Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയം: കേടായ ഇലകട്രോണിക്‌സ് ഉപകരണങ്ങളുടെ സൗജന്യ റിപ്പയറിംഗ് ക്യാമ്പ് ആരംഭിച്ചു

മലപ്പുറം: വിസ്ഡം സനേഹസ്പര്‍ശം റിലീഫിന്റെഭാഗമായി ജലപ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഇലകട്രിക്കല്‍, ഇലക്‌ട്രോണികസ് ഉപകരണങ്ങള്‍ സൗജന്യമായി സര്‍വ്വീസ് ചെയ്തുകൊടുക്കുന്നതിനുളള റിപ്പയറിംഗ് ക്യാമ്പ് പുറത്തൂര്‍ ജി.യു.പി സ്‌കൂളില്‍ ആരംഭിച്ചു. ജലപ്രളയം ബാധിച്ച നൂറ് കണക്കിന് വീടുകളില്‍ നിന്നുളള മോട്ടോറുകള്‍, ഫ്രിഡ്ജ, മിക്‌സി, വാഷിംഗ് മെഷീന്‍, ടോര്‍ച്ചുകള്‍, ടി.വി തുടങ്ങിയ നൂറുകണക്കിന് ഉപകരണങ്ങളാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ റിപ്പയര്‍ ചെയ്ത് ശരിയാക്കിയെടുക്കുന്നത്. സി.എം അബ്ദുല്‍ ഖാലിക്ക്, യാസീന്‍ ഷെരീഫ്, ബിനു മെഹ്‌റാന്‍, അലി സാലിം റായിഫ് ഏടവനക്കാട്,വി. അബ്ദുല്‍ ലത്തീഫ്, നയീം പറവണ്ണ,അബ്ദുല്‍ ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. ക്യാമ്പില്‍ സഹകരിക്കാന്‍ തയ്യാറുള്ള സാങ്കേതിക വിദഗ്ധര്‍ ബന്ധപ്പെടുക, 9961351135. കണ്‍വീനര്‍ സനേഹസ്പര്‍ശം, 9961351135, 9037167066 വിസ്ഡം ഇസ്ലാമിക് മിഷന്‍, മലപ്പുറം വെസ്റ്റ്

പ്രളയ കെടുതികളില്‍ സര്‍വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് തിരിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന കിറ്റ് ബന്ധുക്കളുടെയും അയല്‍വീടുകളിലും മാറി താമസിച്ചവര്‍ക്കും നല്‍കാന്‍ നടപടി. മന്ത്രി ഡോ. കെ.ടി ജലീലാണ് വീടുകളില്‍ വെള്ളം കയറി ബന്ധു-അയല്‍ വീടുകളില്‍ താമസിച്ചവര്‍ക്കും കിറ്റ് നല്‍കാന്‍ നടപടിയെടുക്കുമെന്ന് അറിയിച്ചത്. ഇത്തരത്തില്‍ താമസിച്ചവര്‍ അതാത് വില്ലേജ് ഓഫീസര്‍മാര്‍ക്ക് അപേക്ഷ നല്‍കണം. വില്ലേജ് ഓഫീസര്‍മാരുടെ സാക്ഷ്യപ്പെടുത്തലോടെ കിറ്റ് ലഭിക്കാന്‍ സൗകര്യമൊരുങ്ങുമെന്നും മന്ത്രി അറിയിച്ചു.

repairingflood-

താമസ സ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞു പോകേണ്ടിവന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളും അവശ്യ സാമഗ്രികളും അടങ്ങുന്ന കിറ്റ് ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+