Get Updates
Get notified of breaking news, exclusive insights, and must-see stories!

തിയ്യറ്റര്‍ പീഡനക്കേസ്: പ്രതിയുടെ മകളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല, പ്രിന്‍സിപ്പലിന് നോട്ടീസ്!!

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസിലെ പ്രതിയുടെ മകളെ പരീക്ഷ എഴുതാന്‍ അനവദിക്കാതിരുന്ന കോളജ് അധികൃതര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍. കാരണംകാണിച്ച് കോളജ് പ്രിന്‍സിപ്പല്‍ല്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. എടപ്പാളിലെ തിയേറ്ററില്‍ വെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയുടെ മകളെയാണ് പരീക്ഷ എഴുതാന്‍ കോളജ് അധികൃതര്‍ അനുവദിക്കാതിരുന്നത്.


ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായെത്തുകയായിരുന്നു. കേസിലെ പ്രതി മൊയ്തീന്‍ കുട്ടിയുടെ മകളാണ് പ്രിന്‍സിപ്പലിനെതിരെ പരാതിപ്പെട്ടത്. പെരുമ്പിലാവിലുള്ള ഡെന്റല്‍ കോളജിലാണ് പ്രതിയുടെ മകള്‍ പഠിക്കുന്നത്. പ്രിന്‍സിപ്പലിനോട് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസയച്ചു. വിചാരണയിലുള്ള ഒരു കേസിലെ കക്ഷിയുടെ മകള്‍ക്കുണ്ടായ ഈ അനുഭവം മനുഷ്യാവകാശ ലംഘനമാണ്. കുറ്റവാളികള്‍ക്കും മനുഷ്യാവകാശം വേണം. ഇതിലൊന്നും ഭാഗഭാക്കല്ലാത്ത പെണ്‍കുട്ടിയെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത് തെറ്റാണ്. പ്രിന്‍സിപ്പലിന്റെ മറുപടി കിട്ടിയാല്‍ അതു പരിശോധിച്ച് തുടര്‍ നടപടികളുണ്ടാവുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മോഹന്‍കുമാര്‍ പറഞ്ഞു.

theatrerapecase-1533811268.jpg -Properties

നേരത്തെ ഈകേസില്‍ എടപ്പാള്‍ പീഡനക്കേസില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സി സി റ്റി വി ദൃശ്യങ്ങള്‍ക്കൊപ്പം രേഖാമൂലം പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഇതെ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവം മലപ്പുറം ജില്ലാ പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. മുന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം.

പെണ്‍കുട്ടിയെ പീഡിപ്പിച്ച സമ്പന്നനും പെണ്‍കുട്ടിയെ അയാള്‍ക്കരികിലെത്തിച്ച സ്ത്രീയും ഒരു പോലെ കുറ്റക്കാരായതിനാല്‍ ഇരുവരെയും പ്രതികളാക്കി കേസെടുക്കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് അന്ന് ആവശ്യപ്പെട്ടു.സ്വയമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടിയുണ്ടായത്. ഏപ്രില്‍ ഒടുവിലാണ് സംഭവം നടന്നത്.പരാതി കിട്ടിയിട്ടും കേസെടുക്കാതെ സമ്പന്നനെ സഹായിച്ച പോലീസ് സംഭവം വാര്‍ത്തയായതോടെ കേസെടുത്തു. പരാതി കിട്ടിയിട്ടും കേസെടുക്കാത്ത സി വൈ എസ് പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി അവരെ സഹായിക്കുകയായിരുന്നെന്നും ഉത്തരവില്‍ പറയുന്നു.

ഇതിന് പുറമെ ഡോക്ടര്‍മാര്‍ക്കെതിരായ പരാതികളില്‍ നിഷ്പക്ഷമായമെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ ആവശ്യപ്പെട്ടു. ചികിത്സാ പിഴവിലുണ്ടായ പ്രശ്‌നങ്ങളില്‍ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള പരാതികള്‍ പരിഹരിക്കാന്‍ നിഷ്പക്ഷരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി സ്വതന്ത്രവും നിഷ്പക്ഷവുമായ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കേണ്ടതുണ്ടെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയത്.

