മലപ്പുറത്തെ രണ്ട് പ്രവാസികള്‍ ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു: വിവരം ലഭിച്ചത് ഞായറാഴ്ച ഉച്ചയ്ക്ക്
മലപ്പുറം: തിരൂരങ്ങാടി സ്വദേശികളായ രണ്ട് പ്രവാസികള്‍ ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. താഴെചിന എന്‍.കെ. റോഡിലെ കുറ്റിയില്‍ അഹമ്മദിന്റെ മകന്‍ ഉമ്മര്‍(29), ചെമ്മാട് മസ്ജിദ് സ്ട്രീറ്റിലെ പരേതനായ പാട്ടശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ ഇസ്മായീല്‍ (45) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് ഇസ്മായീല്‍ മരണപ്പെട്ട വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.

ഭാര്യ: ഹസീന, മക്കള്‍: റിഷാന്‍, സിയാന്‍, സൈന്‍, റഹാദ. മൃതദേഹം ജിദ്ദയില്‍ തന്നെ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. താഴെചിന എന്‍.കെ. റോഡിലെ കുറ്റിയില്‍ അഹമ്മദിന്റെ മകന്‍ ഉമ്മറിന്റെ (29) മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഉമ്മറിന്റെ ഭാര്യ: നസീറ. മകള്‍: ഫാത്തിമ ഹിബ. മാതാവ് : ആയിഷ. സഹോദരങ്ങള്‍: നസീമ, ജാസ്മിന്‍, സുമയ്യ, മുബഷിര്‍, അര്‍ഷിദ റംസി.


Click it and Unblock the Notifications