മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൃതദേഹം മുഴുവന്‍ ദഹിപ്പിക്കാതെ ചൂളയില്‍ ഉപേക്ഷിച്ച സംഭവം: ആരോപണ വിധേയരായ ജീവനക്കാരെ പിരിച്ചുവിട്ടു

  • By Desk
Google Oneindia Malayalam News

മലപ്പുറം: പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തില്‍ സംസ്‌ക്കരിക്കാന്‍ കൊണ്ടുവന്ന മൃതദേഹം പാതി ദഹിപ്പിച്ച ശേഷം ജീവനക്കാര്‍ സ്ഥലംവിട്ട സംഭവത്തില്‍ കുറ്റക്കാരായ ജോലിയില്‍നിന്നും പിരിച്ചുവിട്ടു. ശ്മശാന ജീവനക്കാരായിരുന്ന പ്രദേശവാസികളായ രാധാകൃഷ്ണന്‍ , വേലായുധന്‍, ശങ്കരന്‍, സജയ് എന്നിവരെ പുറത്താക്കിയതായി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അറിയിച്ചു.ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.

അനാസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുഴുവന്‍ ജീവനക്കാരെയും ചുമതലയില്‍ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പകരം ശ്മശാനത്തില്‍ വെച്ച് തന്നെ സംസ്‌കരണം നടത്തുവാന്‍ തിരുവില്വാമല ഐവര്‍ മഠത്തിലെ പരിചയസമ്പന്നനായ കൃഷ്ണ പ്രസാദ് വാര്യരുടെ നേതൃത്വത്തിലുള്ള ഏജന്‍സിയെ ഏല്‍പ്പിച്ചു. കൂടാതെ ശ്മശാനം ആധുനികവല്ക്കരണത്തിന് ഒന്‍പത് കോടി തൊണ്ണൂറ്റിയൊന്‍പത് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി അറുപത്തിയൊന്ന് രൂപയുടെ വിശദമായ പദ്ധതി രേഖക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. പ്രൊജക്ട് റിപ്പോര്‍ട്ട് നഗരകാര്യ ഡയറക്ടറേറ്റ് വഴി സര്‍ക്കാറിന് കൈമാറും.

protestovercremation

ഗ്യാസ് ഇലക്ര്ടിക് ഫയര്‍ ബിന്‍ഡിംഗ്, വിറക് ഉയോഗിക്കുന്ന ചിത, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, വെയിറ്റിംഗ് ഏരിയ, സെക്യൂരിറ്റി റൂം, ഗേറ്റുകളും ചുറ്റുമതിലും, വേലിയും, ലാന്റ് സ്‌കേപ്പ്, ബെഞ്ചുകള്‍ എന്നിവ ശ്മശാനത്തില്‍ സ്ഥാപിക്കും. ശ്മശാന സേവനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.


മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായി.യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ പ്രതീകാത്മക ശവമഞ്ചവുമായി നഗരസഭയിലേക്ക് മാര്‍ച്ച്‌നടത്തി. പൊന്നാനി ഈശ്വരമംഗലംശ്മശാനത്തില്‍ പൂര്‍ണ്ണമായിദഹിപ്പിക്കാതെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെനടപടി എടുക്കണമെന്നും ഇക്കാര്യത്തില്‍നഗരസഭാ ഭരണസമിതിയുടെ അലംഭാവത്തില്‍ പ്രതിഷേധിച്ചുമാണ്‌ പൊന്നാനി നഗരസഭയിലേക്ക് മുസ്ലിംയൂത്ത് ലീഗ്, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംയുക്തമായി പ്രതീകാത്മകശവമഞ്ചവും പേറി മാര്‍ച്ച്‌ നടത്തിയത്. പൊന്നാനി ആശുപത്രിപ്പടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരസഭാ കാര്യാലയത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. ഏറെ നേരം പൊലീസും, പ്രവര്‍ത്തകരും തമ്മില്‍ ഉന്തും, തള്ളുമുണ്ടായി. മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ഫൈസല്‍ബാഫഖി തങ്ങള്‍ മാര്‍ച്ച്ഉദ്ഘാടനംചെയ്തു. യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ്പന്താവൂര്‍ മുഖ്യപ്രഭാഷണം നടത്തി.ഫൈസല്‍ കടവ്, വിഭീഷ് ചന്ദ്രന്‍, ഫസലുറഹ്മാന്‍ നാലകത്ത്, എ റൗഫ്, ഗോപകുമാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Malappuram
English summary
Malappuram Local News about deadbody cremation controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X