നിലവില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം മോഹന്‍ കുമാര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരെ പരാതിയുമായി എത്തുന്നവര്‍ അസംഘടിതരായതിനാല്‍ അവര്‍ക്കു ലഭിക്കേണ്ട നിയമ പരിരക്ഷ സമയബന്ധിതമായി കിട്ടുന്നില്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ആശുപത്രികളില്‍ ഉചിതമായ ചികിത്സ ലഭിക്കാത്തതും ചികിത്സയിലെ പിഴവും ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഇത്തരം കേസുകളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കിട്ടാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം

ഈ കാലയളവ് പരാതിക്കാരെ മാനസികമായി തളര്‍ത്തുന്നതും അവര്‍ പരാതിയില്‍ നിന്നും പിന്‍മാറുന്നതിനും കാരണമാവുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ വ്യാപകമായി പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. മാറഞ്ചേരിയിലെ പഴങ്കായില്‍ നൗഷാദ് ജമീല ദമ്പതികളുടെ കുഞ്ഞിനെ ചേലാകര്‍മ്മം നടത്തിയതിലെ പിഴവു നിമിത്തം കുഞ്ഞ് അഞ്ചു വര്‍ഷം തീവ്രപരിചരണത്തില്‍ കഴിയേണ്ട അവസ്ഥ പ്രതിപാദിച്ചുകൊണ്ടാണ് മനുഷ്യാവകാശ കമ്മീഷന്‍ ഡോക്ടര്‍മാരുടെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. മാറഞ്ചേരിയിലെ കെ.വി.എം. ഹോസ്പിറ്റലില്‍ വച്ചാണ് കുഞ്ഞിനെ ചേലാകര്‍മ്മം നടത്തിയത്. ഇ

തിലുണ്ടായ അപാകതയില്‍ അണുബാധയുണ്ടാവുകയും കുഞ്ഞ് ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. തൃശൂര്‍ മിഷന്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ചേലാകര്‍മ്മത്തിലെ അപാകത കണ്ടെത്തിയത്. അഞ്ചു വര്‍ഷം തീവ്രപരിചരണത്തില്‍ കഴിഞ്ഞ ശേഷമേ ശസ്ത്രക്രിയയിലൂടെ അശ്രദ്ധയിലുണ്ടായ അപാകത പരിഹരിക്കാനാവുകയുള്ളു. കുഞ്ഞിന് മൂത്ര വിസര്‍ജ്ജനം നടത്താനാവില്ല. ഒരു ട്യൂബ് വഴിയാണ് മൂത്രമെടുക്കുന്നത്. പി.യു.സി.എല്‍. തൃശൂര്‍ ജില്ലാ സെക്രട്ടറി രാമചന്ദ്രന്‍ പേനകം ഈ വിഷയത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷനു പരാതി കൊടുപ്പിക്കുകയായിരുന്നു. തിരൂരില്‍ ഇന്നലെ നടന്ന സിറ്റിംങ്ങില്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞുമൊത്ത് നൗഷാദും ജമീലയും മനുഷ്യാവകാശ കമ്മീഷനു മുന്നിലെത്തി. ഈ കേസില്‍ തിരൂര്‍ ഡി.വൈ.എസ്.പി. ബിജു ഭാസ്‌കര്‍ഇന്നലെ റിപ്പോര്‍ട്ട്് സമര്‍പ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ വേണമെന്നാണ് ഡി.വൈ.എസ്.പി. പറഞ്ഞത്. ചേലാകര്‍മ്മത്തിലെ പിഴവ് ഒരു കുഞ്ഞിന്റെ ശൈശവാവസ്ഥ യാതനയിലാക്കിയത് നിസ്സാരമായി കരുതാനാവില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+