റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോയിടിച്ച് വിമുക്തഭടന്‍ മരിച്ചു: സംഭവം മഞ്ചേരിയില്‍ വെച്ച്!!
മലപ്പുറം: റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷയിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്ത ഭടന്‍ മരിച്ചു. മഞ്ചേരി അരുകിഴായ അഭിലാഷ് ഭവനില്‍ ഉണ്ണികൃഷ്ണന്‍ (78) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മെയ് എട്ടിന് മഞ്ചേരി കച്ചേരിപ്പടിയില്‍ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ഉണ്ണികൃഷ്ണനെ അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

അബോധാവസ്ഥയിലായിരുന്ന ഉണ്ണികൃഷ്ണനെ വീട്ടിലേക്ക് മറ്റി ചികിത്സ തുടര്‍ന്നെങ്കിലും ഇന്നലെ ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മിലിറ്ററി സര്‍വ്വീസില്‍ നിന്നും വിരമിച്ച ഇദ്ദേഹം വിവിധ പഞ്ചായത്ത് ഓഫീസുകളില്‍ യു.ഡി ക്ലര്‍ക്കായും ജോലി ചെയ്തിരുന്നു. രാധയാണ് ഭാര്യ. മക്കള്‍: ജയേഷ് (മുംബൈ), ഉല്ലാസ്. മരുമക്കള്‍: ശ്രീജ, രമണി (സ്റ്റാഫ് നഴ്‌സ്, തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍). മഞ്ചേരി ഗ്രേഡ് എസ്.ഐ അബ്ദുല്‍ ലത്തീഫ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം ഇന്ന് രാവിലെ ഏഴ് മണിക്ക് ഷൊര്‍ണ്ണൂര്‍ പുണ്യതീരത്ത്.












Click it and Unblock the Notifications