ജാഗ്രതൈ! വലിച്ചുകൊണ്ടിരിക്കുമ്പോള്‍ സിഗരറ്റ് പൊട്ടിത്തെറിക്കും, സിഗരറ്റിനുള്ളില്‍ പടക്കത്തിന്റെ തിരി
മലപ്പുറം: പുകവലിക്കാര്‍ ശ്രദ്ധിക്കുക, വലിച്ചുകൊണ്ടിരിക്കുമ്പോള്‍ സിഗരറ്റ് പൊട്ടിത്തെറിക്കും, എടപ്പാളില്‍ യുവാവ് വലിച്ചുകൊണ്ടിരുന്നതിനിടെ സിഗരറ്റ് പൊട്ടിത്തെറിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പൊട്ടിത്തെറിച്ച സിഗരറ്റിന്റെ അവശിഷ്ടത്തില്‍ പടക്കത്തിന്റെ തിരിക്കണ്ടത്തി. എടപ്പാളിനടുത്ത പുള്ളുവന്‍ പിടയിലെ മൊയ്തുണ്ണിയുടെ കടയിലാണ് സംഭവം.
ഇതിന് മുമ്പ് തിങ്കളാഴ്ച ഉച്ചക്ക് തൊട്ടടുത്ത സ്ഥാപനത്തിലെ ജീവനക്കാരന്‍ മിനി വില്‍സ് വാങ്ങി വലിച്ചപ്പോള്‍ ശബ്ദത്തോടെ പൊട്ടലുണ്ടായിരുന്നു. എന്നാല്‍ ഇത് കാര്യമാക്കിയിരുന്നില്ല. പിന്നീട് ഇന്നലെ രാവിലെ നാട്ടുകാരനായ ഒരാള്‍ സിഗരറ്റ് വാങ്ങി വലിച്ചുകൊണ്ടിക്കെയാണ് ഉച്ചത്തിലുള്ള ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. പുതിയ പാക്കറ്റില്‍ നിന്ന് നല്‍കിയ സിഗരറ്റ് വലിച്ചുകൊണ്ടിരിക്കെ പൊട്ടിത്തെറിയുണ്ടായത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. ചീനപ്പടക്കത്തിന്റെ കുറ്റിയും താഴെ പഞ്ഞിയും നിറച്ച നിലയിലുണ്ടായിരുന്ന പടക്കത്തിന്റെ തിരി ഇതില്‍ നിന്നും കണ്ടെടുത്തു.

സിഗരറ്റിനുള്ളിലെ ഈപൊട്ടിത്തെറി പുകവലിക്കാരെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട്, പുതുതായി വാങ്ങിയ പാക്ക് കടയുടെ മുന്നില്‍വെച്ചുതന്നെ പൊട്ടിച്ചു വലിച്ചതായാതിനാല്‍ തന്നെ പിന്നീട് കൃത്രിമമായി ആരെങ്കിലും സ്‌ഫോടക വസ്തുവെച്ചതാണെന്ന് പറയാനാകാല്ല, ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന ഭയത്തിലാണ് കച്ചവടക്കാരു.












Click it and Unblock the Notifications