹിതരുടെ എണ്ണവും വര്‍ധിച്ചു. രൂപയുടെ മൂല്യം ഏറ്റവും മോശം അവസ്ഥയിലെത്തിച്ചത് ദീര്‍ഘവീക്ഷണമില്ലാത്ത സാമ്പത്തിക നയം കൊണ്ട് മാത്രമാണ്. ജി.എസ്.ടി കൂടി നടപ്പിലാക്കിയതോടെ ഇന്ത്യന്‍ സാമ്പിത്തക രംഗം പാടെ കൂപ്പുകുത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ അടുത്തുണ്ടായ പ്രളയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പിണറായി സര്‍ക്കാറിനാണ്. വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചതിന്റെ പരിണിതഫലമാണ് 500 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് കാരണം. ഡാമുകള്‍ കൂട്ടത്തോടെ തുറന്നവിട്ട നടപടി സംബന്ധിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണം, നഷ്ടപരിഹാരം നല്‍കുന്നതിന് ട്രിബ്യൂണല്‍ സ്ഥാപിക്കണം, ദുരിതാശ്വാസ നിധിക്കായി പ്രത്യേക അക്കൗണ്ടുകള്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രിയോ, ചുമതലപ്പെടുത്തിയ മന്ത്രിയോ കേരളത്തില്‍ ഇല്ല. ഓരോ വിഷയങ്ങളിലും മന്ത്രിമാര്‍ തമ്മില്‍തല്ലുന്ന കാഴ്ചാണ്. അതിജീവിക്കാനുള്ള കേരളീയരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണിത്. ഇന്ധവില കുത്തനെ ഉയരുമ്പോള്‍ കേരളത്തിന്റെ ധനമന്ത്രിക്ക് സന്തോഷം മാത്രമാണുള്ളതെന്നും നികുതി കുറക്കാന്‍ തോമസ് ഐസക് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. മുഖ്യപ്രഭാഷണം നടത്തി. സാദിഖലി ശിഹാബ് തങ്ങള്‍, ആര്യാടന്‍ മുഹമ്മദ്, കെ.പി.എ. മജീദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ജോയ് എബ്രഹാം, സി.പി.ജോണ്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, വി.വി. പ്രകാശ്, അഡ്വ. യു.എ. ലത്തീഫ്, ജോണി നെല്ലൂര്‍, എ.എം. സാലി കൊല്ലം, അഡ്വ. ടി. മനോജ്കുമാര്‍, എം.പി. അബ്ദുസ്സമദ് സമദാനി, എം.എല്‍.എമാരായ എ.പി. അനില്‍കുമാര്‍, അഡ്വ. കെ.എന്‍.എ. ഖാദര്‍, പി. അബ്ദുല്‍ഹമീദ്, ടി.എ. അഹമ്മദ് കബീര്‍, അഡ്വ. എം. ഉമ്മര്‍, മഞ്ഞളാംകുഴി അലി, ടി.വി. ഇബ്രാഹിം, അഡ്വ.പി.എം.ജോണി, കൃഷ്ണന്‍ കോട്ടുമല, വെന്നിയൂര്‍ മുഹമ്മദ്കുട്ടി, ബിജു ഒ.ജെ, കെ.പി. അനസ്, അബ്ദുറഹ്മാന്‍ രണ്ടത്താണി, ഇ. മുഹമ്മ്ദ് കുഞ്ഞി, വി.എ. കരീം, കെ.പി. അബ്ദുല്‍മജീദ്, അഷ്‌റഫ് കോക്കൂര്‍, എം.എ. ഖാദര്‍, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാന്‍, നൗഷാദ് മണ്ണിശ്ശേരി, അഡ്വ. എം. റഹ്മത്തുല്ല, യു.സി രാമന്‍, എ.പി. ഉണ്ണികൃഷ്ണന്‍, വീക്ഷണം മുഹമ്മദ് പ്രസംഗിച്ചു.

ramesh-chennithala-1

ജനങ്ങളാല്‍ വെറുക്കപ്പെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ പൊന്നാനി ലോകസഭ മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാര്‍ താല്‍പര്യങ്ങള്‍ നടപ്പിലാക്കുന്ന മോദിയെ നാടിന് ആവശ്യമില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ മോദി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ബി.ജെ.പി ഒരിക്കല്‍ കൂടി ഭരണത്തില്‍ വന്നാല്‍ ഭരണഘടന പോലും മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. അത്‌കൊണ്ട് മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. ഒറ്റക്കെട്ടായി നിന്നാല്‍ യു.ഡി.എഫിന് കേരളത്തില്‍ മേല്‍ക്കൈ നേടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സര്‍ക്കാറിനെയും പ്രതിപക്ഷ നേതാവ് കണക്കിന് വിമര്‍ശിച്ചു. പിണറായി മന്ത്രിസഭയില്‍ ആരെയും വിശ്വാസമില്ലാത്തത് കൊണ്ടാണ് ചുമതല നല്‍കാതെ മുഖ്യമന്ത്രി ചികിത്സക്ക് പോയത്. കേരളം കപ്പിത്താനില്ലാത്ത കപ്പലാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. പൊന്നാനി മണ്ഡലത്തില്‍ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങാന്‍ ഇടതുപക്ഷം തയ്യാറായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 1977ലെ പോലെ യു.ഡി.എഫ് 20 സീറ്റും നേടുമെന്ന് മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പി.ടി അജയമോഹന്‍ അധ്യക്ഷത വഹിച്ചു.

ഈമാസം 21മുതല്‍ 23വരെ മലപ്പുറം പാര്‍ലിമെന്റ് മണ്ഡലത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചേരും. 29ന് വൈകിട്ടു മൂന്നിന് വേങ്ങര, കൊണ്ടോട്ടി നിയോജകമണ്ഡലങ്ങളിലും 30ന് വൈകിട്ട് മൂന്നിന് പെരിന്തല്‍മണ്ണ, മങ്കട നിയോജകമണ്ഡലങ്ങളിലും, ഒകേ്ടാബര്‍ ആറിന് വൈകിട്ട് മൂന്നിന് മലപ്പുറം, മഞ്ചേരി നിയോജകമണ്ഡലങ്ങളിലും, ഏഴിന് വൈകിട്ട് മൂന്നിന് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലും യു.ഡി.എഫിന്റെ വിപുലമായ കണ്‍വെന്‍ഷനുകള്‍ നടക്കും. ഒകേ്ടാബര്‍ ആറുമുതല്‍ 21നകം പാര്‍ലിമെന്റ് മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലും കണ്‍വെന്‍ഷന്‍ നടക്കും. 30നകം മുഴുവന്‍ ബൂത്ത് കമ്മിറ്റികളും രൂപീകരിക്കും.

Malappuram
English summary
malappuram local news about congress prepares for parliament election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X