Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്ക്: കാലിക്കറ്റ് സര്‍വകലാശാലയിലെ മുഴുവന്‍ പരീക്ഷകളും ഇന്റര്‍വ്യൂകളും മാറ്റിവെച്ചു

മലപ്പുറം: ചൊവ്വാഴ്ച നടക്കുന്ന ദേശീയപണിമുടക്കിനോടനുബന്ധിച്ചു കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിന് പുറമെ വിവിധ ഇന്റവ്യൂവുകളും സ്പോട്ട് അഡ്മിഷനും മാറ്റിവെച്ചു. കാലിക്കറ്റ് സര്‍വകലാശാല ആഗസ്റ്റ് ഏഴിന് നടത്താനിരുന്ന എം.ബി.എ പേഴ്സണല്‍ ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവ ആഗസ്റ്റ് പത്തിലേക്ക് മാറ്റി. സമയക്രമത്തില്‍ മാറ്റമില്ല. മറ്റ് ദിവസങ്ങളിലെ അഭിമുഖത്തിനും മാറ്റമില്ല.

എഞ്ചിനീയറിംഗ് കോളേജില്‍ ഏഴിന് നടത്താനിരുന്ന സ്പോട്ട് അഡ്മിഷന്‍ മാറ്റി

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ (ഐ.ഇ.ടി) ബി.ടെക് ഇ.സി.ഇ, ഇ.ഇ.ഇ, ഐ.ടി, എം.ഇ, പി.ടി എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് ആഗസ്റ്റ് ഏഴിന് നടത്താനിരുന്ന സ്പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് എട്ടിലേക്ക് മാറ്റി. ഫോണ്‍: 0494 2400223, 0494 2407536.

calicutuniversity-

അസിസ്റ്റന്റ് പ്രൊഫസര്‍ (ഫിസിക്കല്‍ എഡ്യുക്കേഷന്‍) കരാര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ആഗസ്റ്റ് 14. പ്രായം: 65 വയസ് കവിയരുത്.

എം.എ അറബിക് മാര്‍ക്ക് ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാല 2017 ഏപ്രില്‍/മെയ് മാസങ്ങളില്‍ നടത്തിയ വിദൂരവിദ്യാഭ്യാസം എം.എ അറബിക് പ്രീവിയസ്, ഫൈനല്‍ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.

പരീക്ഷാഫലം

കാലിക്കറ്റ് സര്‍വകലാശാല 2018 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് ആഗസ്റ്റ് 18 വരെ അപേക്ഷിക്കാം. പി.ആര്‍ 1863/2018

പുനര്‍മൂല്യനിര്‍ണയ ഫലം

കാലിക്കറ്റ് സര്‍വകലാശാല രണ്ടാം വര്‍ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.

പി.ജി ഡെസര്‍േട്ടഷേന്‍

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റര്‍ ം.എ/എം.എസ്.സി/എം.കോം/എം.ബി.എ/എം.സി.ജെ/എം.എല്‍.ഐ.എസ്.സി/എം.ടി.എ (സി.സി.എസ്.എസ്) ഡെസര്‍ട്ടേഷന്‍ ആഗസ്റ്റ് 17-നകം സമര്‍പ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+