ആഴമേറിയ കിണറ്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി:കരക്കുകയറ്റിയത് ഒരു പരുക്കും ഏല്ക്കാതെ!!
മലപ്പുറം: ചങ്ങരംകുളം മൂക്കുതലയില്‍ ആഴമേറിയ കിണറ്റില്‍ വീണ പശുവിനെ ഒരുപരുക്കും ഏല്ക്കാതെ കരക്കുകയറ്റി.
നാട്ടുകാരും, ഫയര്‍ഫോഴ്സ് ഒന്നിച്ചു നടത്തിയ പ്രവര്‍ത്തനമാണ് മിണ്ടാപ്രാണിയുടെ ജീവന്‍രക്ഷിച്ചത്. മൂക്കുതല ബേബിപ്പടിയില് താമസിക്കുന്ന കുന്നത്താടില് ചന്ദ്രന്റെ പറമ്പിലെ കിണറ്റില്‍ മോഹനന്റെ പശു വീണത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പശുവിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.
പൊന്നാനിയില്‍ നിന്ന് അയ്യൂബ്ഖാന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്സ് സംഘം ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാരുടെ സഹായത്തോടെ പശുവിനെ കരക്ക് കയറ്റി. ആഴമേറിയ കിണറ്റില്‍ വീണെങ്കിലും പശു കാര്യമായ പരിക്കേല്‍ക്കാതെയാണ് രക്ഷപ്പെട്ടത്.

വിളിച്ചുപറഞ്ഞ ഉടന്‍തന്നെ ഫയര്‍ഫോഴ്സ് അധികൃതര്‍ എത്തിയതും നാട്ടുകാരുടെ ആത്മാര്‍ഥമായ ഇടപെടലുമാണ് മിണ്ടാപ്രാണിക്ക് ഒരുപരുക്കും ഏല്ക്കാതെ കരക്കുകയറാനുള്ള സാഹചര്യമൊരുക്കിയത്. ഏറെ പണിപ്പെട്ട കരക്ക് കയറ്റുമ്പോഴും പശുവിന് യാതൊരു പരുക്കുംവരാതെ നോക്കാന്‍ ഫയര്‍ഫോഴ്സും ഏറെ ശ്രദ്ധിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications