മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിലമ്പൂര്‍ ഉരുള്‍പൊട്ടല്‍: കാണാതായ സുബ്രഹ്മണ്യന്റെ മൃതദേഹം കണ്ടെടുത്തത് സൈന്യത്തിന്റെ തിരച്ചിലില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: നിലമ്പൂര്‍ എരുമമുണ്ട ചെട്ടിയാംപാറ ഉരുള്‍പൊട്ടലില്‍ കാണാതായ ചാലിയാര്‍ പഞ്ചായത്തിലെ ചെട്ടിയന്‍പാറ പറമ്പാടന്‍ സുബ്രഹ്മണ്യ (32)ന്റെ മൃതദേഹം കണ്ടെടുത്തത് സൈന്യം എത്തി നടത്തിയ തിരിച്ചിലില്‍. ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് കോയമ്പത്തൂരില്‍ നിന്നെത്തിയ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.

ഉരുള്‍പൊട്ടല്‍ ഉണ്ടായ വീടിനു സമീപത്തു നിന്നാണ് സുബ്രഹ്മണ്യന്റെ മൃതദേഹം ലഭിച്ചത്. ഇന്നലെ കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. സുബ്രഹ്മണ്യന്റെ മാതാവ് പറന്പാടന്‍ കുഞ്ഞി (50), ഭാര്യ ഗീത (29), മക്കളായ നവനീത് (ഒന്പത്), നിവേദ് (മൂന്ന്), കുഞ്ഞിയുടെ സഹോദരിയുടെ മകന്‍ മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിരുന്നത്.

landslidingnilambur-

ഇതില്‍ സുബ്രഹ്മണ്യനെ കാണാതായതിനെത്തുടര്‍ന്നു വൈകുന്നേരം വരെ തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് സൈന്യത്തിന്റെ സഹായം തേടിയത്. ഇന്നു രാവിലെ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. സുബ്രഹ്മണ്യന്റെ മൃതദേഹം സൈനിക വാഹനത്തില്‍ നിലന്പൂര്‍ ജില്ലാശുപത്രിയിലെത്തിച്ചു. പ്രദേശത്തു ഇന്നു മഴയുണ്ടെങ്കിലും ശക്തികുറഞ്ഞിട്ടുണ്ട്.

അരനൂറ്റാണ്ടിനിടയില്‍ കണ്ട് ഏറ്റവും വലിയ ദുരിതപ്പെരുമഴയില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് നിലമ്പൂര്‍. പ്രളയത്തില്‍ മലയോര മേഖല പൂര്‍ണമായും ഒറ്റപ്പെട്ടു. ചാലിയാറും പോഷകനദികളും കവിഞ്ഞൊഴുകി പ്രളയസമാനമായ ദുരന്തമാണ് നിലമ്പൂരില്‍. ഗതാഗതം നിലച്ചും കടകമ്പോളങ്ങള്‍ അടഞ്ഞും നിലമ്പൂര്‍ നഗരത്തില്‍ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു.


കെ.എന്‍.ജി സംസ്ഥാനാന്തര പാതയില്‍ കുണ്ടുതോട്, ബീമ്പുങ്ങല്‍, നിലമ്പൂര്‍ ജ്യോതിപ്പടി, ജനതപ്പടി, മിനര്‍വപ്പടി, വെളിയംതോട് ഭാഗങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കരുളായി, കാളികാവ്, അകമ്പാടം, കാരാട് റോഡുകളിലും വെള്ളം കയറി .ഊടുവഴികളും അടഞ്ഞതോടെ നിലമ്പൂര്‍ നഗരം ഒറ്റപ്പെട്ടു. ബസ് ഉള്‍പ്പെടെ വാഹനഗതാഗതം നിര്‍ത്തിവെച്ചു. ചരക്കുലോറികള്‍ നിരത്തുകളില്‍ നിര്‍ത്തിയിട്ടു.

നിലക്കാത്ത മഴയില്‍ ബുധന്‍ രാവിലെയോടെ പുഴകള്‍ നിറഞ്ഞുകവിഞ്ഞ് തുടങ്ങി. വൈകീട്ട് അപ്രതീക്ഷിതമായി വീടുകളിലേക്ക് വെള്ളം ഇരച്ചുകയറാന്‍ തുടങ്ങുകയായിരുന്നു. തൃക്കൈക്കുത്ത്, ചക്കാലക്കുത്ത്, കോവിലകത്തുംമുറി, രാമംകുത്ത്, ജനതപ്പടി, എന്നിവിടങ്ങളിലാണ് കൂടുതല്‍ ദുരിതം വിതച്ചത്.


ചാലിയാര്‍ പഞ്ചായത്തില്‍ മൂലേപ്പാടം അമ്പതേക്കര്‍, പന്തീരായിരം ഏക്കര്‍ ഉള്‍വനത്തിലെ വെറ്റിലക്കൊല്ലി ആദിവാസിക്കോളനിക്കു സമീപവും ഉരുള്‍പൊട്ടി. കാഞ്ഞിരപ്പാറ ജോര്‍ജ്, കറുകപ്പള്ളി റോസമ്മ, ഫിലോമിന മറ്റത്തില്‍, പാറപ്പുറം കുഞ്ഞുട്ടി തുടങ്ങിയവരുടെ കഷിയിടങ്ങള്‍ക്ക് നാശമുണ്ടായി. കുറുവന്‍പുഴ കരകവിഞ്ഞ് നിരവധിപേരുടെ വീടുകളില്‍ വെള്ളം കയറി ഉപകരണങ്ങള്‍ ഒലിച്ചുപോയി. വളര്‍ത്തുമൃഗങ്ങള്‍ ചത്തു. നിലമ്പൂര്‍ നായാടംപൊയില്‍ റോഡില്‍ ഇടിവണ്ണ, എച്ച് ബ്ലോക്ക്, തറമറ്റം ഭാഗങ്ങളില്‍ വെള്ളം കയറി പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.


ഓടപ്പാറപ്പുഴക്ക് കുറുകെ നിര്‍മ്മിച്ച പാലം ഒലിച്ചുപോയി. പാലക്കയം ആദിവാസി കോളനി ഒറ്റപ്പെട്ടു. ചൂരപ്പുഴയും കുറുവന്‍പുഴയും നിറഞ്ഞു കവിഞ്ഞു. കുറുവന്‍പുഴയില്‍ പെരുവമ്പാടം പാലത്തിനു മീതെ ജലനിരപ്പുയര്‍ന്നു. പെരുവമ്പാടം ആദിവാസി കോളനി ഉള്‍പ്പെടെ മേഖല ഒറ്റപ്പെട്ടു. മലപ്പുറത്തിനു പുറമെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നായി 11 ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. 22 ദൗത്യങ്ങളിലായി 126 പേരെ രക്ഷപ്പെടുത്തി.

Malappuram
English summary
Malappuram Local News about dead body found after land sliding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X