Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണത്തിൽ വിഷം കലർത്തിക്കൊടുത്തു കുടുംബത്തെ മയക്കി കിടത്തി വൻ കവർച്ച: തമിഴ് ജോലിക്കാരിയെ തിരയുന്നു

മലപ്പുറം: തിരൂർ ആലത്തിയൂർ ആലിങ്ങലിൽ മൂന്നംഗ കുടുംബത്തെ മയക്കി കിടത്തി ലക്ഷങ്ങളുടെ കവർച്ച. ഇവരുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന തമിഴ് നാട്ടുകാരി ജോലിക്കാരിയെ കാണാനില്ല. വീട്ടുവേലക്കാരിയായ തമിഴ് സ്ത്രീ ഭക്ഷണത്തിൽ വിഷം കലർത്തിയാണ് കുടുംബത്തെ മയക്കികിടത്തിയതെന്നാണ് പോലീസിന്റെയും പ്രാഥമിക നിഗമനം.
ആലിങ്ങൽ എടശ്ശേരി ഖാലിദ്, ഭാര്യ സൈനബ, കോളേജ് വിദ്യാർത്ഥിനിയായ മകൾ ഫിദ എന്നിവരെയാണ് മയക്കി കിടത്തി കവർച്ച നടത്തിയത്.

തിങ്കളാഴ്ച രാവിലെ അയൽവാസികൾ എന്തോ ആവശ്യത്തിന് വന്നപ്പോഴാണ് ഇവർ മയങ്ങി കിടക്കുന്നതായി കണ്ടത്. ഇതേ തുടർന്നു മൂവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് സ്വർണ്ണ മടക്കം വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച പോയ വിവരമറിയുന്നത്. തിരൂർ പോലീസും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി. മൂന്ന് ദിവസം മുൻപ് ജോലി ചോദിച്ചെത്തിയപ്പോൾ വീട്ടുപണിക്ക് നിർത്തിയ തമിഴ് നാട്ടുകാരിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചയിൽ ഒന്നിൽ കൂടുതൽ സംഘങ്ങളുണ്ടെന്നാണ് സൂചന.

malappuramhouserobbery


ആലിങ്ങലിൽ വീട്ടുകാർക്ക് വിഷം നൽകി മയക്കി കിടത്തിയ ശേഷം കവർച്ച നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.ഇതുമായി ബന്ധപ്പെട്ട് സി.സി.ടി.വി.ക്യാമറകൾ പരിശോധിച്ചപ്പോൾ പുലർച്ചെ അഞ്ചു മണിക്ക് ആ ലിങ്ങലിൽ ബാഗുമായി ഒരു സ്ത്രീയെ കണ്ട ദൃശ്യം ലഭിച്ചു.ഒരു കടയിലെ സി.സി.ടി.വി യി ലാ ണ് ഈ ദൃശ്യമുള്ളത്. ഇതിൽ നിന്നും വീട്ടുജോലിക്കാരിയിൽ അന്വേഷണം കേന്ദ്രീകരിച്ചു. ഒന്നിലേറെ പേർ കവർച്ചക്ക് പിന്നിലുണ്ടാകാമെന്ന നിഗമനം ഇതോടെ മാറ്റി. ഖാലിദിന്റെ ഭാര്യയുടേയും മകളുടേയും കഴുത്തിലെ ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.വിദേശത്ത് കുടും സമേതം കഴിഞ്ഞിരുന്ന ഖാലിദ് അടുത്തിടെയാണ് കുടുംബ സഹിതം നാട്ടിലെത്തിയത്.തിരൂർ ഡി.വൈ.എസ്.പി.ബിജു ഭാസക്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+