ഇരുപതിനായിരം രൂപയുടെ കൃത്രിമ പല്ല്വെക്കാന് മലപ്പുറത്ത് 1500 രൂപ, താലൂക്ക് ആശുപത്രിയില്‍ ലാബ്!!
മലപ്പുറം: ഇരുപതിനായിരംരൂപ ചെലവ് വെരുന്ന കൃത്രിമ പല്ല്വെക്കാന് മലപ്പുറത്തിനി വെറും 1500രൂപമാത്രം. ചെലവേറിയ ദന്ത ചികിത്സ ഇനി കുറഞ്ഞ ചെലവില്‍ ചെയ്യാം. ഇതിനായി മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പുതിയ ദന്ത ലാബ് തുറന്നു. ദന്ത ലാബിന്റെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വഹിച്ചു. നവീകരിച്ച ദന്തല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
സ്വകാര്യ ആശുപത്രികളില്‍ 15000 മുതല്‍ 20000 വരെ ചെലവ് വരുന്ന കൃത്രിമ പല്ലിന് ആശുപത്രിയില്‍ ശരാശരി 1500 രൂപയാണ് ഈടാക്കുക. ദേശീയ ആരോഗ്യ ദൗത്യം, ആര്‍എസ്ബിവൈ, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നവീകരിച്ച ദന്തല്‍ ക്ലിനിക്കും ദന്ത ലാബും ഒരുക്കിയത്. ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒരു ഡന്റല്‍ മെക്കാനിക്കിനെ നിയമിച്ചിട്ടുണ്ട്. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ദന്തല്‍ ക്ലിനിക്കില്‍ രണ്ട് ഡോക്ടര്‍മാരാണ് നിലവിലുള്ളത്. ഒരു ഡോക്ടര്‍ കൂടെ ഉടന്‍ ചുമതലയേല്‍ക്കും. രോഗികള്‍ക്ക് ആവശ്യമായ അളവിലുള്ള പല്ലുകള്‍ എണ്ണത്തിനനുസരിച്ച് ആശുപത്രിയില്‍ നിര്‍മിച്ച് നല്‍കും.

നഗരസഭ ചെയര്പേഴ്സന് സിഎച്ച് ജമീല അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് പെരുമ്പള്ളി സെയ്ത്, സ്ഥിരം സമിതി അധ്യക്ഷരായ റജീന ഹുസൈന്, പരി മജീദ്, പി.എ. സലീം, കൗണ്‍സിലര്‍മാരായ പാര്‍വതികുട്ടി, കെ.കെ. മുസ്തഫ, വത്സല, കെ.വി. ശശികുമാര്‍, ഹാരിസ് ആമിയന്‍, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ. രാജഗോപാല്‍, എച്ച്.എം.സി. അംഗങ്ങളായ ഉപ്പൂടന്‍ ഷൗക്കത്ത്, ബാലകൃഷ്ണന്, നൗഷാദ് കളപ്പാടന്‍ എന്നിവര്‍ പങ്കെടുത്തു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications