മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനുവദിച്ചിട്ടും കരിപ്പൂരില്‍ വലിയ വിമാന സര്‍വീസ് തുടങ്ങിയില്ല: തീരുമാനിക്കേണ്ടത് വിമാനക്കമ്പനി!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: സര്‍വീസ് അനുവദിച്ചിട്ടും കരിപ്പുര്‍ വിമാനത്തവളത്തില്‍നിന്നുള്ള വലിയ വിമാന സര്‍വീസ് ഇപ്പോഴും അനിശ്ചിതത്വത്തില്‍. കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് ഡി.ജി.സി.എ 300 മുതല്‍ 380സീറ്റുകളുള്ള ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി നല്‍കിയത്. അനുമതി ലഭിച്ച സൗദി എയര്‍ലൈന്‍സിന്റെ ഇടത്തരം വിമാനങ്ങള്‍ ജിദ്ദയിലേക്കും റിയാദിലേക്കും സര്‍വീസ് നടത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സര്‍വീസ് തുടങ്ങിയില്ല.

കരിപ്പൂരില്‍നിന്ന് വലിയ വിമാനങ്ങള്‍ക്കു സര്‍വീസ് നടത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ)ആണ് കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് അനുമതി നല്‍കിയത്. സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള വലിയ വിമാനങ്ങള്‍ക്കാണ് ആദ്യം അനുമതി നല്‍കിയത്.

karipur-airport-

തുടര്‍ന്ന് ഓഗസ്റ്റ് 20 ന് ഇതുസംവിമാനത്തവള അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. ശേഷം സൗദി വിമാനക്കമ്പനിയാണ് സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നാണ് വിമാനത്തവള അതോറിറ്റി അധികൃതര്‍ പറയുന്നത്. അടുത്ത വര്‍ഷം മുതല്‍ കേരളത്തില്‍ നിന്നുള്ള ഹജ് സര്‍വീസുകളും കരിപ്പൂരിലേക്ക് മാറ്റാനും തീരുമാനമുണ്ടായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ വീണ്ടും അനുമതി നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം.


കരിപ്പൂരിലെ റണ്‍വേ നവീകരണത്തിനു വേണ്ടി 2015മേയ് ഒന്ന് മുതലാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തലാക്കിയത്. വലിയ വിമാനങ്ങളും പ്രധാന അന്താരാഷ്ട്ര സര്‍വീസുകളും നിര്‍ത്തലാക്കിയതോടെ മേഖലയിലുള്ള മിക്ക ഗള്‍ഫ് രാഷ്ട്രങ്ങളിലെയും യാത്രക്കാര്‍ ദുരിതത്തിലായിരുന്നു. സ്ഥിരമായി കരിപ്പൂര്‍ വിമാനത്തവളം വഴി സഞ്ചരിച്ചിരുന്ന പ്രവാസികള്‍ സ്‌കൂള്‍ അവധിക്കാലത്തും വിശേഷ വേളകളിലും നാട്ടിലേക്കും തിരിച്ചും പോകാന്‍ പിന്നീട് മറ്റു വിമാനത്തവളങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലുമായി. ഇതിനുപുറമേ വിമാനങ്ങളുടെ ദൗര്‍ലഭ്യം മുതലെടുത്ത് അനിയന്ദ്രിതമായ ടിക്കറ്റ്‌നിരക്ക് വര്‍ധനയും യാത്രകള്‍ ദുസ്സഹമാക്കി. വിമാനമാര്‍ഗം വിദേശ രാഷ്ര്ടങ്ങളിലെക്കുള്ള ചരക്കു ഗതാഗതവും അവതാളത്തിലായി. ഇത് മലബാറിലെ വാണിജ്യ വ്യാപാര മേഖലയില്‍ മാന്ദ്യത്തിന് കാരണമായി. കരിപ്പൂര്‍ വിമാന സര്‍വീസ് വെട്ടിക്കുറിച്ചതോടെ

മലബാറിന്റെ ടൂറിസം വരുമാനത്തിലും വന്‍ ഇടിവുണ്ടായി.എന്നാല്‍ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നത് നീട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടര്‍ന്ന് വ്യോമയാന മന്ത്രാലയത്തിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ പരാതികളും ആക്ഷേപങ്ങളും ഉയരുകയുമുണ്ടായി. സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാനായി, പൊതു മേഖലയില്‍ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കരിപ്പൂരിനെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് പിന്നിലെന്നും ആരോപണമുയര്‍ന്നു.

2015- മേയ് മാസത്തില്‍ വിമാനത്താവളത്തില്‍ പ്രശ്‌നം ഉടലെടുത്തത് മുതല്‍ കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മലബാര്‍ ഡവലപ്‌മെന്റ്‌ഫോറം വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയതിനെതിരേ ശബ്ദം ഉയര്‍ത്തിയിരുന്നു.ഇതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും വരെ സമരവുമായി രംഗത്തുവന്നിരുന്നു.

(ഫോട്ടോ അടിക്കുറിപ്പ്)

കരിപ്പൂര്‍ വിമാനത്തവളം.

Malappuram
English summary
malappuram local news about flight service from karippur airport .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X